ഇപിയുടെ രാജി ദേശാഭിമാനി മുന്‍കൂട്ടി കാണുന്നു; ഫോട്ടോ അടിക്കുറിപ്പിൽ അദ്ദേഹം പാർട്ടി കേന്ദ്രകമ്മിറ്റി അംഗം മാത്രം

തന്റെ ബന്ധുക്കളെ വ്യവാസ വകുപ്പിലെ ഉന്നത സ്ഥാനങ്ങളില്‍ നിയമിച്ചുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിനെതിരെ ത്വരിതാന്വേഷണത്തിനൊരുങ്ങുകയാണ് വിജിലന്‍സ്.

ഇപിയുടെ രാജി ദേശാഭിമാനി മുന്‍കൂട്ടി കാണുന്നു; ഫോട്ടോ അടിക്കുറിപ്പിൽ അദ്ദേഹം പാർട്ടി കേന്ദ്രകമ്മിറ്റി അംഗം മാത്രം

ബന്ധുനിയമന വിവാദത്തില്‍ ഇപി ജയരാജന്‍റെ മന്ത്രി സ്ഥാനം തുലാസില്‍ നില്‍ക്കുമ്പോള്‍ പാര്‍ട്ടി മുഖപത്രം ദേശാഭിമാനിയുടെ ഫോട്ടോ അടികുറിപ്പില്‍ വ്യവസായ മന്ത്രി ഇപി ജയരാജന്‍  സിപിഐ(എം) കേന്ദ്ര കമ്മിറ്റി ആംഗം മാത്രം. തന്റെ ബന്ധുക്കളെ വ്യവസായ വകുപ്പിലെ ഉന്നത സ്ഥാനങ്ങളില്‍ നിയമിച്ചുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിനെതിരെ ത്വരിതാന്വേഷണത്തിനൊരുങ്ങുകയാണ് വിജിലന്‍സ്.

epപാര്‍ട്ടി ലോക്കല്‍ കമ്മറ്റി അംഗം കെ മോഹനന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ഇന്നലെ ദേശാഭിമാനി പ്രസിദ്ധീകരിച്ച 'നരഭോജികള്‍' എന്ന പ്രത്യേക പേജിലാണ് ജയരാജനെ സിപിഐ(എം) കേന്ദ്ര കമ്മിറ്റി ആംഗം മാത്രമായി വിശേഷിപിച്ചിരിക്കുന്നത്.


മോഹനന്‍റെ മൃതദേഹം മാഹിയില്‍ പൊതുദര്‍ശനത്തിനുവച്ചപ്പോള്‍ മന്ത്രി ഇപി ജയരാജന്‍ രക്തപതാക പുതപ്പിക്കുന്നതിന്‍റെ ചിത്രം ഈ പേജിലുണ്ട്. ഈ ചിത്രത്തിന്‍റെ അടിക്കുറിപ്പിലാണ് സിപിഐ(എം) കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍റെ നേതൃത്വത്തില്‍ രക്തപതാക പുതപ്പിക്കുന്നുവെന്ന അടികുറിപ്പ് ചേര്‍ത്തിരിക്കുന്നത്.

അതേസമയം, പാര്‍ട്ടി സംസ്ഥാന നേതൃത്വം തന്റെ കാര്യത്തിലൊരു തീരുമാനമെടുക്കും മുന്‍പ് ഇപി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കണ്ടു രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. തന്റെ ഭാഗത്ത് നിന്നും തെറ്റുണ്ടായെന്നും പാര്‍ട്ടിയുടെ തീരുമാനം എന്തു തന്നെയായാലും അത്' അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read More >>