മീശപ്പുലിമലയിലേക്ക് കൊളുക്കുമലവഴിയുള്ള അനധികൃത സന്ദര്‍ശനം നിരോധിച്ച് സബ്കളക്ടര്‍

വ്യാജ പാസ് നേടിയാണ് സൂര്യനെല്ലിയും കൊളുക്കുമലയും വഴി ഈ സഞ്ചാരികളത്രയും ഇവിടെ എത്തിയത്. സഞ്ചാരികളെ തെറ്റിദ്ധരിപ്പിച്ച് പണപ്പിരിവുനടത്തി വ്യാജ പാസ് നല്‍കി സ്വകാര്യ തോട്ടമുടമ കൊളുക്കുമലവഴി കടത്തിവിടുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ദേവികുളം സബ് കളക്ടര്‍ ശ്രീരാമ വെങ്കിട്ടരാമന്‍ സന്ദര്‍ശനവിലക്കിന് ഉത്തരവിട്ടത്.

മീശപ്പുലിമലയിലേക്ക് കൊളുക്കുമലവഴിയുള്ള അനധികൃത സന്ദര്‍ശനം നിരോധിച്ച് സബ്കളക്ടര്‍

വാര്‍ത്താപ്രാധാന്യം നേടിയ മീശപ്പുലിമലയിലേക്ക് കൊളുക്കുമലവഴിയുള്ള സന്ദര്‍ശനം നിരോധിച്ചു. ദേവികുളം സബ്കളക്ടറാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. മൂന്നാറിലെത്തുന്ന സഞ്ചാരികളുടെ പ്രധാന സന്ദര്‍ശനസ്ഥലമായ മീശപുലിമലയിലേക്ക് കൊളുക്കുമലവഴി അനധികൃതമായി ആയിരങ്ങളാണ് സന്ദര്‍ശനം നടത്തിയിരുന്നത്. ഇതുമൂലം പരിസ്ഥിതിക്ക് വന്‍ ആഘാതമുണ്ടാക്കുമെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് സബ്കളക്ടര്‍ നിരോധനം നടപ്പിലാക്കിയത്.

വനംവികസന കോര്‍പ്പറേഷന്റെ പാസില്ലാതെവരുന്ന ആരെയും ഇനി പ്രവേശിപ്പിക്കേണ്ടെന്നുള്ള നിര്‍ദ്ദേശവും സബ് കളക്ടര്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഓണം, പൂജാ അവധി ദിനങ്ങളില്‍ ആയിരക്കണക്കിന് സഞ്ചാരികളാണ് കൊളുക്കുമലവഴി മീശപുലിമലയിലെത്തിയത്. ഇവര്‍ ഇവിടെ ഉപേക്ഷിച്ചുപോയ പ്ലാസ്റ്റിക് കുപ്പികളും മറ്റ് പ്ലാസ്റ്റിക് മാലിന്യങ്ങളും പ്രകൃതിയുടെ ആവാസവ്യക്‌വസ്ഥയെ ബാധിച്ചിരുന്നു.

വ്യാജ പാസ് നേടിയാണ് സൂര്യനെല്ലിയും കൊളുക്കുമലയും വഴി ഈ സഞ്ചാരികളത്രയും ഇവിടെ എത്തിയത്. സഞ്ചാരികളെ തെറ്റിദ്ധരിപ്പിച്ച് പണപ്പിരിവുനടത്തി വ്യാജ പാസ് നല്‍കി സ്വകാര്യ തോട്ടമുടമ കൊളുക്കുമലവഴി കടത്തിവിടുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ദേവികുളം സബ് കളക്ടര്‍ ശ്രീരാമ വെങ്കിട്ടരാമന്‍ സന്ദര്‍ശനവിലക്കിന് ഉത്തരവിട്ടത്.

മീശ പുലിമല ഇനി സന്ദര്‍ശിക്കണമെങ്കില്‍ വനംവികസന കോര്‍പ്പറേഷന്‍ നല്‍കുന്ന പാസ്സുമായി സൈലന്റ്വാലി വഴി മാത്രമേ ഇനി പ്രവേശമുള്ളൂ. അതും ഒരുദിവസം 36 പേര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്. ചാര്‍ലി എന്ന മലയാള സിനിമയുടെ റിലീസിനു ശേഷമാണ് മീശപ്പുലിമലയിലേക്ക് സന്ദര്‍ശകരുടെ ഒഴുക്ക് തുടങ്ങിയത്.