കലാഭവന്‍ മണിയുടെ പാഡി കാണാനെത്തിയ ആരാധകന്‍ ചാലക്കുടി പുഴയില്‍ മുങ്ങി മരിച്ചു

നടന്‍ കലാഭവന്‍ മണി അവസാന ദിനങ്ങള്‍ ചെലവഴിച്ച പാഡി ഔട്ട് ഹൗസ് കാണാനെത്തിയ യുവാവ് ചാലക്കുടി പുഴയില്‍ മുങ്ങി മരിച്ചു.

കലാഭവന്‍ മണിയുടെ പാഡി കാണാനെത്തിയ ആരാധകന്‍ ചാലക്കുടി പുഴയില്‍ മുങ്ങി മരിച്ചു

ചാലക്കുടി: നടന്‍ കലാഭവന്‍ മണി അവസാന ദിനങ്ങള്‍ ചെലവഴിച്ച പാഡി ഔട്ട് ഹൗസ് കാണാനെത്തിയ യുവാവ് ചാലക്കുടി പുഴയില്‍ മുങ്ങി മരിച്ചു. ആലപ്പുഴയില്‍ നിന്ന് അഞ്ചംഗ സംഘത്തോടോപ്പം എത്തിയ ആലപ്പുഴ എഴുപുന്ന സിദ്ധേശ്വര്‍ മന്ദിരത്തില്‍ ഗോപിനാഥിന്റെ മകന്‍ സതീഷ്(39) ആണ് മരിച്ചത്. ഇന്നലെ പത്തരയോടെയാണ് എഴുപുന്നയില്‍ നിന്ന് സുഹൃത്തുക്കള്‍ക്കൊപ്പം സതീഷ് പാഡിയില്‍ എത്തിയത്. പാഡി സന്ദര്‍ശിച്ച ശേഷം തൊട്ടടുത്ത കടവില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ കാല്‍ വഴുതി ഒഴുക്കില്‍  പെടുകയായിരുന്നു. ഉടന്‍ തന്നെ അഗ്നിശമന സേന സ്ഥലത്തെത്തിയെങ്കിലും ഏറെ നേരത്തെ ശ്രമത്തിനു ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.

മുങ്ങി മരിച്ച സതീഷ് എരമല്ലൂര്‍ നാടങ്ങാട്ട് കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ സൂപ്പര്‍വൈസറായിരുന്നു. സംസ്‌കാരം ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് ആലപ്പുഴയില്‍ നടക്കും.

കലാഭവന്‍ മണിയുടെ മരണത്തിനു ശേഷം ചേനത്തുനാട് കമ്പനിക്കടവിനോട് ചേര്‍ന്ന് പുഴയോരത്ത് മണിയുടെ കൃഷിയിടത്തില്‍ ഒരുക്കിയ ഔട്ട് ഹൗസായ പാഡി കാണുവാന്‍ നിരവധി ആരാധകര്‍ എത്താറുണ്ട്.

Read More >>