ഫിന്‍ലന്‍ഡ് മലയാളികളുടെ ഓണാഘോഷം വര്‍ണാഭമായി

എസ്പൂ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഫിന്‍ലാന്‍ഡ് മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഓണാഘോഷം വര്‍ണാഭമായി.

ഫിന്‍ലന്‍ഡ് മലയാളികളുടെ ഓണാഘോഷം വര്‍ണാഭമായി

ഹെല്‍സിങ്കി: എസ്പൂ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഫിന്‍ലാന്‍ഡ് മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഓണാഘോഷം വര്‍ണാഭമായി. ഇന്ത്യന്‍ അംബാസിഡര്‍ മുഖ്യ അതിഥിയായ ചടങ്ങില്‍ ഫിന്‍ലന്‍ഡിലെ വിദ്യാഭ്യാസ പരിഷ്‌കാരങ്ങളെ നിരിക്ഷിക്കാനും പഠിക്കാനും എത്തിചേര്‍ന്ന ഡല്‍ഹി ഡെപ്യൂട്ടി മുഖ്യമന്ത്രി മനിഷ് സിസോഡിയയും ആഘോഷ പരിപാടിയുടെ ഭാഗമായി. 120 ഓളം പേര്‍ ചടങ്ങില്‍ പങ്കെടുത്തു.

മനിഷ് സിസോഡിയ കുട്ടികളും രക്ഷിതാക്കളുമായി ആശയവിനിമയം നടത്തി കുട്ടികളുടെ വിശേഷങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. ഫിന്‍ലന്‍ഡിലെ വിദ്യാഭ്യാസ രീതികളെ കുറിച്ച് നാട്ടിലെ ജനങ്ങള്‍ക്കും ഉദ്യോഗസ്ഥരും അറിയാന്‍ വേമഅടി ഇന്ത്യന്‍ വംശജര്‍ ബ്ലോഗുകള്‍ ആരംഭിക്കുവാനും സോഷ്യല്‍ മീഡിയയില്‍ സജീവമാകുവാനും അദ്ദേഹം നിര്‍ദ്ദേശിച്ചു. ചടങ്ങില്‍ മാവേലിയെ വരവേറ്റു. കലാപരിപാടികളും യോഗത്തില്‍ ഉണ്ടായിരുന്നു. മറ്റു രാജ്യങ്ങളില്‍ നിന്നുളള അതിഥികള്‍ക്കായി ഒരുക്കിയ ഓണ സദ്യയും കൗതുകം ഉണര്‍ത്തി.