11 ചിത്രങ്ങളുടെ സമാഹാരം; ക്രോസ് റോഡിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം മുഖ്യമന്ത്രി നിര്‍വഹിച്ചു

ലെനിന്‍ രാജേന്ദ്രന്‍, ശശി പരവൂര്‍, രാജിവ് രവി, മധുപാല്‍, നേമം പുഷ്പരാജ്, അശോക്‌ ആര്‍ നാഥ്, ആല്‍ബര്‍ട്ട്, അവിര റബേക്ക, ബാബു തിരുവല്ല, പ്രദീപ്‌ നായര്‍, നയന സൂര്യന്‍ തുടങ്ങിയര്‍ സംവിധാനം ചെയ്ത പെണ്‍ സിനിമകളുടെ സമാഹരമാണ് ക്രോസ് റോഡ്‌

11 ചിത്രങ്ങളുടെ സമാഹാരം; ക്രോസ് റോഡിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം മുഖ്യമന്ത്രി നിര്‍വഹിച്ചു

തിരുവനന്തപുരം: 11 സംവിധായകരുടെ കലാസൃഷ്ടികള്‍. ഈ 11 ചിത്രങ്ങളുടെ സമാഹരമാണ് ക്രോസ് റോഡ്‌.

cin006

ലെനിന്‍ രാജേന്ദ്രന്‍, ശശി പരവൂര്‍, രാജിവ് രവി, മധുപാല്‍, നേമം പുഷ്പരാജ്, അശോക്‌ ആര്‍ നാഥ്, ആല്‍ബര്‍ട്ട്, അവിര റബേക്ക, ബാബു തിരുവല്ല, പ്രദീപ്‌ നായര്‍, നയന സൂര്യന്‍ തുടങ്ങിയര്‍ സംവിധാനം ചെയ്ത 11 പെണ്‍ സിനിമകളുടെ സമാഹരമാണ് ക്രോസ് റോഡ്‌.

cin 003

ഒരുപിടി സ്ത്രീപക്ഷ സിനിമകളുടെ സമാഹാരമായി വരുന്ന ക്രോസ് റോഡിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം തിരുവനന്തപുരം കലാഭവന്‍ തീയറ്റര്‍ കോമ്പ്ലക്സില്‍ വച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കലാരൂപങ്ങളില്‍ സിനിമയ്ക്ക് വലിയ സ്വീകാര്യതയുണ്ടെന്നും ജനങ്ങളെ ആകര്‍ഷിക്കാന്‍ സിനിമയ്ക്കുള്ളയത്ര കഴിവ് തന്നെയാണ് ഇതിനു കാരണമെന്നും പറഞ്ഞ മുഖ്യമന്ത്രി മലയാള സിനിമ പരീക്ഷണങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും അത് മലയാള സിനിമ ലോകത്തിനു ഒരുപാട് ഗുണങ്ങള്‍ ചെയ്യുമെന്നും പറഞ്ഞു. വലിയൊരു ചിത്രത്തിന്റെ ഭാവപൂര്‍ണതയോടു കൂടി ഒരുപിടി ചെറിയ ചിത്രങ്ങള്‍ സംയോജിപ്പിച്ച് പ്രേക്ഷകരിലേക്ക് എത്തിക്കുന്നുവെന്നതിലുപരി സ്ത്രീകളുടെ ജീവിതവുമായി ബന്ധപ്പെട്ട കഥകളാണ് ഈ ചിത്രം പറയുന്നത് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്നും അദ്ദേഹം പറയുകയുണ്ടായി.


cin 004

ലെനിന്‍ രാജേന്ദ്രന്റെ പിമ്പേ നടപ്പവള്‍, അശോക്‌ ആര്‍ നാഥിന്റെ ബദര്‍, ശശി പരവൂരിന്റെ ലേക്ക് ഹൗസ്, നേമം പുഷ്പ്പരാജിന്റെ കാവല്‍, ആല്‍ബര്‍ട്ടിന്റെ മായ, മധുപാലിന്റെ ഒരു രാത്രിയുടെ കൂലി, പ്രദീപ് നായരുടെ കൊടേഷ്യന്‍, ബാബു തിരുവല്ലയുടെ മൌനം, അവിര റബേക്കയുടെ ചെരിവ്, നയന സൂര്യന്റെ പക്ഷികളുടെ മണം എന്നിവയാണ് ക്രോസ് റോഡില്‍ വരുന്ന ചിത്രങ്ങള്‍. പരമ്പരയിലെ രാജീവ് രവി ചിത്രത്തിനു പേരിട്ടിട്ടില്ല.(ഫോട്ടോ: സാബു കോട്ടപ്പുറം)