ചെന്നൈയിനെ സമനിലയിൽ കുടുക്കി പുനെ

28-ആം മിനുറ്റിൽ ഇന്ത്യൻ സൂപ്പർ സ്‌ട്രൈക്കർ ജെജെലാൽ പെഖുലയിലൂടെയാണ് ചെന്നൈയിൻ വല കുലുക്കിയത്. 82-ആം മിനുറ്റിൽ അനിബൽ സുദ്രോ റോഡ്രിഗസിലൂടെ പൂനെ സമനില പിടിച്ചെടുത്തു.

ചെന്നൈയിനെ സമനിലയിൽ കുടുക്കി പുനെ

പൂനെ: ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിൻ എഫ്.സിയും പുനെ സിറ്റിയും തമ്മിൽ
നടന്ന മത്സരം 1-1 എന്ന നിലയിൽ സമനിലയിൽ. മത്സരത്തിന്റെ ആദ്യ പകുതിയിൽ
ലീഡ് നേടിയിരുന്ന നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ്.സിയെ കളി തീരാൻ
എട്ടു മിനുറ്റ് ശേഷിക്കേ പൂനെ സിറ്റി എഫ്.സി സമനിലയിൽ
കുരുക്കുകയായിരുന്നു.

28-ആം മിനുറ്റിൽ ഇന്ത്യൻ സൂപ്പർ സ്‌ട്രൈക്കർ ജെജെലാൽ പെഖുലയിലൂടെയാണ്
ചെന്നൈയിൻ വല കുലുക്കിയത്. 82-ആം മിനുറ്റിൽ അനിബൽ സുദ്രോ റോഡ്രിഗസിലൂടെ

പൂനെ സമനില പിടിച്ചെടുത്തു.

മോശം തുടക്കത്തിനു ശേഷം തുടരെ രണ്ട് മത്സരങ്ങൾ വിജയിച്ചെത്തിയ ചെന്നൈയിൻ
ഇന്നലെയും ആത്മ വിശ്വാസത്തോടെയാണ് കളി തുടങ്ങിയത്. 28-ആം മിനുറ്റിൽ ഇടതു
വിങിൽ നിന്നെത്തിയ ലോങ് ബാൾ പിടിച്ചെടുത്ത് ഡിഫൻഡറെ വെട്ടിച്ചാണ് ജെജെ
ഗോളടിച്ചത്. കഴിഞ്ഞ സീസണിൽ ചെന്നൈയിന്റെ വലകാത്ത എദലിന് ജെജെയുടെ ഷോട്ട്
തടുക്കാനായില്ല.

രണ്ട് മിനിട്ടിനകം ടാറ്റോയിലൂടെ തിരിച്ചടിക്കാൻ പൂനെയ്ക്ക് അവസരം
ലഭിച്ചെങ്കിലും ഫലം കണ്ടില്ല. ആദ്യപകുതി അവസാനിക്കുന്നതിന് മുമ്പ്
ജൊനാഥന്റെ മറ്റൊരു ഷോട്ട് ചെന്നൈയിന്റെ ബാറിന് മുകളിലൂടെ പറന്നു. ആദ്യ
പകുതിക്ക് വിസിൽ മുഴങ്ങുന്നതിന് തൊട്ടുമുമ്പും പൂനെയ്ക്ക് ഒരവസരം
നഷ്ടമായിരുന്നു.
രണ്ടാം പകുതിയിൽ ഇരുഭാഗത്തും മികച്ച നീക്കങ്ങളുണ്ടായി. നിർഭാഗ്യത്തിന്റെ
നൂലിഴയിൽ ഗോളവസരങ്ങൾ നഷ്ടമായശേഷം 82ാം മിനിട്ടിൽ സുദ്രോയിലൂടെ പൂനെ
സമനില പിടിക്കുക തന്നെ ചെയ്തു. ഈ സമനിലയോടെ അഞ്ചു കളികളിൽ നിന്ന് എട്ടു
പോയിന്റുള്ള ചെന്നൈയിൻ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. അഞ്ചു കളികളിൽ
നിന്നും അഞ്ചു പോയിന്റായ പൂനെ ആറാം സ്ഥാനത്താണ്.

Read More >>