ഇന്ത്യയുടെ സര്‍ജിക്കല്‍ ആക്രമണത്തിന് യൂറോപ്യന്‍ പാര്‍ലമെന്റിന്റെ പിന്‍തുണ

തീവ്രവാദികള്‍ക്കെതിരെ ഇന്ത്യ അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയത് അഭിനന്ദനീയമാണെന്നും ലോക രാഷ്ട്രങ്ങള്‍ ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിക്കണമെന്നും യൂറോപ്യന്‍ പാര്‍ലമെന്റ് വൈസ് പ്രസിഡന്റ് റിസാര്‍ഡ് കസാര്‍നെകി പറഞ്ഞു.

ഇന്ത്യയുടെ സര്‍ജിക്കല്‍ ആക്രമണത്തിന് യൂറോപ്യന്‍ പാര്‍ലമെന്റിന്റെ പിന്‍തുണ

ബ്രസ്സെല്‍സ്: പാക് അധീന കശ്മീരിലെ തീവ്രവാദി ക്യാമ്പുകളില്‍ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ ആക്രമണത്തിന് യൂറോപ്യന്‍ പാര്‍ലമെന്റിന്റെ പിന്തുണ. തീവ്രവാദികള്‍ക്കെതിരെ ഇന്ത്യ അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയത് അഭിനന്ദനീയമാണെന്നും ലോക രാഷ്ട്രങ്ങള്‍ ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിക്കണമെന്നും യൂറോപ്യന്‍ പാര്‍ലമെന്റ് വൈസ് പ്രസിഡന്റ് റിസാര്‍ഡ് കസാര്‍നെകി പറഞ്ഞു.

ഇന്ത്യന്‍ സര്‍ക്കാരും ആര്‍മിയും ഈ വിഷയത്തില്‍ നടത്തിയ തന്ത്രപരമായ ഇടപെടലിനെ റിസാര്‍ഡ് അഭിനന്ദിച്ചു. അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തെ ഇന്ത്യ ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ലെന്ന ശക്തമായ സന്ദേശമാണ് ഇതിലൂടെ നല്‍കിയിരിക്കുന്നതെന്നും യൂറോപ്യന്‍ പാര്‍ലമെന്റ് വിലയിരുത്തി.

പാകിസ്ഥാന്‍ അതിര്‍ത്തി കേന്ദ്രീകരിച്ച് നടത്തുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ യൂറോപ്യന്‍ യൂനിയന്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തണമെന്ന് റിസാര്‍ഡ് കസാര്‍നെകി ആവശ്യപ്പെട്ടു. താവ്രവാദ സംഘടനകളുമായി തോളോടുതോള്‍ ചേര്‍ന്നാണ് പാകിസ്ഥാന്‍ സൈന്യം പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.