ജിയോയെ വെല്ലാന്‍ ബിഎസ്എന്‍എല്‍, ഐഡിയ, വോഡഫോണ്‍, എയര്‍ടെല്‍ കമ്പനികളുടെ 'ദീപാവലി ഓഫറുകള്‍'

ഇന്ത്യയിലെ ഏറ്റവും വലിയ ആഘോഷങ്ങളില്‍ ഒന്നായ ദീപാവലിക്ക് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ ഒരുങ്ങി മൊബൈല്‍ സേവനദാതാക്കള്‍.

ജിയോയെ വെല്ലാന്‍ ബിഎസ്എന്‍എല്‍, ഐഡിയ, വോഡഫോണ്‍, എയര്‍ടെല്‍ കമ്പനികളുടെ



ഇന്ത്യയിലെ ഏറ്റവും വലിയ ആഘോഷങ്ങളില്‍ ഒന്നായ ദീപാവലിക്ക് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ ഒരുങ്ങി മൊബൈല്‍ സേവനദാതാക്കള്‍. പൂര്‍ണ്ണമായും ഫ്രീ ഓഫറുമായി സജീവമായി രംഗത്തുള്ള ജിയോയെ വെല്ലാന്‍ ദീപാവലി ഓഫറുകളുമായി രംഗത്ത് എത്തിയിരിക്കുകയാണ് ബിഎസ്എന്‍എല്‍, ഐഡിയ, വോഡഫോണ്‍, എയര്‍ടെല്‍എന്നീ  കമ്പനികള്‍.

ബിഎസ്എന്‍എല്ലിന്‍റെ പുതിയ നെറ്റ് ഓഫറുകൾ പുറത്തുവിട്ടു കഴിഞ്ഞു. ബിഎസ്എന്‍എല്‍ ബ്രോഡ് ബാൻഡ് ഉപഭോതാക്കൾക്ക് വേണ്ടി ബിഎസ്എന്‍എല്‍ പുതിയ വൈഫൈ മോഡം പുറത്തിറക്കി. 1500 രൂപയാണ് ഈ മോഡത്തിന്‍റെ വില. 5 വർഷത്തെ വാറൻറ്റിയും ലഭിക്കുന്നു. 300 ജിബിയുടെ ബ്രോഡ് ബാൻഡ് ഡാറ്റ ലഭിക്കണമെങ്കിൽ 249 രൂപയുടെ പ്ലാൻ ആക്ടിവേറ്റ് ചെയ്യണം.


ഐഡിയയുടെ ഓഫറുകൾ ഇങ്ങനെയാണ്.1 രൂപമുതൽ മുടക്കിൽ അൺലിമിറ്റഡ് 4 ജി 1 രൂപ മുടക്കി 1 മണിക്കൂർ നേരത്തേക്ക് അൺലിമിറ്റഡ് 4 ജി നിങ്ങളുടെ സ്മാർട്ട് ഫോണിൽ ഉപയോഗിക്കാൻ സാധിക്കുന്നതാണ് അതിനായി നിങ്ങൾ ഈ പറയുന്ന നമ്പറിലേക്ക് 411 കോൾ ചെയ്യുക കൂടുതൽ വിവരങ്ങൾ അതിൽ നിന്നും ലഭ്യമാണ്.

ദീപാവലിക്ക് ഇന്ത്യയില്‍ മുഴുവന്‍ ഫ്രീ റോമിംഗ് നല്‍കാന്‍ വോഡഫോണിന്‍റെ തീരുമാനം. മറ്റു 4 ജി ഓഫറുകളും വോഡഫോണ്‍ നല്‍കുന്നുണ്ട്. ഡബിൾ ദമാക്ക 4 ജി ഓഫറുകൾ ഇതിനോടകംതന്നെ അവർ പുറത്തു വിട്ടിട്ടുണ്ട്.നേരത്തെ തന്നെ വോഡഫോണ്‍ നെറ്റ് ചാര്‍ജുകളില്‍ മാറ്റം വരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് റോമിംഗ് ചാര്‍ജുകളില്‍ വോഡഫോണ്‍ മാറ്റം വരുത്തുന്നത്.

ഇന്‍റര്‍നാഷണല്‍ റോമിംഗ് ചാര്‍ജുകള്‍ കുറച്ചാണ് ഏയര്‍ടെല്‍ രംഗത്ത് എത്തിയിരിക്കുന്നത്. ഇതോടൊപ്പം ഉപയോക്താക്കള്‍ക്ക് പ്രത്യേക ഓഫറുകളും ഏയര്‍ടെല്‍ അവതരിപ്പിക്കുന്നുണ്ട്.