സൗജന്യ ടിക്കറ്റ് നല്‍കുന്നെന്ന പ്രചാരണം വ്യാജം; എമിറേറ്റ്‌സ്‌

എമിറേറ്റ്‌സിന്റെ 31-ാം വാര്‍ഷികം ചൊവ്വാഴ്ച നടക്കാനിരിക്കവെയാണ് 30-ാം വാര്‍ഷികത്തിന്റെ ഭാഗമായി 259 ഓളം ടിക്കറ്റുകള്‍ സൗജന്യമായി നല്‍കുന്ന വാര്‍ത്ത സമീപ ദിവസങ്ങളില്‍ യു എ ഇ യിലെ വാട്‌സാപ്പ് ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

സൗജന്യ ടിക്കറ്റ് നല്‍കുന്നെന്ന പ്രചാരണം വ്യാജം; എമിറേറ്റ്‌സ്‌

വിമാന യാത്രികര്‍ക്ക് സൗജന്യടിക്കറ്റ് നല്‍കുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് എമിറേറ്റ്‌സ് വിമാനകമ്പനി. ഇത്തരം പ്രചരണം നടത്തുന്നവര്‍ക്കെതിരെ ഉചിതമായ നിയമ നടപടി സ്വീകരിക്കുമെന്ന് എമിറേറ്റ്‌സ് മുന്നറിയിപ്പു നല്‍കി. എമിറേറ്റ്‌സിന്റെ 31-ാം വാര്‍ഷികം ചൊവ്വാഴ്ച നടക്കാനിരിക്കവെയാണ് 30-ാം വാര്‍ഷികത്തിന്റെ ഭാഗമായി 259 ഓളം ടിക്കറ്റുകള്‍ സൗജന്യമായി നല്‍കുന്ന വാര്‍ത്ത സമീപ ദിവസങ്ങളില്‍ യു എ ഇ യിലെ വാട്‌സാപ്പ് ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.


emirates

എമിറേറ്റ്‌സിന്റെ പേരില്‍ പ്രചരിക്കുന്ന ഇത്തരം വ്യാജ ഇ-മെയില്‍, മെസ്സേജ്, വാട്‌സാപ്പ് സന്ദേശത്തെ ജാഗ്രതയോടെ കാണുമെന്നും എമിറെററ്‌സ് വക്താവ് പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സൗജന്യ ടിക്കറ്റുമായി ബന്ധപ്പെട്ട സന്ദേശം ലഭിക്കുന്നവര്‍ ലിങ്ക് തുറക്കരുതെന്ന് ഇതിനോടകം നിര്‍ദ്ദേശം നല്‍കിയതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എമിറേറ്റ്‌സ് എയര്‍ലൈന്‍സ് കൂടാതെ ബ്രിട്ടീഷ് എയര്‍വെയ്‌സ്, ഡല്‍റ്റ തുടങ്ങിയ കമ്പനികളുടെ പേരിലും ഇത്തരം സന്ദേശം പ്രചരിക്കുന്നുണ്ട്.

2013ലും സമാനമായ സോഷ്യല്‍ മീഡിയ തട്ടിപ്പുകള്‍ ഉണ്ടായിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ എയര്‍ലൈന്‍ ലോഗോ ഉപയോഗിച്ച്, എമിറേറ്റ്‌സ് പ്രൊമോഷന്‍, എത്തിഹാദ് പ്രൊമോഷന്‍ എന്നീ പേജുകള്‍ ഫോളോ ചെയ്യുന്ന 20,000 പേര്‍ക്ക് സൗജന്യ ദുബായ് ടിക്കറ്റ് നല്‍കുന്ന് പറഞ്ഞായിരുന്നു അന്നത്തെ തട്ടിപ്പ്.