കണ്ണൂര്‍ കണ്ണവത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു

ഇന്ന് ആക്രമണം നടന്ന സ്ഥലത്ത് നിന്നും അഞ്ചു കിലോമീറ്റർ അകലെ മാത്രം തൊക്കിലങ്ങാടിയില്‍ ഇന്നലെ ഒരു ഡിവൈഎഫ്‌ഐ നേതാവിനും വെട്ടേറ്റിരുന്നു.

കണ്ണൂര്‍ കണ്ണവത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു

കണ്ണൂര്‍: കണ്ണവത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു. കണ്ണവം പൂഴിത്തല ബ്രാഞ്ച് സെക്രട്ടറി ശിവനാണ് വെട്ടേറ്റത്. രാത്രിയോടെ ഒരു സംഘം ശിവനെ ആക്രമിക്കുകയായിരുന്നു. തലക്കും കഴുത്തിനുമാണ് ഗുരുതരമായ വെട്ടുകൾ ഏറ്റിട്ടുള്ളത്. വെട്ടേറ്റ ശിവനെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആർഎസ്എസ് പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് സിപിഐഎം ആരോപിച്ചു.ഇന്ന് ആക്രമണം നടന്ന സ്ഥലത്ത് നിന്നും അഞ്ചു കിലോമീറ്റർ മാത്രം അകലെ തൊക്കിലങ്ങാടിയില്‍ ഇന്നലെ ഒരു ഡിവൈഎഫ്‌ഐ നേതാവിനും വെട്ടേറ്റിരുന്നു.

പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൂടാതെ പ്രദേശത്ത്‌ സംഘർഷം വ്യാപിക്കാതിരിക്കാനും പോലീസ് ദ്രുതനീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

Read More >>