ഗ്രൂപ്പിനെതിരെ നടക്കുന്നത് അസത്യ പ്രചരണം : റൈറ്റ് തിങ്കേഴ്‌സ്

റൈറ്റ് തിങ്കേഴ്‌സ് ഒരു മത ഗ്രൂപ്പല്ല. അഡ്മിൻ പാനലിൽ തന്നെ വിശ്വാസികളും അവിശ്വാസികളും മുസ്ലിംകളും അമുസ്ലിംകളുമുണ്ട്. എല്ലാ രാഷ്ട്രീയ അനുകൂലികളും അല്ലാത്തവരുമുണ്ട്. ഒരു പബ്ലിക് ഗ്രൂപ് ആയതിനാൽ തന്നെ ഗ്രൂപ്പിൽ പ്രവേശനത്തിന് മാനദണ്ഡങ്ങൾ നോക്കാറില്ല. സമൂഹത്തിലെ എല്ലാ വിഷയങ്ങളെ കുറിച്ചും ചർച്ച ചെയ്യാൻ കഴിയുന്ന ഒരു പൊതു പ്ലാറ്റ് ഫോമായിട്ടയാണ് ഗ്രൂപ് പ്രവർത്തിക്കുന്നത്.

ഗ്രൂപ്പിനെതിരെ നടക്കുന്നത് അസത്യ പ്രചരണം : റൈറ്റ് തിങ്കേഴ്‌സ്

റൈറ്റ് തിങ്കേഴ്സ് ഗ്രൂപ്പ്‌

മലയാളത്തിലെ ഏറ്റവും വലിയ പൊതു ഗ്രൂപ്പായ റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പിനെ കുറിച്ച് ചില മാധ്യമങ്ങളിൽ വന്ന വാർത്ത വാസ്തവ വിരുദ്ധമാണ്. 2014 ൽ ഫെയ്‌സ്ബുക്കിൽ നിന്ന് അപ്രത്യക്ഷമായ ഒരാളുമായി ബന്ധപ്പെടുത്തി ഗ്രൂപ്പിനെതിരെ പ്രചരിക്കുന്ന കാര്യങ്ങളിൽ ഒരു കഴമ്പുമില്ല.

1,82,000 ൽ അധികം മെമ്പർമാരുള്ള ഒരു  ഗ്രൂപ്പിലെ എല്ലാവരെയും സ്‌ക്രീൻ ചെയ്യുക സാധ്യമല്ല. മാത്രമല്ല ഗ്രൂപ്പിന്റെ പോളിസി വളരെ വ്യക്തമായി ഗ്രൂപ്പിന്റെ വാളിൽ എഴുതി വെച്ചിട്ടുണ്ട്. അതിൽ 15 ആമതായി നൽകിയ നിയമം ഐസിസ് ചർച്ചകൾ ഒരു തരത്തിലും അനുവദിക്കില്ല എന്നും അത്തരം ചർച്ചകൾ നടത്തുന്നവരെ ബാൻ ചെയ്യുമെന്നുമാണ്.

റൈറ്റ് തിങ്കേഴ്‌സ് ഒരു മത ഗ്രൂപ്പല്ല. അഡ്മിൻ പാനലിൽ തന്നെ വിശ്വാസികളും അവിശ്വാസികളും മുസ്ലിംകളും അമുസ്ലിംകളുമുണ്ട്. എല്ലാ രാഷ്ട്രീയ അനുകൂലികളും അല്ലാത്തവരുമുണ്ട്. ഒരു പബ്ലിക് ഗ്രൂപ് ആയതിനാൽ തന്നെ ഗ്രൂപ്പിൽ പ്രവേശനത്തിന് മാനദണ്ഡങ്ങൾ നോക്കാറില്ല. സമൂഹത്തിലെ എല്ലാ വിഷയങ്ങളെ കുറിച്ചും ചർച്ച ചെയ്യാൻ കഴിയുന്ന ഒരു പൊതു പ്ലാറ്റ് ഫോമായിട്ടയാണ്  ഗ്രൂപ് പ്രവർത്തിക്കുന്നത്.

ദുരൂഹമായ  അജണ്ടയുമായി വരുന്ന പ്രൊഫൈലുകൾ അഡ്മിന് റിപ്പോർട്ട് ചെയ്യണമെന്ന് പലതവണ അഡ്മിൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിൽ പ്രകോപിതരായി അത്തരം തീവ്ര സ്വഭാവമുള്ള ദുരൂഹ ഐഡികൾ ഗ്രൂപ് അഡ്മിനുകൾക്കെതിരെ  പലപ്പോഴും പോസ്റ്റുകൾ ഇട്ടിരുന്നു.

മതം, രാഷ്ട്രീയം , ശാസ്ത്രം തുടങ്ങി എല്ലാ വിഷയങ്ങളും ചർച്ച ചെയ്യപ്പെടുന്ന ഗ്രൂപ്പിൽ 2014 ൽ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന ഐഡി രണ്ടു വര്ഷം മുൻപ് സ്വന്തം ഐഡി ഉപേക്ഷിച്ച ശേഷമാണ് ദുരൂഹ സംഘടനകളുമായി ബന്ധപ്പെട്ടത് എന്ന് കരുതുന്നു. ഗ്രൂപ്പിൽ എവിടെയും അയാളുടെ ഐസിസ് അനുകൂല പോസ്റ്റുകൾ ഇട്ടതായി കാണുന്നില്ല. മാത്രമല്ല രണ്ടു ലക്ഷത്തോളം വരുന്ന അംഗങ്ങളിൽ ഒരാൾ മാത്രമായിരുന്നു അയാൾ.

പൊതു സമൂഹത്തിൽ വിവിധ വിഷയങ്ങളിൽ ഇടപെടുന്ന ഗ്രൂപ് പലപ്പോഴും സംഘടിപ്പിച്ചിട്ടുള്ള എല്ലാ സംഗമങ്ങളും മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ ആയിരുന്നു ചേർന്നത്. അത്തരം സംഗമങ്ങളുടെ റിപ്പോർട്ടുകളും വീഡിയോകളും പ്രമുഖ മാധ്യമങ്ങളിൽ തന്നെ വന്നതാണ്. സെബാസ്റ്യൻ പോൾ എം പി യെ പോലുള്ള പ്രമുഖരുടെ സാന്നിധ്യത്തിൽ ആയിരുന്നു ഈ സംഗമങ്ങൾ .  പത്രങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തി സംഘടിപ്പിക്കുന്ന ഇത്തരം സംഗമങ്ങളിൽ ജാതി മത ഭേദമന്യേ പങ്കാളിത്തവും ഉണ്ടാവാറുണ്ട്.

വിവിധ ആശയക്കാരുള്ള ഒരു പൊതു ഗ്രൂപ്പിന് ഒരിക്കലും ഏതെങ്കിലും ഒരു ആശയത്തോട് ചേർന്ന് നിൽക്കാൻ കഴിയില്ല. മാത്രമല്ല ഗ്രൂപ് പോളിസി അനുസരിച്ച് തീവ്ര സ്വഭാവം പുലർത്തുന്ന പ്രൊഫൈലുകൾക്കെതിരെ ജാഗ്രത പുലർത്തി പോരുന്നുമുണ്ട്. അത് തന്നെയാണ് ഗ്രൂപ്പിന്റെ നയവും

Read More >>