സഹായവാഗ്ദാനവുമായി പിണറായിയുടെ രക്തബന്ധു തന്നെ സന്ദർശിച്ചുവെന്ന് ഗോപാലകൃഷ്ണൻ; പിണറായി പറഞ്ഞിട്ടാണ് വന്നതെന്ന് ബന്ധു പറഞ്ഞെന്നും വെളിപ്പെടുത്തൽ

കണ്ണൂരിൽ ജോലിയുളള ആളാണ് ഈ ബന്ധുവെന്നും ഗോപാലകൃഷ്ണൻ വിശദീകരിക്കുന്നു. കണ്ണൂര്‍ വളപട്ടണം അമ്പലത്തിലും സുന്ദരേശ്വര ക്ഷേത്രത്തിലും തന്റെ പ്രഭാഷണം നടക്കുമ്പോള്‍ അച്ഛനോടൊപ്പം ഈ ബന്ധുവും വേദിയുടെ മുന്നിൽത്തന്നെ ഉണ്ടാവുമെന്നും പിണറായിയുടെ കാര്യം പറയുമ്പോൾ സദസ്യർ തങ്ങളെ നോക്കി ചിരിക്കുമെന്നുമൊക്കെ ബന്ധു പറഞ്ഞ കാര്യവും വിശദമായി വിവരിച്ചിട്ടുണ്ട്.

സഹായവാഗ്ദാനവുമായി പിണറായിയുടെ രക്തബന്ധു തന്നെ സന്ദർശിച്ചുവെന്ന് ഗോപാലകൃഷ്ണൻ; പിണറായി പറഞ്ഞിട്ടാണ് വന്നതെന്ന് ബന്ധു പറഞ്ഞെന്നും വെളിപ്പെടുത്തൽ

എല്ലാ സഹായവും വാഗ്ദാനം ചെയ്ത് തന്റെ വീട്ടിലേയ്ക്ക്  മുഖ്യമന്ത്രി പിണറായി വിജയൻ ഉറ്റബന്ധുവിനെ പറഞ്ഞയയച്ചുവെന്ന് മുസ്ലിം വിദ്വേഷ പ്രസംഗത്തിനു പ്രതിക്കൂട്ടിൽ നിൽക്കുന്ന ഡോ. എൻ ഗോപാലകൃഷ്ണൻ.

'പിണറായി വിജയന്റെ പ്രയാണം' എന്ന തലക്കെട്ടിൽ മെയ് 25ന് അപ് ലോഡു ചെയ്ത വീഡിയോയിലാണ് ഈ വെളിപ്പെടുത്തൽ. കണ്ണൂരിൽ ജോലി ചെയ്യുന്ന പിണറായിയുടെ ഉറ്റ ബന്ധുവാണത്രേ ഗോപാലകൃഷ്ണനെ കാണാൻ ചെന്നതും സംസാരിച്ചതും. പിണറായി പറഞ്ഞിട്ടാണ് താൻ വന്നത് എന്ന് ബന്ധു പറഞ്ഞ കാര്യം വീഡിയോയിൽ പറയുന്നുണ്ട്. (വീഡിയോയിലെ 8.47 ഭാഗം)


കണ്ണൂരിൽ ജോലിയുള്ള ആളാണ് ഈ ബന്ധുവെന്നും ഗോപാലകൃഷ്ണൻ വിശദീകരിക്കുന്നു. കണ്ണൂര്‍ വളപട്ടണം അമ്പലത്തിലും സുന്ദരേശ്വര ക്ഷേത്രത്തിലും തന്റെ പ്രഭാഷണം നടക്കുമ്പോള്‍ അച്ഛനോടൊപ്പം ഈ ബന്ധുവും വേദിയുടെ മുന്നിൽത്തന്നെ ഉണ്ടാവുമെന്നും പിണറായിയുടെ കാര്യം പറയുമ്പോൾ സദസ്യർ തങ്ങളെ നോക്കി ചിരിക്കുമെന്നുമൊക്കെ ബന്ധു പറഞ്ഞ കാര്യവും വിശദമായി വിവരിച്ചിട്ടുണ്ട്.

തന്നാലാവുന്ന വിധം  രാഷ്ട്രത്തിന് വേണ്ടി ചെയ്യാന്‍ കഴിയുന്നത്‌ ചെയ്തുതരാമെന്ന് പിണറായിയുടെ ബന്ധു വാഗ്ദാനം ചെയ്തതുകൂടി കേട്ടപ്പോൾ ഇലക്ട്രിക്‌ ഷോക്കറ്റതുപോലെ തോന്നിയെന്നും ഗോപാലകൃഷ്ണൻ പറയുന്നു.

ഗോപാലകൃഷ്ണന്റെ വീഡിയോ ഇവിടെ

Read More >>