ദിലീപ് പോക്കറ്റടി പഠിക്കുന്നു

ചിത്രത്തില്‍ പോക്കറ്റടിക്കാരനായി വേഷമിടുന്ന ദിലീപിന് വിഷയത്തില്‍ ക്ലാസെടുക്കുക പോക്കറ്റടിയെ ഒരു കലയാക്കി മാറ്റി ലോകപ്രശസ്തനായ ബോബ് ആര്‍നോയാകുമെന്നും സൂചനയുണ്ട്.

ദിലീപ് പോക്കറ്റടി പഠിക്കുന്നു

കുഞ്ഞിക്കൂനനും ചാന്തുപൊട്ടും പച്ചക്കുതിരയുമെല്ലാം വിജയകരമായി സ്ക്രീനില്‍ അവതരിപ്പിച്ച ദിലീപ് തന്റെ പുതിയ കഥാപാത്രത്തിന് പൂര്‍ണത ലഭിക്കാന്‍ പോക്കറ്റടി പഠിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. പി ബാലചന്ദ്രകുമാര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പിക് പോക്കറ്റ് എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപിക്കുന്നതിന്റെ ഭാഗമായാണ് ദിലീപ് പോക്കറ്റടി പഠിക്കാനൊരുങ്ങുന്നത്.

ചിത്രത്തില്‍ പോക്കറ്റടിക്കാരനായി വേഷമിടുന്ന ദിലീപിന് വിഷയത്തില്‍ ക്ലാസെടുക്കുക പോക്കറ്റടിയെ ഒരു കലയാക്കി മാറ്റി ലോകപ്രശസ്തനായ ബോബ് ആര്‍നോയാകുമെന്നും സൂചനയുണ്ട്. സിനിമയ്ക്കു വേണ്ടി ദിലീപിനെ പരിശീലിപ്പിക്കാന്‍ അദ്ദേഹം സമ്മതിച്ചുവെന്ന് പിക്ക്‌പോക്കറ്റിന്റെ സംവിധായകന്‍ പി ബാലചന്ദ്രകുമാര്‍ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞതായാണ് വിവരം.


അമേരിക്കക്കാരനായ ആര്‍നോ തെരുവ് കുറ്റകൃത്യങ്ങളില്‍ ഗവേഷണം നടത്തുന്നയാളാണ്. മാത്രമല്ല ലോകത്തിലെ ഏറ്റവും വേഗമേറിയ പോക്കറ്റടിക്കാരന്‍ എന്ന ഖ്യാതിയും അദ്ദേഹത്തിനുണ്ട്. അതിവേഗമുള്ള വിരല്‍ ചലനങ്ങളാണ് അദ്ദേഹത്തിന്റേത്. പോക്കറ്റടിയെ വേദികളില്‍ അവതരിപ്പിക്കുന്ന ഒരു വിനോദ പരിപാടിയാക്കി മാറ്റിയത് അദ്ദേഹമാണ്.

മുംബൈ, ചെന്നൈ, കൊച്ചി എന്നീ സ്ഥലങ്ങള്‍ പ്രധാന ലൊക്കേഷനുകളായി വരുന്ന ചിത്രം നിര്‍മിക്കുന്നത് ദിലീപിന്റെ അനന്തിരവള്‍ ശിവാനിയാണ്.