ബ്രഹ്മപുത്രയുടെ പോഷക നദിക്കുകുറുകെ ചൈനീസ് അണക്കെട്ട്; ഇന്ത്യയ് ആശങ്ക

2014 ജൂണില്‍ നദിക്ക് കുറുകെയുള്ള അണക്കെട്ടിന്റെ നിര്‍മാണം ചൈന ആരംഭിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. യാര്‍ലുംഗ് സാംഗ്‌പോ (ബ്രഹ്മപുത്രയുടെ ടിബറ്റന്‍ പേര്) അരുണാചല്‍ പ്രദേശിലേക്ക് ഒഴുകാന്‍ തുടങ്ങുന്ന പ്രദേശത്താണ് ചൈന അണക്കെട്ട് നിര്‍മിക്കുന്നത്

ബ്രഹ്മപുത്രയുടെ പോഷക നദിക്കുകുറുകെ ചൈനീസ് അണക്കെട്ട്; ഇന്ത്യയ് ആശങ്ക

ബെയിജിംഗ്: പാക്കിസ്ഥാനുമായുള്ള സിന്ധുനദീജല കരാര്‍ പുനഃപരിശോധിക്കാന്‍ ഇന്ത്യ ആലോചിക്കുന്നതിനിടെ ബ്രഹ്മപുത്ര നദിയുടെ പോഷക നദിയായ സിയാബുക്കുവില്‍ ചൈന അണക്കെട്ട് നിര്‍മിക്കുന്നതായി റിപ്പോര്‍ട്ട്. ലാല്‍ഹൊ പ്രോജക്ട് എന്ന ജലവൈദ്യുതി പദ്ധതിക്ക് 7400 ലക്ഷം ഡോളര്‍ ചിലവ് വരുമെന്നാണ് കരുതുന്നത്. പദ്ധതി പൂർതതിയാകുമ്പോൾ ഏഷ്യയിലെ ഏറ്റവും വലിയ ജലവെെദ്യുതി പദ്ധതിയായി ഇത് മാറും.  സിക്കിമിന് സമീപമുള്ള ടിബറ്റന്‍ പ്രദേശമായ സിഗാസെയിലാണ് അണക്കെട്ട് നിര്‍മാണം. ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവയാണ് വിവരങ്ങള്‍ പുറത്ത് വിട്ടത്.


2014 ജൂണില്‍ നദിക്ക് കുറുകെയുള്ള അണക്കെട്ടിന്റെ നിര്‍മാണം ചൈന ആരംഭിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. യാര്‍ലുംഗ് സാംഗ്‌പോ (ബ്രഹ്മപുത്രയുടെ ടിബറ്റന്‍ പേര്) അരുണാചല്‍ പ്രദേശിലേക്ക് ഒഴുകാന്‍ തുടങ്ങുന്ന പ്രദേശത്താണ് ചൈന അണക്കെട്ട് നിര്‍മിക്കുന്നത്. അതിനാല്‍ അണക്കെട്ട് നിര്‍മിക്കാനുള്ള നീക്കം ഇന്ത്യക്ക് തിരിച്ചടിയാകുമെന്നാണ് കരുതുന്നത്. നിര്‍മാണം പ്രവര്‍ത്തനങ്ങള്‍ 2019ല്‍ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്.

കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് ടിബറ്റിലെ ബ്രഹ്മപുത്ര നദിയില്‍ അണകെട്ടി ചൈന സാംഗ്മു(സാം) ജലവൈദ്യുതി പദ്ധതിക്ക് രൂപം കൊടുത്തത്. ടിബറ്റില്‍ തുടങ്ങി ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലൂടെ ബംഗ്ലാദേശിലേക്കൊഴുകി സമുദ്രത്തിചേരുന്ന ബ്രഹ്മപുത്ര നദിക്കു കുറുകെ ചൈന അണകെട്ടുന്നതോടെ ഇത് രാജ്യോന്തര പ്രശ്‌നമായി മാറുമെന്നാണ് കരുതുന്നത്. ചൈനയുടെ അണക്കെട്ടും വൈദ്യുതി ഉത്പാദനവും ബ്രഹ്മപുത്രയിലെ ജലമൊഴുക്കു കുറയ്ക്കുമെന്നാണ് ഇന്ത്യയുടെ ആശങ്ക.

Read More >>