മോഹന്‍ലാലിന് സിനിമകളെക്കുറിച്ച് അടിസ്ഥാനപരമായ തെറ്റിദ്ധാരണയെന്നു വിമര്‍ശനം

സിനിമകളെക്കുറിച്ചുള്ള അടിസ്ഥാനപരമായ തെറ്റിദ്ധാരണയിൽ നിന്നാണു മോഹൻലാൽ ഇങ്ങനെ സംസാരിക്കുന്നതെന്ന വിമര്‍ശനമാണ് അദ്ദേഹത്തിനെതിരെ ഉയരുന്നത്

മോഹന്‍ലാലിന് സിനിമകളെക്കുറിച്ച് അടിസ്ഥാനപരമായ തെറ്റിദ്ധാരണയെന്നു വിമര്‍ശനം

"ആദ്യം ആളുകള്‍ക്ക് ഇഷ്ടപ്പെടുന്ന ഒരു സിനിമ ചെയ്യു. അതിനുശേഷം നിങ്ങള്‍ക്ക് ഇഷ്ടമുള്ള സിനിമ ചെയ്യാം". തന്റെ മുന്നിലേക്ക് ആര്‍ട്ട്‌ സിനിമ തിരക്കഥയുമായി വരുന്ന നവാഗതര്‍ക്ക് മോഹന്‍ലാല്‍ കൊടുക്കുന്ന ഉപദേശമാണിത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയൊരു പ്രമുഖ പത്രത്തിലെ 'വാചകമേള'യെന്ന പംക്തിയില്‍ മോഹന്‍ലാലിന്റെ ഉപദേശം അച്ചടിച്ചു വന്നതോട് കൂടി വിവിധ കോണുകളില്‍ നിന്നും അദ്ദേഹത്തിനെതിരെ വിമര്‍ശനമുയരുകയാണ്.

പ്രമുഖ സിനിമാപഠിതാവായ റോബി കുര്യന്റെ വോളിലാണ് ഇതുസംബന്ധിച്ച ചർച്ച നടക്കുന്നത്. സിനിമകളെക്കുറിച്ചുള്ള അടിസ്ഥാനപരമായ തെറ്റിദ്ധാരണയിൽ നിന്നാണു മോഹൻലാൽ ഇങ്ങനെ സംസാരിക്കുന്നതെന്ന വിമര്‍ശനമാണ് അദ്ദേഹത്തിനെതിരെ ഉയരുന്നത്.


രണ്ട് ടൈപ്പ് സിനിമകളുടെയും കൺസ്‌‌ട്രക്ഷൻ അത്യന്തം വ്യത്യസ്ഥമാണെന്നും അതുകൊണ്ടുതന്നെ പോപ്പുലർ സിനിമയെടുക്കുന്ന ഒരാൾക്ക് ആർട്ട് സിനിമയെടുക്കാൻ കഴിയണമെന്നില്ല, മറിച്ചും അങ്ങനെ തന്നെ.

മോഹൻലാൽ ആവശ്യപ്പെടുന്നതുപോലെ ആദ്യം പോപ്പുലർ സിനിമയെടുത്തിട്ട് പിന്നെ ആർട്ട് സിനിമയെടുക്കുക അപൂർവം ജീനിയസുകൾക്ക് മാത്രം സാധിക്കുന്ന കാര്യമാണ്. പല നാടുകളിൽ നിന്നുള്ള സംവിധായകരുടെ കലാസൃഷ്ടികള്‍ പരിശോധിച്ചാല്‍ മോഹൻലാലിന്റെ കണ്ടീഷൻ സാറ്റിസ്ഫൈ ചെയ്യുന്ന ഒരേയൊരു സംവിധായകൻ ഫ്രാൻസിസ് ഫോർഡ് കപ്പോളയാണ്. കക്ഷി ഗോഡ്‌‌ഫാദർ എന്നൊരു പോപ്പുലർ സിനിമയുടെ രണ്ടാം ഭാഗമായി ഗോഡ്‌‌ഫാദർ-2 എന്നൊരു ആർട്ട് സിനിമയെടുത്തു കളഞ്ഞു. അങ്ങനെ നോക്കുമ്പോള്‍, ഫ്രാൻസിസ് കപ്പോള നവാഗതനായി വരാത്തതുകൊണ്ടുമാത്രമാണു മോഹൻലാൽ ഡേറ്റുകൊടുക്കാത്തതെന്നു വേണം കരുതാന്‍.

വിമര്‍ശകന്‍ ആര്‍ട്ട്‌ സിനിമയും പോപ്പുലര്‍ സിനിമയും തമ്മിലുള്ള വ്യത്യാസവും മോഹന്‍ലാലിനു പറഞ്ഞു കൊടുക്കുന്നു

ആർട്ട് സിനിമയെ ഇതരസിനിമകളുമായി രണ്ടുരീതിയിൽ താരതമ്യപ്പെടുത്താം. രണ്ടുരീതിയിലും ശ്രീ മോഹൻലാൽ പറയുന്നത് മണ്ടത്തരമാണ്.

  • 1. ആർട്ട് ഫിലിം എന്നത് ഒരു ഫിലിം ജോനർ ആണ്, കോമഡി പോലെ, ഫിലിം നുആർ പോലെ, ത്രില്ലർ പോലെ, ആക്ഷൻ പോലെ മറ്റൊരു ജോണർ. അതിനു അതിന്റേതായ കൺവെൻഷൻസ് ഉണ്ട്. കോമഡി സിനിമക്കുള്ള സ്‌‌ക്രിപ്റ്റുമായി വരുന്ന ഒരാളോട് താൻ ആദ്യം പോയി ആക്ഷൻ സിനിമയെടുക്കു, എന്നിട്ടാകാം എന്നു പറയുന്നതിലെ യുക്തിഹീനതയൊന്നാലോച്ചിച്ചു നോക്കു.  • 2. മലയാളത്തിൽ ആർട്ട് സിനിമകൾ എണ്ണാൻ ഒരുകൈയിലെ വിരലുകൾ തികച്ചും വേണ്ടാത്തതിനാൽ, ആർട്ട് സിനിമയും പോപ്പുലർ സിനിമയും തമ്മിലുള്ള വ്യത്യാസം മലയാള സിനിമകളെ മാത്രം വെച്ച് വിശദീകരിക്കുക എളുപ്പമല്ല. എന്നാൽ മ
    ലയാളത്തിനു പുറത്തുനിന്നുള്ള സിനിമകളെവെച്ച്
    ഈ വ്യത്യാസം എളുപ്പത്തിൽ മനസ്സിലാക്കാം.


ആർട്ട് സിനിമയും പോപ്പുലർ സിനിമയും തമ്മിലുള്ള ഒരു പ്രധാന വ്യത്യാസം എക്സ്‌‌പൊസിഷനിലാണ്. എന്നുവെച്ചാൽ പ്രേക്ഷകർക്ക് ഇൻഫർമേഷൻ എങ്ങനെ കൈമാറുന്നു എന്നതിൽ. ഉദാഹരണത്തിന്, പോപ്പുലർ സിനിമകൾ ഒരേകാര്യം ഒന്നിലധികം തവണ ആവർത്തിക്കും, കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ ഒക്കെ കൄത്യമായി അവതരിപ്പിക്കും, പ്രധാനകഥാപാത്രത്തിന് ഒരു വ്യക്തമായ ഗോൾ അസൈൻ ചെയ്ത് കൊടുക്കും. പോപ്പുലർ സിനിമകൾ എല്ലാ പ്ലോട്ട് പോയിന്റ്സും വിശദമാക്കും, എന്നാൽ ആർട്ട് സിനിമകൾ നറേറ്റീവിൽ ഗ്യാപ്പുകൾ അവശേഷിപ്പിക്കും (എലിപ്സിസ്).

പോപ്പുലർ സിനിമകൾ ഒരു പരിണാമഗുപ്തിയിലെത്തും, ആർട്ട് സിനിമകൾ മിക്കവാറും ഓപ്പൺ എൻഡഡ് ആയിരിക്കും.

ചുരുക്കത്തിൽ, പോപ്പുലർ സിനിമകൾ ആസ്വദിക്കാനും മനസ്സിലാക്കാനുമൊക്കെ താരതമ്യേന എളുപ്പമാണ്. അലസമായി കണ്ടിരുന്നാൽ മതി. സിനിമയ്ക്കിടക്ക് മറ്റെന്തെന്കിലുമൊക്കെ ചെയ്താലും അത് നമ്മളെ കാര്യമായൊന്നും ബാധിക്കില്ല. എന്നാൽ ആർട്ട് സിനിമകൾ കാണുന്നത് സാമാന്യം നല്ലൊരു അധ്വാനമാണ്. നല്ല ശ്രദ്ധ വേണം, കഥാപാത്രങ്ങളും സംഭവങ്ങളും തമ്മിലുള്ള കണക്ഷൻ മെന്റലി മാപ്പ് ചെയ്യാൻ പഠിക്കണം, എലിപ്സിസുകൾ പൂരിപ്പിക്കണം, ടൈംലൈനിലെ കോംപ്ലിക്കേഷനുകൾ മനസ്സിലാക്കണം, സൂചനകളിൽ നിന്നും കാര്യങ്ങൾ ഊഹിച്ചു മനസ്സിലാക്കണം. ഇതൊക്കെ കഴിഞ്ഞാലും അവസാനം എന്താണു നടന്നതെന്ന് മനസ്സിലാവണമെന്നുമില്ല. അതു കൊണ്ട് തന്നെയാണ് ആർട്ട് സിനിമകൾ പോപ്പുലറല്ലാത്തത്.

ഇനി, എന്തിനാണ് ആർട്ട് സിനിമകൾ ഇത്ര പ്രയാസപ്പെടുന്നത് എന്നാണെന്കിൽ, അനിശ്ചിതാര്‍ത്ഥം അവശേഷിപ്പിക്കുന്ന സാധ്യതകൾ എന്നാണുത്തരം. അതാകട്ടെ ‘കല’യുടെ അടിസ്ഥാനസ്വഭാവങ്ങളിലൊന്നുമാണ്. ചുരുക്കത്തിൽ ആർട്ട് സിനിമകൾ ഇത്ര കഷ്ടപ്പെടുന്നത് ‘കല’യാകാനാണ്.

തുടക്കത്തില്‍ പറഞ്ഞ പോലെ, കപ്പോള വീണ്ടും നവാഗതനായി വരുന്നതുവരെ പോപ്പുലര്‍ സിനിമകള്‍ക്ക് മാത്രം അദ്ദേഹം ഡേറ്റുകൊടുക്കും, ലൈലാ ഓ ലൈലയും കാസനോവയും പോലുള്ള മാസ്റ്റർപീസുകളിൽ അഭിനയിച്ചു(സോറി ജീവിച്ചു)കൊണ്ടിരിക്കും...

കൂടുതല്‍ വായനയ്ക്ക്