കാര്യങ്ങളറിയുന്നവര്‍ ഇങ്ങനെ പറയില്ല; വിഎസിനെതിരെ ഇപി ജയരാജന്‍

മാനേജ്‌മെന്റുകളുടെ കൊള്ളയ്ക്ക് കൂട്ടുനില്‍ക്കുന്ന സമരമാണ് ഇപ്പോള്‍ നടക്കുന്നത്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ എടുത്തത് ശരിയായ നിലപാടാണ് വിഎസിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം

കാര്യങ്ങളറിയുന്നവര്‍ ഇങ്ങനെ പറയില്ല; വിഎസിനെതിരെ ഇപി ജയരാജന്‍

തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നത്തില്‍ വിഎസിന്റെ നിലപാടിനെതിരെ മന്ത്രി ഇ.പി.ജയരാജന്‍. കാര്യങ്ങള്‍ മനസ്സിലാക്കുന്ന ആരും ഇത്തരത്തില്‍ പ്രതികരിക്കില്ല, ജയരാജന്‍ പറഞ്ഞു.
മാനേജ്‌മെന്റുകളുടെ കൊള്ളയ്ക്ക് കൂട്ടുനില്‍ക്കുന്ന സമരമാണ് ഇപ്പോള്‍ നടക്കുന്നത്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ എടുത്തത് ശരിയായ നിലപാടാണ് വിഎസിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സ്വാശ്രയ സമരത്തില്‍ സര്‍ക്കാര്‍ നിലപാട് തെറ്റാണെന്ന് വിഎസ് അച്യുതാന്ദന്‍ ഇന്ന് പറഞ്ഞിരുന്നു. എല്‍ഡിഎഫിന്റെ സ്വാശ്രയ നയത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് എംഎല്‍എമാര്‍ നിയമസഭാ കവാടത്തില്‍ നടത്തി വരുന്ന അനിശ്ചിതകാല നിരാഹാര സമരം ഒത്തു തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നാണ് വിഎസ് ആവശ്യപ്പെട്ടത്.

നേരത്തെ നിരാഹാരമിരിക്കുന്ന എംഎല്‍എമാരെ വിഎസ് സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സമരം ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് വിഎസ് രംഗത്തെത്തിയത്.

Read More >>