ജയരാജനെതിരെ നടപടി ഉറപ്പിച്ചത് കണ്ണൂരിലെ സാധാരണ സഖാക്കൾ; നാരദവാണി സത്യമായി

ബന്ധു നിയമനം പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ ചര്‍ച്ചയാകുകയും അത് ജയരാജന്റെ രാജിയിലേക്ക് വഴിതെളിക്കുമെന്നും ആദ്യം സൂചിപ്പിച്ചതും നാരദയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ജയരാജന് അര്‍ഹമായ പരിഗണന മന്ത്രിസഭയില്‍ നല്‍കിയിരുന്നു. എന്നാല്‍ അത് ദുരുപയോഗം ചെയ്യുന്ന തരത്തിലുള്ള ജയരാജന്റെ നടപടി മുഖ്യമന്ത്രിയുടെ അപ്രീതിക്ക് കാരണമാകുകയാണ് ചെയ്തത്.

ജയരാജനെതിരെ നടപടി ഉറപ്പിച്ചത് കണ്ണൂരിലെ സാധാരണ സഖാക്കൾ; നാരദവാണി സത്യമായി

ബന്ധു നിയമനവിവാദം പാര്‍ട്ടിയിലും പൊതു മണ്ഡലത്തിലും വിവാദമായതിനെത്തുടര്‍ന്ന് ജയരാജനെതിരെ നടപടിയുണ്ടാകുമെന്ന് നാരദാ ന്യൂസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിവാദ നിയമനങ്ങള്‍ക്കെതിരെ കോടതി പരാമര്‍ശം ഉണ്ടാകുന്നതിന് മുമ്പുതന്നെ സര്‍ക്കാരിനെതിരെ കടുത്ത പരാമര്‍ശം ഒഴിവാക്കിക്കൊണ്ട് രാജി ഉണ്ടാകുമെന്നാണ് നാരദ റിപ്പോര്‍ട്ട് ചെയ്തത്. റിപ്പോർട്ട് ശരിവെയ്ക്കുന്ന തരത്തിലാണ് സംസ്ഥാന സെക്രട്ടേറിയേറ്റ് കൂടിയ ഇന്ന് തീരുമാനം ഉണ്ടായതും.


ബന്ധു നിയമനങ്ങളുടെ വാര്‍ത്ത പുറത്തുവന്നതിനെതുടര്‍ന്ന് കണ്ണൂരിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷമുണ്ടാകുകയും കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ വിളിച്ചുവരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ കടുത്ത ഭാഷയില്‍ ജയരാജനോട് എതിര്‍പ്പറിയിക്കുകയും ചെയ്തിരുന്നു. കണ്ണൂരിലെ നേതാക്കളുടെ എതിര്‍പ്പ് പാര്‍ട്ടി പരിഗണിക്കുമെന്നും മോറാഴ ലോക്കല്‍ കമ്മിറ്റി ജില്ലാ കമ്മിറ്റിക്ക് കൈമാറിയ പരാതി പരിഗണിക്കുമെന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു.

കൂടാതെ 14-ാം തീയതി ചേരുന്ന പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ തീരുമാനം ഉണ്ടാകുമെന്നും നാരദ സൂചിപ്പിച്ചിരുന്നു. ബന്ധു നിയമനം പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ ചര്‍ച്ചയാകുകയും അത് ജയരാജന്റെ രാജിയിലേക്ക് വഴിതെളിക്കുമെന്നും ആദ്യം സൂചിപ്പിച്ചതും നാരദയാണ്.  മുഖ്യമന്ത്രി പിണറായി വിജയന്‍ ജയരാജന് അര്‍ഹമായ പരിഗണന മന്ത്രിസഭയില്‍ നല്‍കിയിരുന്നു. എന്നാല്‍ അത് ദുരുപയോഗം ചെയ്യുന്ന തരത്തിലുള്ള ജയരാജന്റെ നടപടി മുഖ്യമന്ത്രിയുടെ അപ്രീതിക്ക് കാരണമാകുകയാണ് ചെയ്തത്. അതുകൊണ്ടുതന്നെ ജയരാജന് എതിരെയുള്ള നടപടികളിൽ ഒരു വിട്ടുവീഴ്ചയും വേണ്ട എന്ന് പിണറായി തീരുമാനിച്ചതും. അതിന്റെ സൂചനയാണ് ഇന്നുരാവിലെ എസ്എപി സേനയുടെ പരേഡ് ഉത്ഘാടനം ചെയ്യാനെത്തിയ പിണറായി തന്റെ വാക്കുകളിൽ കൂടി വ്യക്തമാക്കിയത്.

ദേശാഭിമാനി പത്രം പോലും വരുത്താത്ത വീടാണ് ദീപ്തി നിഷാന്തിന്റേതെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തിയതും പുറംലോകമറിഞ്ഞത് നാരദയിലൂടെയാണ്.. പാര്‍ട്ടിക്കു വേണ്ടി ജീവിതം ഹോമിച്ചവര്‍ നിലവിലുള്ളപ്പോൾ ഇത്തരത്തിലുള്ള ഒരു കുടുംബത്തിലെ അംഗത്തിന് അനധികൃത നിയമനം നല്‍കിയത് നാട്ടുകാരില്‍ നിന്നും വന്‍ വിമര്‍ശനമാണ് പാര്‍ട്ടിക്ക് നേരിടേണ്ടി വന്നത്. പാര്‍ട്ടി ക്ലബുകളുടെ പരിപാടികള്‍ക്ക് പിരിവ് പോലും തരാത്ത വീടാണ് ദീപ്തിയുടേതെന്ന് പ്രദേശത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ അഭിപ്രായവും നാരദ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇപിക്കെതിരെ കണ്ണൂർ തിളച്ചു മറിയുന്നു; ചായക്കടകളിലും തെരുവോരത്തും ആളിക്കത്തുന്നത് അതിരൂക്ഷമായ പരിഹാസവും വിമർശനവും


ഇ പി ജയരാജനെതിരെ സിപിഐഎം കടുത്ത നടപടിയിലേയ്ക്ക്?

Read More >>