നാടകങ്ങള്‍ക്ക് നല്ലകാലം പ്രഖ്യാപിച്ച് തോമസ് ഐസക്

ക്ലബുകള്‍ അവതരിപ്പിക്കുന്ന എല്ലാ നാടകങ്ങള്‍ക്കും സബ്‌സിഡി നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തോമസ് ഐസക്കിന്റെ പ്രഖ്യാപനം: പോസ്റ്റില്‍ നിന്ന്:

നാടകങ്ങള്‍ക്ക് നല്ലകാലം പ്രഖ്യാപിച്ച് തോമസ് ഐസക്

ക്ലബുകള്‍ അവതരിപ്പിക്കുന്ന എല്ലാ നാടകങ്ങള്‍ക്കും സബ്‌സിഡി നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തോമസ് ഐസക്കിന്റെ പ്രഖ്യാപനം;  പോസ്റ്റില്‍ നിന്ന്: കേരളത്തിലെ ക്ലബ്ബുകള്‍ അവതരിപ്പിക്കുന്ന എല്ലാ സ്വന്തം നാടകങ്ങള്‍ക്കും ധനസഹായം നല്‍കുമെന്ന് എല്‍.ഡി.എഫിന്റെ പ്രകടന പത്രികയില്‍ ഉള്ളതാണ്. സംസ്ഥാനതലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ചില നാടക അവതരണങ്ങള്‍ക്ക് വായ്പയും ഉദാരമായ സബ്‌സിഡിയും നല്‍കണം. എല്ലാ ജില്ലയിലും സാംസ്‌കാരിക സമുച്ചയങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഓരോ സാംസ്‌കാരിക സമുച്ചയത്തിലും നാടകശാല മാത്രമല്ല, റിഹേഴ്‌സലിനും കലാകാരന്‍മാര്‍ക്ക് താമസിക്കുന്നതിനുള്ള സൗകര്യവും ഉണ്ടാകും. ഒരു പക്ഷേ സമുച്ചയങ്ങള്‍ ഉയര്‍ന്നു വരുവാന്‍ രണ്ടു വര്‍ഷമെങ്കിലും എടുത്തേയ്ക്കാം. അതുവരെ കാത്തിരിക്കേണ്ട. തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോടും നല്ലൊരു നാടകശാലയില്‍ ടിക്കറ്റു വച്ച് 365 ദിവസവും നാടകം കളിക്കാന്‍ സൗകര്യമുണ്ടാക്കാവുന്നതാണ്. തെരഞ്ഞെടുക്കപ്പെട്ട നാടകങ്ങള്‍ക്ക് രണ്ട് ആഴ്ചയെങ്കിലും തുടര്‍ച്ചയായി അരങ്ങുണ്ടാകും. ടിക്കറ്റ് കൊണ്ടുള്ള വരുമാനം തികഞ്ഞില്ലെങ്കില്‍ കലാകാരന്‍മാര്‍ക്ക് ജീവിക്കാനുള്ള ദിവസവേതനം സര്‍ക്കാര്‍ നല്‍കണം. കരള പഠന കോണ്‍ഗ്രസ് മുന്നോട്ടുവച്ച വികസന കാഴ്ചപ്പാടില്‍ സംസ്‌കാരത്തിന് വികസനതന്ത്രത്തില്‍ നിര്‍ണ്ണായകമായ സ്ഥാനം നല്‍കിയിട്ടുണ്ട്.

Read More >>