അവയവം ദാനം ചെയ്യാന്‍ നമ്മള്‍ തയ്യാറല്ലെങ്കില്‍ മറ്റുള്ളവരെ അതിന് അനുവദിക്കുകയെങ്കിലും ചെയ്യുക; അവയവദാനം മഹാ തട്ടിപ്പാണെന്ന നടന്‍ ശ്രീനിവാസന്റെ പ്രസ്താവനയക്ക് മറുപടിയുമായി ദീപ നിശാന്ത�

അവയവദാന സമ്മതപത്രത്തില്‍ കൈവിറയ്ക്കാതെ ഒപ്പിട്ട ഒരാള്‍ എന്ന് പരിചയപ്പെടുത്തിയാണ് ദീപ കുറിപ്പ് അവസാനിപ്പിക്കുന്നത്.

അവയവം ദാനം ചെയ്യാന്‍ നമ്മള്‍ തയ്യാറല്ലെങ്കില്‍ മറ്റുള്ളവരെ അതിന് അനുവദിക്കുകയെങ്കിലും ചെയ്യുക; അവയവദാനം മഹാ തട്ടിപ്പാണെന്ന നടന്‍ ശ്രീനിവാസന്റെ പ്രസ്താവനയക്ക് മറുപടിയുമായി ദീപ നിശാന്ത�

അവയവദാനം മഹാ തട്ടിപ്പാണെന്ന നടന്‍ ശ്രീനിവാസന്റെ പ്രസ്താവനയക്ക് ഫേസ്ബുക്കിലൂടെ മറുപടിയുമായി അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത്. അവയവം ദാനം ചെയ്യാന്‍ നമ്മള്‍ തയ്യാറല്ലെങ്കില്‍ മറ്റുള്ളവരെ അതിന് അനുവദിക്കുകയെങ്കിലും ചെയ്യുക എന്ന് സൂചിപ്പിച്ചാണ് ദീപാ നിശാന്ത് ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. രക്തബന്ധമുള്ളവരുടെ പോലും അവയവം സ്വീകരിച്ചാല്‍ ശരീരമത് റിജക്റ്റ് ചെയ്തു കൊണ്ടേയിരിക്കുമെന്ന് വിളിച്ചുകൂവി ആളുകളെ പിന്തിരിപ്പിക്കാതിരിക്കുകയെന്നും ദീപ ഓര്‍മ്മിപ്പിക്കുന്നു.

മരണം ഒരനിവാര്യതയാണെങ്കില്‍, അവയവദാനവും അത്ര തന്നെ ഒരനിവാര്യതയാണെന്ന് മനുഷ്യരായ മനുഷ്യര്‍ക്കൊക്കെയും ആത്മാഭിമാനത്തോടെ പറയാന്‍ കഴിയണമെന്നും മരണം ഒരു ജൈവയാഥാര്‍ത്ഥ്യമാണെങ്കില്‍, അവയവദാനം സാംസ്‌കാരികമായ ഒരാവിഷ്‌കാരമാണെന്നും ദീപ പറയുന്നു. മരണം നമ്മുടെ സമ്മതമില്ലാതെ കടന്നു വരുമ്പോള്‍ അവയവദാനം നമ്മുടെ സമ്മതം കാത്ത് ഉമ്മറവാതിലില്‍ നില്‍ക്കുകയാണെന്നും ദീപ ഓര്‍മ്മിപ്പിക്കുന്നു

അവയവദാന സമ്മതപത്രത്തില്‍ കൈവിറയ്ക്കാതെ ഒപ്പിട്ട ഒരാള്‍ എന്ന് പരിചയപ്പെടുത്തിയാണ് ദീപ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Read More >>