അവസാനം ബിസിസിഐ വഴങ്ങി; ഇംഗ്ലണ്ട് സീരിസില്‍ ഡിആര്‍എസ് ഉപയോഗിക്കും

അടുത്ത മാസം നടക്കുന്ന ഇംഗ്ലണ്ട് ടീമിന്റെ ഇന്ത്യ പര്യടനത്തിലാകും ഡിആര്‍എസ് ഇന്ത്യയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഡിആര്‍എസ് ഏര്‍പ്പെടുത്തുക

അവസാനം ബിസിസിഐ വഴങ്ങി; ഇംഗ്ലണ്ട് സീരിസില്‍ ഡിആര്‍എസ് ഉപയോഗിക്കും

മുംബൈ: ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാരുടെ തീരുമാനം പുനഃപരിശോധിക്കാന്‍ ടീമുകള്‍ക്ക് അവസരം നല്‍കുന്ന ഡിആര്‍എസ് സംവിധാനം ഉപയോഗിക്കാന്‍ ഒടുവില്‍ ബിസിസിഐ തീരുമാനിച്ചു. അടുത്ത മാസം നടക്കുന്ന ഇംഗ്ലണ്ട് ടീമിന്റെ ഇന്ത്യ പര്യടനത്തിലാകും ഡിആര്‍എസ് ഇന്ത്യയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഡിആര്‍എസ് ഏര്‍പ്പെടുത്തുക.

ഡിആര്‍എസ്സില്‍ ന്യൂനതകളുണ്ടെന്നു ചൂണ്ടികാട്ടിയാണ് ബിസിസിഐ നേരത്തെ ഇത് ഉപയോഗിക്കുന്നതില്‍ വിമുഖത കാട്ടിയിരുന്നത്. എന്നാല്‍ മാറ്റങ്ങള്‍ വരുത്തിയ സംവിധാനം ഉപയോഗിച്ച് നോക്കാന്‍ എപ്പോള്‍ ബിസിസിഐ തീരുമാനിച്ചിരിക്കുകയാണ്. ഡിആര്‍എസ്സില്‍ ലഭ്യമായ എല്ലാ സേവനങ്ങളും ഇംഗ്ലണ്ട് സീരിസില്‍ ഉപയോഗപ്പെടുത്തുമെന്നും അതിനു ശേഷം സംവിധാനത്തില്‍ തൃപ്തരാണെങ്കില്‍ തുടര്‍ന്ന് വരുന്ന സീരിസുകളിലും ഇത് ഉപയോഗിക്കുമെന്നും ബിസിസിഐ അധ്യക്ഷന്‍ അനുരാഗ് ടാക്കൂര്‍ വ്യക്തമാക്കി.

Read More >>