യുഎപിഎ ഭീതിയിൽ ഗോപാലകൃഷ്ണൻ; മാപ്പിരന്ന് കൈകൂപ്പി കേഴുന്ന വീഡിയോ യൂ ട്യൂബിൽ

മുസ്ലിം സ്ത്രീകളെ നീചമായ ഭാഷയിൽ ആക്ഷേപിക്കുകയും വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്തതിന് യുഎപിഎ ചുമത്തി കേസെടുക്കണമെന്ന ആവശ്യം ശക്തമായപ്പോൾ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് സ്ഥാപകൻ ഡോ. എൻ. ഗോപാലകൃഷ്ണൻ യൂട്യൂബിൽ ക്ഷമാപണവുമായി രംഗത്ത്.

യുഎപിഎ ഭീതിയിൽ ഗോപാലകൃഷ്ണൻ; മാപ്പിരന്ന് കൈകൂപ്പി കേഴുന്ന വീഡിയോ യൂ ട്യൂബിൽ

യുഎപിഎ വരുന്നു എന്നു കേട്ടാൽ സംഘപരിവാര പുലികളും വെറും എലികളാവുമെന്ന് ഇതോടെ ഉറപ്പായി. ജാമ്യം കിട്ടാതെ ജയിലിൽ കിടക്കുമ്പോഴെന്ത്, ലോകാസമസ്താ സുഖിനോ ഭവന്തു?

മുസ്ലിം സ്ത്രീകളെ നീചമായ ഭാഷയിൽ ആക്ഷേപിക്കുകയും വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്തതിന് യുഎപിഎ ചുമത്തി കേസെടുക്കണമെന്ന ആവശ്യം ശക്തമായപ്പോൾ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് സ്ഥാപകൻ ഡോ. എൻ. ഗോപാലകൃഷ്ണൻ യൂട്യൂബിൽ ക്ഷമാപണവുമായി രംഗത്ത്. ദേശാഭിമാനിയെയും കൈരളിയെയും വാനോളം പുകഴ്ത്തി പിണറായി വിജയനെ പ്രീണിപ്പിക്കാൻ നടത്തുന്ന ശ്രമവും കൌതുകമായി. മുസ്ലിം സമുദായത്തെയും മുസ്ലിം സ്ത്രീകളെയും അടച്ചാക്ഷേപിക്കുന്ന ഗോപാലകൃഷ്ണന്റെ വീഡിയോ ക്ലിപ്പു പുറത്തായതോടെയാണ് വിദ്വേഷ പ്രചാരണത്തിന് കേസെടുക്കണമെന്ന ആവശ്യം ശക്തമായത്.


"ഏറ്റവും കൂടുതൽ എംഎൽഎമാർ മലപ്പുറം ജില്ലയിൽ ഉണ്ടാകാൻ കാരണം, പന്നി പ്രസവിക്കുന്ന മാതിരി ഓരോ വീട്ടിലും കുട്ടികളെ ഉണ്ടാക്കാ. രണ്ടും മൂന്നും ഭാര്യമാരെ വെച്ചിട്ട്". ഇതായിരുന്നു  വിവാദ വീഡിയോയിലെ ഗോപാലകൃഷ്ണന്റെ പരാമർശം.

യുഎപിഎ ചുമത്തി കേസെടുക്കണമെന്ന ആവശ്യമുയർന്നപ്പോൾ, ഗോപാലാകൃഷ്ണന്റെ വാക്കുകൾക്ക് വന്നുചേർന്നത് വെണ്ണയുടെ മയം. ആദ്യവീഡിയോയിൽ "മുസ്ലിം" എന്ന വാക്കുപയോഗിക്കുമ്പോഴുണ്ടായിരുന്ന ഗോപാലകൃഷ്ണന്റെ ഭാവം സൂക്ഷ്മമായി ശ്രദ്ധിച്ചാലേ, മാപ്പു വീഡിയോയിലെ "ഇസ്ലാം സമുദായം" എന്ന പ്രയോഗത്തിലെ എളിമ പിടികിട്ടൂ.

ഒന്നാം വീഡിയോയിലെ "രണ്ടും മൂന്നും ഭാര്യമാരെ വെച്ചിട്ട്" എന്ന ആക്ഷേപകരമായ പ്രയോഗം രണ്ടാം വീഡിയോയിൽ "സമുദായത്തിലെ ബഹുഭാര്യാത്വം" എന്നായി.

"പന്നി പ്രസവിക്കുന്നതുമാതിരി ഓരോ വീട്ടിലും കുട്ടികളെ ഉണ്ടാക്കുന്നു" എന്ന പരിഹാസം "കുട്ടികൾ കൂടുതൽ ഉണ്ടാകുന്നത് എൻകറേജു ചെയ്യുന്ന സമുദായത്തിന്റെ രീതി"യെന്നു മയപ്പെടുത്തി.

സമൂഹമാധ്യമങ്ങളിൽ നേരത്തെയും രൂക്ഷമായ വിമർശനവും പരിഹാസവും ഗോപാലകൃഷ്ണൻ നേരിട്ടിട്ടുണ്ട്. ആഴമേറിയ പല വിമർശനങ്ങളെയും അവഗണിച്ചും തർക്കുത്തരം പറഞ്ഞും അതിജീവിക്കാൻ ശ്രമിച്ച പണ്ഡിതനാണ് ഇപ്പോൾ എളിമ വഴിഞ്ഞൊഴുകുന്ന സ്വരത്തിൽ ആരോടും മാപ്പു പറയാനും ആരുടെയും കാലു പിടിക്കാനും തയ്യാറാണെന്ന് യുട്യൂബ് വീഡിയോയിലൂടെ പ്രഖ്യാപിക്കുന്നത്. പിണറായി വിജയൻ സർക്കാർ യുഎപിഎ ചുമത്തിയാലോ എന്ന ഭയം ഡോ. ഗോപാലകൃഷ്ണന്റെ അടിമുടി ഉലച്ചിട്ടുണ്ടെന്നു വ്യക്തം.

മാപ്പു വീഡിയോ പരിഗണിച്ച് കേസിൽ നിന്ന് ഒഴിവാക്കാൻ ഇടതു സർക്കാർ തയ്യാറാകുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.

ഗോപാലകൃഷ്ണൻ മാപ്പിരക്കുന്ന  യൂട്യൂബ് വീഡിയോ ചുവടെ. വിവാദ വീഡിയോ അതിനു താഴെയുണ്ട്.

വിവാദ വീഡിയോ

[video width="400" height="300" mp4="http://ml.naradanews.com/wp-content/uploads/2016/10/gopalakrishnan.mp4"][/video]