മഹേഷ് നാരായണന്‍ ചിത്രത്തില്‍ ഇന്ത്യന്‍ നയതന്ത്രജ്ഞനായി ഫഹദ്

ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫാണ് ചിത്രം നിർമ്മിക്കുന്നത്.

മഹേഷ് നാരായണന്‍ ചിത്രത്തില്‍ ഇന്ത്യന്‍ നയതന്ത്രജ്ഞനായി ഫഹദ്

മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ത്യന്‍ നയതന്ത്രജ്ഞനായി യുവ നടന്‍ ഫഹദ് ഫാസില്‍ അഭിനയിക്കുന്നു. കുഞ്ചാക്കോ ബോബനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ പാര്‍വതിയാണ് നായിക. ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

കഥാകൃത്ത് പി വി ഷാജികുമാറും മഹേഷ് നാരായണനും ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ  ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് വിശ്വരൂപത്തിന്റെ ഛായാഗ്രാഹകനായിരുന്ന സാനുവാണ്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫാണ് ചിത്രം നിർമ്മിക്കുന്നത്.