ഓടരുത് ഗോപാലകൃഷ്ണാ... വീഡിയോകൾ വേറെയുമുണ്ട്...

"ഞാന്‍ പറയുന്നത് തനി വര്‍ഗീയതയാണ്; പറയുന്നത് ഹിന്ദുക്കളോടുമാണ്; മറ്റുള്ളവര്‍ക്ക് വേദന തോന്നിയിട്ട് കാര്യമില്ല"

ഓടരുത് ഗോപാലകൃഷ്ണാ... വീഡിയോകൾ വേറെയുമുണ്ട്...

"വിദേശ രാജ്യങ്ങളിലെ ജനങ്ങള്‍ തിരസ്ക്കരിച്ചു ചവറ്റുകുട്ടയിലിട്ട ക്രിസ്ത്യന്‍ മതത്തെ ഇവിടത്തെ ജനങ്ങളില്‍ അടിച്ചേല്‍പ്പിച്ചു മതത്തെ വളര്‍ത്താനാണ് ശ്രമിക്കുന്നത്. ന്യൂനപക്ഷമായിരുന്നു കൊണ്ട് ഭൂരിപക്ഷത്തെ ഭരിക്കാനും പതിയെ ഭൂരിപക്ഷമായിമാറി ന്യൂനപക്ഷത്തെ ഉന്മൂലനം ചെയ്യാനുമാണ് ക്രിസ്ത്യാനികള്‍ ശ്രമിക്കുന്നത്".

"ജമ്മു കശ്മീരിലും, ഉത്തര്‍ പ്രദേശിലും, ബംഗ്ലാദേശിലുമെല്ലാം ഹിന്ദുക്കള്‍ക്ക് എതിരെ നടക്കുന്ന ആക്രമണങ്ങള്‍ക്ക് പിന്നില്‍ മുസ്ലീങ്ങളാണ്. ലവ് ജിഹാദാണ് അവരുടെ പ്രധാന ആയുധം"."സംഘപരിവാറിന്റെ സ്വന്തം സക്കീർ നായിക്ക്" എന്നു വിശേഷിപ്പിക്കാവുന്ന ഡോ. എൻ. ഗോപാലകൃഷ്ണൻ വക മൊഴിമുത്തുകളാണ് മുകളിൽ ഉദ്ധരിച്ചത്. ക്രിസ്ത്യാനികൾക്കും മുസ്ലിങ്ങൾക്കുമെതിരെ മാത്രമല്ല, കമ്മ്യൂണിസ്റ്റുകാരും യുക്തിവാദികളും ബുദ്ധിജീവികളുമൊക്കെ ഇദ്ദേഹത്തിന്റെ കണ്ണിൽ ഹിന്ദുവിന്റെ ശത്രുക്കളാണ്. ഡോക്ടറേറ്റുകളുടെ മറവിൽ അച്ചടി വടിവൊത്ത വാക്ചാതുര്യം കൊണ്ട് സ്ഥാപിക്കാൻ ശ്രമിക്കുന്നത് ഒന്നു മാത്രം. ഹിന്ദുവിന്റെ ഒരേയൊരു മിത്രം സംഘപരിവാറാണ്. ആകെ ഒരേയൊരു മിത്രം.

ഒരു വീഡിയോ പിൻവലിച്ചുവെന്നുവെച്ച് അതിലെ വാദങ്ങൾ മാഞ്ഞുപോകുന്നില്ല. ഒരു മതത്തെയും താൻ ആക്ഷേപിക്കാറില്ല എന്നാണ് പിൻവലിച്ച വീഡിയോയിൽ ഗോപാലകൃഷ്ണൻ അവകാശപ്പെട്ടത്. അതേ ആളാണ്, താഴെ കൊടുത്തിരിക്കുന്ന വീഡിയോയിൽ "ഞാന്‍ പറയുന്നത് തനി വര്‍ഗീയതയാണ്; പറയുന്നത് ഹിന്ദുക്കളോടുമാണ്; മറ്റുള്ളവര്‍ക്ക് വേദന തോന്നിയിട്ട് കാര്യമില്ല" എന്ന ആമുഖത്തോടെ ക്രിസ്ത്യാനികൾക്കും മുസ്ലിങ്ങൾക്കും യുക്തിവാദികൾക്കും ബുദ്ധിജീവികൾക്കുമെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്നത്. പലതും നുണകളാണ്. കമ്മ്യൂണിസ്റ്റുകാർ ദേവസ്വം വരുമാനം കൈയിട്ടുവാരുന്നുവെന്ന പച്ചക്കളളവും ഈ വീഡിയോയിലുണ്ട്.

ഹിന്ദുക്കളുടെ ഒന്നാം ശത്രുവായി കമ്മ്യൂണിസ്റ്റു പാർടിയിലെ ഹിന്ദുക്കളെ മുദ്രകുത്തുന്ന ഡോ. ഗോപാലകൃഷ്ണൻ രണ്ടാമത്തെ ശത്രുവായി ക്രിസ്ത്യാനികളെ പ്രഖ്യാപിക്കുന്നു. ചതിച്ചും വഞ്ചിച്ചും പറ്റിച്ചും അവഹേളിച്ചുമാണ് കൃസ്ത്യാനികൾ ഹിന്ദുക്കളെ ബലിയാടുകളാക്കിയെന്നും വിദ്യാഭ്യാസ മേഖലയിലും ആതുര ശുശ്രുഷയിലും പ്രേമിച്ചു വിവാഹം കഴിച്ചും മത പരിവര്‍ത്തനം നടത്തിയുമെല്ലാം അവര്‍ ഹിന്ദുക്കളെ ചതിച്ചു കൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം വിലപിക്കുന്നു.

ഗോപാലകൃഷ്ണന്റെ മുസ്ലിംവിരോധം കുപ്രസിദ്ധമാണെങ്കിലും ഈ വീഡിയോയിൽ അത്രയ്ക്കു വിഷമില്ല. യുക്തിവാദികൾക്കും ബുദ്ധിജീവികൾക്കെതിരെയും ആഞ്ഞടിക്കുന്നുണ്ട്. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ പ്രവർത്തിക്കുന്ന രവി ചന്ദ്രനെ വ്യക്തിപരമായി അവഹേളിക്കുന്ന പരാമർശവും ഡോ. ഗോപാലകൃഷ്ണൻ നടത്തുന്നു.

വീഡിയോ[video width="176" height="144" mp4="http://ml.naradanews.com/wp-content/uploads/2016/10/Gopalakrishnan-Video.mp4"][/video]Read More >>