ഇപി ജയരാജന്‍ രാജി വച്ചേക്കും

വ്യവസായ മന്ത്രി ഇപി ജയരാജന്‍ രാജി സന്നദ്ധ അറിയിച്ചു

ഇപി ജയരാജന്‍ രാജി വച്ചേക്കും

തിരുവനന്തപുരം: വ്യവസായ മന്ത്രി ഇപി ജയരാജന്‍ രാജി സന്നദ്ധ അറിയിച്ചു. താന്‍ രാജി വയ്ക്കാന്‍ തയ്യാറാണെന്ന് ഇപി മുഖ്യമന്ത്രി പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണുമെന്നും സൂചനയുണ്ട്.

തന്റെ ഭാഗത്ത് തെറ്റുണ്ടായെന്നും പാര്‍ട്ടി തീരുമാനം എന്തായാലും അംഗീകരിക്കാന്‍ താന്‍ തയ്യാറാണെന്നും ഇപി പ്രതികരിച്ചു.

അതേസമയം, ബന്ധു നിയമന വിവാദത്തില്‍ ഇപിക്ക് എതിരെ ത്വരിതാന്വേഷണം വേണമെന്ന് വിജിലന്‍സിന് നിയമോപദേശം ലഭിച്ചു. വിജിലന്‍സ് നിലപാട് കോടതിയെ അറിയിക്കും. തിരുവനന്തപുരത്തെ പ്രത്യേക വിജിലന്‍സ് കോടതി ഇത് സംബധിച്ച ഹര്‍ജി ഇന്ന് പരിഗണിക്കുന്നുണ്ട്.


ഇപിയുടെ കാര്യത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് നാളെ അന്തിമ തീരുമാനം വന്നേക്കും. ഇപിയെ മന്ത്രി സ്ഥാനത്ത് നിന്നും പൂര്‍ണ്ണമായി മാറ്റുന്നതിന് പകരം വകുപ്പ് മാറ്റമെന്ന പരീക്ഷണത്തിന് പാര്‍ട്ടി മുതിര്‍ന്നേക്കാം.അങ്ങനെയെങ്കില്‍ മറ്റൊരു കേന്ദ്ര കമ്മറ്റിഅംഗമായ എകെ ബാലന് വ്യവസായ വകുപ്പ്  നല്‍കി ജയരാജന് മറ്റേതെങ്കിലും വകുപ്പ്നല്‍കാനാണ് സാധ്യത.

Read More >>