നിയമനം നടത്തിയത് ചട്ടങ്ങള്‍ പാലിച്ചെന്ന് സഭയില്‍ ഇ പി ജയരാജന്റെ വിശദീകരണം

ആരോപണങ്ങൾ ഉയർന്നപ്പോൾ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും ധാര്‍മികത ഉയര്‍ത്തിപ്പിടിക്കാനാണ് രാജിവെച്ചതെന്നും ജയരാജന്‍ പറഞ്ഞു. താന്‍ സ്വീകരിച്ച അഴിമതി വിരുദ്ധ നിലപാട് ചിലര്‍ക്ക് കടന്നുകയറാനുള്ള അവസരം ഇല്ലാതാക്കി. നിയമസഭയില്‍ നടത്തിയ വിശദീകരണ പ്രസംഗത്തിലാണ് ബന്ധു നിയമനത്തെ ഇപി ജയരാജന്‍ ന്യായീകരിച്ചത്.

നിയമനം നടത്തിയത് ചട്ടങ്ങള്‍ പാലിച്ചെന്ന് സഭയില്‍ ഇ പി ജയരാജന്റെ വിശദീകരണം

ബന്ധുവായ സുധീർ നമ്പ്യാരെ പൊതുമേഖലാ സ്ഥാപനത്തിന്റെ എംഡിയായി നിയമിച്ചത് ചട്ടങ്ങൾ പാലിച്ചാണെന്ന് ഇപി ജയരാജൻ. റിയാബിൽ നിന്നാണ് നിയമനം നടത്തിയത്. നിയമസഭയില്‍ നടത്തിയ വിശദീകരണ പ്രസംഗത്തിലാണ് ബന്ധു നിയമനത്തെ ഇപി ജയരാജന്‍ ന്യായീകരിച്ചത്.

തന്റെ രക്തത്തിനായി ദാഹിച്ച പ്രതിപക്ഷം മാധ്യമങ്ങളെ ഉപയോഗിച്ച് തന്നെ വേട്ടയാടി. വ്യവസായ മേഖലയിലെ അഴിമതി തുടച്ചു നീക്കാന്‍ ശ്രമിച്ചത് ശത്രുക്കളെയുണ്ടാക്കി. 12 ദിവസം മാധ്യമങ്ങള്‍ തുടര്‍ച്ചയായി വേട്ടയാടി.എന്നാല്‍ രാജ്യത്തിനു വേണ്ടിയുള്ള വ്യവസായ മേഖലയ്ക്ക് വേണ്ടിയുള്ള പോരാട്ടം ഇനിയും തുടരും. താന്‍ വകുപ്പ് ഏറ്റെടുത്തപ്പോള്‍ വ്യവസായ മേഖല തകര്‍ച്ചയിലായിരുന്നു. വാര്‍ത്തകള്‍ക്ക് പിന്നില്‍ വ്യവസായം തകര്‍ക്കുന്ന മാഫിയയാണെന്നും ഇപി പറഞ്ഞു.


ആരോപണങ്ങൾ ഉയർന്നപ്പോൾ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും ധാര്‍മികത ഉയര്‍ത്തിപ്പിടിക്കാനാണ് രാജിവെച്ചതെന്നും ജയരാജന്‍ പറഞ്ഞു. താന്‍ സ്വീകരിച്ച അഴിമതി വിരുദ്ധ നിലപാട് ചിലര്‍ക്ക് കടന്നുകയറാനുള്ള അവസരം ഇല്ലാതാക്കി. കെടുകാര്യസ്ഥതയ്‌ക്കെതിരെ നടപടി എടുത്തതിനാല്‍ ശത്രുക്കളുണ്ടായി. പൊതുമേഖലയിലെ ധൂര്‍ത്തും അഴിമതിയും ഇല്ലാതാക്കാന്‍ ശ്രമിച്ചു. പൊതുമേഖലാ സ്ഥാപനങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമമുണ്ടായി. അഴിമതിക്കാര്‍ക്ക് അഴിമതി തുടരാന്‍ സാഹചര്യമില്ലാതെ വന്നു. സ്വാധീനിക്കാല്‍ പലരും ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. താനെടുത്ത നടപടികള്‍ ചിലരെ അസ്വസ്ഥപ്പെടുത്തുന്നുവെന്നും ഇതാണ് വിവാദത്തിന് പിന്നിലെന്നും ജയരാജന്‍ വിശദീകരിച്ചു.

മന്ത്രി സ്ഥാനം രാജിവെച്ച ഇപി ജയരാജന്റെ നിയമസഭയിലെ ഇരിപ്പിടം ഒന്നാം നിരയിൽ നിന്നും രണ്ടാം നിരയിലേക്ക് മാറി. നിയമമന്ത്രി എകെ ബാലനാണ് പകരം ഒന്നാം നിരയിലെ സീറ്റിലിരിക്കുക