വേണം നമുക്ക് മറ്റൊരു വിദ്യാഭ്യാസ വിപ്ലവം

നാനാ ജാതി കുട്ടികളും യുക്തിവാദികളും ഓക്കേ പഠിക്കുന്ന സ്കൂളുകളില്‍ അതതു മാനേജ്മെന്റിന്റെ 'പൊതു മത പ്രാര്‍ഥനകള്‍' ആയിരിക്കും ചൊല്ലുന്നത്, ഏതെങ്കിലും കുട്ടികള്‍ക്ക് ഈ പ്രാര്‍ത്ഥനയെ ഒഴിവാക്കുവാന്‍ കഴിയില്ല. ഇത്തരം മാനെജ്മെന്റ് സ്കൂളുകളില്‍ ഓരോ ക്ലാസ് മുറികളിലും സ്കൂള്‍ കോമ്പവുണ്ടുകളിലും അതാതു മത ദൈവങ്ങളുടെ ചിത്രങ്ങളും തിരുവെഴുത്തുകളും തൂങ്ങി ആടുന്നുണ്ടാവും.

വേണം  നമുക്ക്  മറ്റൊരു  വിദ്യാഭ്യാസ  വിപ്ലവം

ബാബു എം ജേക്കബ്

പീസ്‌ സ്കൂള്‍ ഒരു സൂചകം മാത്രമാണ്, നമ്മുടെ പൊതു വിദ്യാലയങ്ങളെ മത-കച്ചവട സംഘങ്ങള്‍ക്ക് കൊള്ളകച്ചവടത്തിന് കൊടുത്തതിന്‍റെ ഫലം ആണ് പീസ്‌ സ്കൂള്‍. ഇതൊരു ഒറ്റ പെട്ട സംഭവം ആണെന്ന് കരുതി തള്ളി കളയുവാന്‍ കഴിയില്ല. കാരണം ശാസ്ത്രവും, ചരിത്രവും,സാഹോദര്യവും, സൌഹ്രദവും ഓക്കേ പഠിക്കേണ്ട വിദ്യാലയങ്ങളിലൂടെ കയറ്റി അയക്കുന്നത് മത പഠനവും വെറുപ്പും ആണ്.

നാനാ ജാതി കുട്ടികളും യുക്തിവാദികളും ഓക്കേ പഠിക്കുന്ന സ്കൂളുകളില്‍ അതതു മാനേജ്മെന്റിന്റെ 'പൊതു മത പ്രാര്‍ഥനകള്‍' ആയിരിക്കും ചൊല്ലുന്നത്, ഏതെങ്കിലും കുട്ടികള്‍ക്ക് ഈ പ്രാര്‍ത്ഥനയെ ഒഴിവാക്കുവാന്‍ കഴിയില്ല. ഇത്തരം മാനെജ്മെന്റ് സ്കൂളുകളില്‍ ഓരോ ക്ലാസ് മുറികളിലും സ്കൂള്‍ കോമ്പവുണ്ടുകളിലും അതാതു മത ദൈവങ്ങളുടെ ചിത്രങ്ങളും തിരുവെഴുത്തുകളും തൂങ്ങി ആടുന്നുണ്ടാവും. ഇത്തരം ചിത്രങ്ങളിലൂടെയും മത വാക്യങ്ങളിലൂടെയും ശാസ്ത്ര അഭിവൃദ്ധി പ്രാപിക്കേണ്ട കുട്ടികളുടെ തലയില്‍ അവര്‍ പോലും അറിയാതെ മതത്തിന്‍റെ വിത്തുകളെ മുളപ്പിക്കുക ആണ് ഇത്തരം മാനേജ്മെന്റുകള്‍ ചെയ്യുന്നത് . കൂടാതെ കുട്ടികള്‍ അധ്യാപകരെ അഭിവാദ്യം ചെയ്യുന്നതിനും മിക്ക ഇടങ്ങളിലും പ്രത്യക ചട്ടങ്ങള്‍ ഉണ്ട്, അത് ഹരി ഓം ആവാം, ഈശോ മശിഹക്ക് സ്തുതിയാകം, അസ്സലാമും അലൈക്കും ആകും അല്ലെങ്കില്‍ മറ്റേതെങ്കിലും അമ്മ വിളിയിലൂടെ ആകും.


41

ഇത്തരം മത മാനെജ്മെന്റ് സ്കൂളുകളില്‍ അതതു മത വിഭാഗങ്ങളുടെ പ്രത്യക തരത്തിലുള്ള കൂടി ചേരലുകള്‍ ഒട്ടുമിക്ക വിദ്യാലയങ്ങളിലും ഉണ്ട്, മറ്റു മത വിഭാഗ കുട്ടികള്‍ക്കും വരാവുന്ന തരത്തിലുള്ള സംവിധാനം ആയിരിക്കും അത്, ഉദ്ദേശ്യം ഭക്തി വളര്‍ത്തുക, സാന്മാര്‍ഗ്ഗിക പഠനം എന്നൊക്കെ ആണ് . മുസ്ലീം മാനേജ്മെന്‍റ് വിദ്യാലയങ്ങളില്‍ ആണ് ഇത്തരം കൂടി ചേരലുകള്‍ എങ്കില്‍ സാക്ഷര കേരളത്തിന്‍റെ കുരു പൊട്ടും എന്ന് മാത്രം . ആണ്‍കുട്ടികളും പെണ്‍കുട്ടികളും അനുഭവിക്കുന്ന ലിംഗ വിവേചനത്തിനു കയ്യും കണക്കും ഇല്ല, പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ആയി പ്രത്യക കോണിപടികള്‍, ആണ്‍കുട്ടികളുടെ അടുത്തു വര്‍ത്തമാനം പറയുന്നതിനുള്ള വിലക്ക്, എന്തിനു സ്ത്രീ പുരുഷ അധ്യാപകര്‍ക്ക് വെവ്വേറെയായി സ്റ്റാഫ് റൂമുകള്‍ ഉള്ള സ്കൂളുകള്‍ ഇഷട്ടം പോലെ ഉണ്ട്.

മത മാനേജ്മെന്‍റ് കളെ വളര്‍ത്തുവാന്‍ ബോയ്സ് സ്കൂളുകള്‍ എന്നും ഗേള്‍സ്‌ സ്കൂളുകള്‍ എന്നും പറഞ്ഞു നമ്മുടെ കുട്ടികളെ തരം തിരിച്ചു, എതിര്‍ ലിംഗത്തില്‍ പെട്ടവര്‍ എന്തോ അപരാധികള്‍ ആണെന്ന മട്ടിലാണ് ചില സ്കൂള്‍ അധ്യാപകര്‍ പഠിപ്പിക്കുന്നത്‌. എന്തിനാണ് ഇത്തരം ബോയ്സ് ഗേള്‍സ്‌ സ്കൂളുകള്‍ എന്ന ഒരു വിവരാവകാശത്തിനു ലഭിച്ച മറുപടി പണ്ട് കാലത്ത് ആണ്‍കുട്ടികളുടെ കൂടെ പെണ്‍കുട്ടികളെ വിടുവാന്‍ രക്ഷിതാക്കള്‍ക്ക് മടി ആയിരുന്നു എന്നാണ്, അപ്പോള്‍ ബോയ്സ് സ്കൂളുകളെ ഉത്ഭവം? ഭരണ ഘടന അനുശാസിക്കുന്ന തുല്യതക്കു ഉള്ള അവകാശത്തിന്റെ നേര്‍ക്കുള്ള കൊഞ്ഞനം കുത്തലാണ് ഇത്തരം ആണ്‍ പെണ്‍ പള്ളിക്കൂടങ്ങള്‍.

ഇത്തരം സ്കൂളുകള്‍ നിര്‍ത്തലക്കുവാന്‍ കഴിയില്ലേ എന്ന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സുതാര്യ കേരളം വഴി ഉന്നയിച്ച പരാതിക്ക് ലഭിച്ച മറുപടി അത് സമീപ സ്കൂളുകളെ ദോഷകരമായി ബാധിക്കും എന്നും ഇത്തരം സ്കൂളുകള്‍ മിക്സഡ്‌ ആക്കുക വഴി സര്‍ക്കാരിനു അധിക ബാധ്യത ആയിരിക്കും ഉണ്ടാകുക എന്നും ആയിരുന്നു. വിദ്യാഭ്യാസ ചട്ടം അദ്ധ്യായം VI ചട്ടം 12 (1) പ്രകാരം എല്ലാ പ്രൈമറി സ്‌കൂളുകളും മിക്‌സഡ് ആയിരിക്കണമെന്ന് അനുശാസിക്കുന്നുണ്ട്. ചില പ്രത്യേക സാഹചര്യങ്ങളില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ചില സ്ഥാപങ്ങളെ മിക്‌സഡ് വിഭാഗത്തില്‍ നിന്ന് ഒഴിവാക്കി പ്രത്യക സ്കൂളുകള്‍ അനുവദിക്കുവാന്‍ അധികാരം ഉണ്ടെങ്കിലും സംസ്ഥാനത്ത് ഏകദേശം ഉള്ള 250ഓളം ആണ്‍ പെണ്‍ പള്ളിക്കൂടങ്ങള്‍ നിലനിര്‍ത്തി പോരുന്നതിനുള്ള സവിശേഷ സാഹചര്യം എന്താണ് എന്ന് മാത്രം ആര്‍ക്കും അറിയില്ല .

കേരളത്തിലെ എല്ലാ എയിഡഡ് അണ്‍ എയിഡഡ് സ്കൂളുകളിലും ഒരു പ്രത്യക കമ്മറ്റിയെ വെച്ച് അന്വോഷിച്ചു നമ്മുടെ വിദ്യാലയങ്ങളെ മത ജാതി വിമുകത്മാക്കുവാന്‍ ഉള്ള നടപടികള്‍ സര്‍ക്കാര്‍ കൈ കൊള്ളേണ്ടതുണ്ട്. നമ്മുടെ വിദ്യാലയങ്ങളെ, വിദ്യഭ്യാസ നയങ്ങളെ ഉടച്ചു വാര്‍ത്തു മറ്റൊരു വിദ്യാഭ്യാസ വിപ്ലവം നടത്തുന്നതിനുള്ള സമയം വളരെ അതിക്രമിച്ചിരിക്കുന്നു .