അച്ഛന്‍ ''ജീവന്‍'' നല്‍കി; മകന്റെ കുത്തിവരകള്‍ ഭൂലോക ഹിറ്റ്

മകന്‍ കുത്തിവരച്ച ആനയ്ക്കും ജിറാഫിനും ഡോള്‍ഫിനും പേരറിയാത്ത അനേകം ജീവികള്‍ക്കും ശില്‍പ്പരൂപം നല്‍കിയ അച്ഛനും ശില്‍പ്പങ്ങളും ലോകം ഏറ്റെടുത്ത് ഹിറ്റാക്കുന്നു- ഇതാ ആ ചിത്രങ്ങളുടേയും ശില്‍പ്പങ്ങളുടേയും ചിത്രപ്രദര്‍ശനം:

അച്ഛന്‍

എല്ലാ കുട്ടികളേയും പോലെ ഡോം എന്ന ആറ് വയസുകാരനും തനിക്ക് തോന്നിയതുപോലെ ചില ചിത്രങ്ങള്‍ കോറിയിടുമ്പോള്‍ അവ തന്നെ ലോകപ്രശസ്തനാക്കുമെന്ന് ഒരിക്കലും കരുതിയിട്ടുണ്ടാവില്ല. വരച്ച ചിത്രങ്ങള്‍ സ്വന്തമായി ഇന്‍സ്റ്റന്റ്ഗ്രാം അക്കൗണ്ടുള്ള ഡോം അതിലൂടെ അപ്ലോഡ് ചെയ്യുകയും ചെയ്തു. എന്നാല്‍ ഡോമിന്റെ പിതാവിന് തോന്നിയ വ്യത്യസ്തമായ ഒരു ആശയം ഡോമിനേയും ഡോമിന്റെ ചിത്രങ്ങളേയും ഇന്ന് ലോകപ്രശസ്തമാക്കി.

ഡോം വരച്ച മൃഗങ്ങളോട് സാദൃശ്യമുള്ള ചിത്രങ്ങളും ഡോമിന്റെ തന്നെ 'സൃഷ്ടികളു'ടെ ചിത്രങ്ങളും ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പിതാവ് ശില്‍പങ്ങളാക്കി മാറ്റുകയാണ് ചെയ്തത്. ഡോമിന്റെ ഭാവനയിലുള്ള ആനയും ഡോള്‍ഫിനും ജിറാഫും പിന്നെ ഒരു പക്ഷേ ഇനി കണ്ടുപിടിച്ചേക്കാവുന്ന മൃഗങ്ങളും ഇപ്പോള്‍ ആയിരക്കണക്കിനാളുകളെ ആകര്‍ഷിച്ചുകൊണ്ട് വിവിധ സ്ഥലങ്ങളിലായി നിലയുറപ്പിച്ചിരിക്കുകയാണ്.


ശില്‍പ്പരൂപം നല്‍കിയ അച്ഛനും ശില്‍പ്പങ്ങളും ലോകം ഏറ്റെടുത്ത് ഹിറ്റാക്കുന്നു- ഇതാ ആ കുത്തിവരകളുടേയും ശില്‍പ്പങ്ങളുടേയും ചിത്രപ്രദര്‍ശനം:











































Story by