വിവാദ വീഡിയോ പഴയതാണെന്ന വാദം പച്ചക്കളളം; ഡോ. എൻ. ഗോപാലകൃഷ്ണന്റെ വാദങ്ങൾ നാരദാ ന്യൂസ് പൊളിക്കുന്നു

പിടിച്ചതിനെക്കാൾ വലുതാണ് അളയിൽ. ഈ ലോകം മുഴുവൻ ഈയൊരു മതത്തിൽപ്പെട്ടവർ കൊലയും കൊളളയും കൊളളിവെയ്പും കളളക്കടത്തും നടത്തുന്നുവെന്നും ഫ്രാൻസിൽ ബോംബുവെയ്ക്കാൻ പറ്റാത്തതുകൊണ്ട് വണ്ടിയിടിച്ചു കയറ്റി പത്തൻപതുപേരെ കൊന്നുവെന്നുമൊക്കെയുളള പരാമർശങ്ങൾ യഥാർത്ഥ വീഡിയോയിലുണ്ട്.

വിവാദ വീഡിയോ പഴയതാണെന്ന വാദം പച്ചക്കളളം; ഡോ. എൻ. ഗോപാലകൃഷ്ണന്റെ വാദങ്ങൾ നാരദാ ന്യൂസ് പൊളിക്കുന്നു

മുസ്ലിം സ്ത്രീകളെയും മലപ്പുറത്തെയും അപമാനിക്കുന്നുവെന്ന പേരിൽ തന്റെ പേരിൽ പ്രചരിക്കുന്നത് മൂന്നോ നാലോ വർഷം മുമ്പുളള വീഡിയോ ആണെന്ന ഡോ. എൻ. ഗോപാലകൃഷ്ണന്റെ വാദം പൊളിയുന്നു. ഇക്കഴിഞ്ഞ ജൂലൈ 20ന് യൂ ട്യൂബിൽ അപ് ലോഡു ചെയ്ത വീഡിയോയിലാണ് വിവാദ പരാമർശങ്ങൾ. യൂ ട്യൂബ് സീരീസിലെ 1660-ാം വീഡിയോയിലെ 5.12-ാം മിനിട്ടു മുതലുളള ഭാഗമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. തന്റെ പ്രഭാഷണങ്ങളുടെ യുട്യൂബ് വീഡിയോകളിൽ വിമർശനവും പരിഹാസവും ചൊരിയുന്ന മുസ്ലിങ്ങൾക്കുളള മറുപടിയെന്ന നിലയിലാണ് ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.


july-videoരണ്ടുമൂന്നുനാലു വർഷം മുമ്പു പറഞ്ഞ കാര്യങ്ങൾ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്താണ് ഇപ്പോൾ പ്രചരിപ്പിക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. എല്ലാ മുസ്ലിങ്ങളും തീവ്രവാദികളല്ലെന്നും എല്ലാവരെയും താൻ അങ്ങനെ വിശേഷിപ്പിച്ചിട്ടില്ലെന്നുമൊക്കെ അദ്ദേഹം വാദിക്കുന്നു.

എന്നാൽ പിടിച്ചതിനെക്കാൾ വലുതാണ് അളയിൽ. ഈ ലോകം മുഴുവൻ ഈയൊരു മതത്തിൽപ്പെട്ടവർ കൊലയും കൊളളയും കൊളളിവെയ്പും കളളക്കടത്തും നടത്തുന്നുവെന്നും ഫ്രാൻസിൽ ബോംബുവെയ്ക്കാൻ പറ്റാത്തതുകൊണ്ട് വണ്ടിയിടിച്ചു കയറ്റി പത്തൻപതുപേരെ കൊന്നുവെന്നുമൊക്കെയുളള പരാമർശങ്ങൾ ആ വീഡിയോയിലുണ്ട്. ഈ കൊലകളത്രയും നടത്തുന്നത് ഒറ്റ മതത്തിലെ ആൾക്കാരാണെന്നാണ് അദ്ദേഹത്തിന്റെ വാദം. ഇതൊക്കെ മനസിലാക്കാൻ താൻ ഖുർ ആൻ വായിക്കേണ്ടതുണ്ടോ എന്നും അദ്ദേഹം ചോദിക്കുന്നു.

മലപ്പുറത്തെ മിനി പാകിസ്താനാണെന്നു പറഞ്ഞത് താനല്ലെന്നും പണ്ട് പത്രങ്ങളിൽ വന്നത് ഉദ്ധരിക്കുക മാത്രമേ ചെയ്തിട്ടുളളൂവെന്നുമാണ് അദ്ദേഹത്തിന്റെ വാദം. പാകിസ്താനിൽ നിന്നു വന്ന കുറച്ചുപേർ മലപ്പുറത്ത് താമസിക്കുന്നതിനെക്കുറിച്ച് പത്രവാർത്തകളുണ്ടായിരുന്നുവെന്നും ആ സാഹചര്യത്തിൽ അതേക്കുറിച്ച് പരാമർശിക്കുക മാത്രമേ ചെയ്തിട്ടുളളൂവെന്നുമാണ് പുതിയ വീഡിയോയിലെ അവകാശവാദം.

എന്നാൽ കഴിഞ്ഞ ജൂലൈ മാസത്തിലോ അടുത്ത കാലത്തെങ്ങുമോ മലപ്പുറത്തെ സംബന്ധിച്ച് അത്തരം വാർത്തകളൊന്നും ഉണ്ടായിട്ടില്ല.

യുവതികളെ കഴുത്തിൽ വിലയിട്ട് പരസ്യമായി വിൽക്കുന്നതും യുവാക്കളുടെ കഴുത്തു മൂടി പരസ്യമായി വെട്ടിക്കൊല്ലുന്നതും ഒരേയൊരു മതത്തിലാണെന്നാണ് യഥാർത്ഥ വീഡിയോയിൽ ഗോപാലകൃഷ്ണൻ ആക്ഷേപിക്കുന്നത്. ശരിക്കും മൃഗങ്ങളെ കൊന്നു ചോര കണ്ടു ശീലിച്ചവർ അളളാഹുവിന്റെയോ ഖുർ ആൻറെയോ പ്രവാചകന്റെയോ പേരിൽത്തന്നെയാണ് ഇതൊക്കെ ചെയ്യുന്നതെന്നും അദ്ദേഹം വാദിക്കുന്നു. കൺമുന്നിൽ കാണുന്ന ഇത്തരം കാര്യങ്ങൾ വിശ്വസിക്കാതെ ഖുർ ആൻ വായിച്ച് വേറെ വല്ലതും വിശ്വസിക്കണോ എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.

വിവാദ പരാമർശങ്ങളുളള വീഡിയോ അപ് ലോഡു ചെയ്തത് പിണറായി സർക്കാർ അധികാരമേറ്റ ശേഷമാണ്. അതിനാൽ പഴയ വീഡിയോ ആണെന്ന വാദമൊന്നും ഉന്നയിച്ച് കേസെടുക്കാതിരിക്കാനാവില്ല. മുഖ്യമന്ത്രിയുടെയും ഡിജിപിയുടെയും നിലപാടറിയാൻ കാത്തിരിക്കുകയാണ് മതസഹിഷ്ണുതയിലും നിയമവാഴ്ചയിലും വിശ്വസിക്കുന്നവരെല്ലാം.

2016 ജൂലൈ 20ന്റെ വീഡിയോ 

[video width="480" height="360" mp4="http://ml.naradanews.com/wp-content/uploads/2016/10/1660.-THANIKKU-VIVARAMILLA-MAL-20-07-16-YouTube-360p.mp4"][/video]

മാപ്പു പറഞ്ഞ വീഡിയോ

Read More >>