കണ്ണൂരിൽ റേഷൻ കാർഡിനുള്ള കരട് ലിസ്റ്റിൽ ക്രമക്കേട്; അനർഹർ ബിപിഎൽ ലിസ്റ്റിൽ

അരിയിൽ, പറപ്പൂർ, പരിയാരം, കുറുമാത്തൂർ, ചൊറുക്കള മേഖലകളിലെ ലക്ഷം വീട് കോളനികളിൽ താമസിക്കുന്ന നിരവധിപ്പേരാണ് ബിപിഎൽ ലിസ്റ്റിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുള്ളത്.

കണ്ണൂരിൽ റേഷൻ കാർഡിനുള്ള കരട് ലിസ്റ്റിൽ ക്രമക്കേട്; അനർഹർ ബിപിഎൽ ലിസ്റ്റിൽ

കണ്ണൂർ: പുതിയ റേഷൻ കാർഡിന്റെ കരട് ലിസ്റ്റിൽ  കണ്ണൂർ ജില്ലയിൽ വ്യാപക ക്രമക്കേടുകൾ എന്ന് പരാതി. സർക്കാർ ജീവനക്കാരും സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നവരും  ബിപിഎൽ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. അതെ സമയം നൂറുകണക്കിന് ദരിദ്രരാണ് ബിപിഎൽ ലിസ്റ്റിൽ നിന്നും പുറത്താക്കപ്പെട്ടിട്ടുള്ളത്.
അരിയിൽ, പറപ്പൂർ, പരിയാരം, കുറുമാത്തൂർ, ചൊറുക്കള മേഖലകളിലെ ലക്ഷം വീട് കോളനികളിൽ താമസിക്കുന്ന നിരവധിപ്പേരാണ് ബിപിഎൽ ലിസ്റ്റിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുള്ളത്. സർക്കാരിൽ നിന്ന് പതിച്ചുകിട്ടിയ 3 സെന്റ് സ്ഥലത്ത് പണിത ചെറിയ വീടുകളിലും കുടിലുകളിലും താമസിക്കുന്ന ആളുകൾ ആണ് ഇവർ. തൊഴിലുറപ്പു പദ്ധതിയിൽ നിന്നും ലഭിക്കുന്ന വരുമാനമാണ് ഇവരുടെ ഏകആശ്രയം.


പരാതികൾ പരിഹരിക്കുമെന്നാണ് സപ്ലൈ ഓഫിസിൽ നിന്നും ലഭിക്കുന്ന മറുപടി. കള്ള സത്യവാങ്മൂലം നൽകി പ്രയോറിറ്റി ലിസ്റ്റിൽ ഉൾപ്പെട്ട സമ്പന്നർക്കും സർക്കാർജീവനക്കാർക്കും സ്വയം ഒഴിഞ്ഞുപോകാനുള്ള അവസരം ഉണ്ടെന്നും അല്ലാത്തപക്ഷം നടപടികൾ സ്വീകരിക്കുമെന്നും സപ്ലൈ ഓഫീസ് ഉദ്യോഗസ്ഥർ നാരദാ ന്യൂസിനോട് പറഞ്ഞു. അനർഹരായവരെ ലിസ്റ്റിൽ നിന്നും ഒഴിവാക്കി അർഹരെ ഉൾപ്പെടുത്തുമെന്നും വിശദീകരണം ഉണ്ട്.
എന്നാൽ സപ്ലൈ ഓഫിസ് ഉദ്യോഗസ്ഥർ പറഞ്ഞതുപോലെ ലളിതമല്ല കാര്യങ്ങൾ. എപിഎൽ ലിസ്റ്റിൽ നിന്നും ബിപിഎൽ ലിസ്റ്റിലേക്ക് മാറണമെങ്കിൽ റേഷൻ കടകൾ മുതൽ കളക്ട്രേറ്റ് വരെ കയറിയിറങ്ങി ഏറെ രേഖകൾ സമർപ്പിക്കേണ്ടിവരും.

Story by
Read More >>