സിപിഐ(എം) ഒറ്റയാൾ ഭരണം നടത്തുന്നുവെന്ന് സിപിഐ

ഭരണത്തില്‍ സിപിഐക്ക് അർഹമായ പങ്കാളിത്തം ലഭിക്കുന്നില്ലയെന്നും വെറും നോക്കുകുത്തികളായി മാത്രം പാര്‍ട്ടി മന്ത്രിമാര്‍ ഒതുങ്ങി പോകുന്നുവെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.

സിപിഐ(എം) ഒറ്റയാൾ ഭരണം നടത്തുന്നുവെന്ന് സിപിഐ

ആലപ്പുഴ: സംസ്ഥാനത്തു മുഖ്യമന്ത്രി പിണറായിവിജയന്‍ നേതൃത്വത്തില്‍ സിപിഐ(എം) ഒറ്റയാൾ ഭരണം നടത്തുന്നുവെന്നു ഘടകകക്ഷിയായ സിപിഐയുടെ സംസ്ഥാന കൗൺസിൽ യോഗം വിലയിരുത്തി.

ഭരണത്തില്‍ സിപിഐക്ക് അർഹമായ പങ്കാളിത്തം ലഭിക്കുന്നില്ലയെന്നും വെറും നോക്കുകുത്തികളായി മാത്രം പാര്‍ട്ടി മന്ത്രിമാര്‍ ഒതുങ്ങി പോകുന്നുവെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.  ഭരണത്തിൽ വേണ്ട രീതിയിൽ ഇടപെടുന്നതിൽ സിപിഐ മന്ത്രിമാർ വീഴ്ച വരുത്തുന്നു, പ്രതികരണശേഷി അവര്‍ക്ക്നഷ്ടപ്പെട്ടിരിക്കുന്നു തുടങ്ങിയ ആരോപണങ്ങളും യോഗത്തിലുണ്ടായി. ബന്ധു നിയമന വിവാദത്തിലും സിപിഐ സിപിഐ(എം) നേതാക്കൾക്കെതിരെ രൂക്ഷ വിമർശനം നടത്തി.


ഗോഡ്ഫാദർ പരാമർശത്തിന്റെ പേരിൽ ഇഎസ് ബിജിമോൾക്കെതിരെ നടപടി എടുക്കാനുള്ള സിപിഐ എക്സിക്യൂട്ടീവ് നിർദേശം അജൻഡയായി ഉൾപ്പെടുത്തി. ഇന്നു തുടരുന്ന കൗൺസിൽ യോഗം ഈ വിഷയം ചർച്ച ചെയ്യും.

യോഗത്തിന് മുൻ മന്ത്രി കെ.പി. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. ദേശീയ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി, ദേശീയ നിർവാഹക സമിതി അംഗങ്ങളായ കെ.ഇ. ഇസ്മായിൽ, ബിനോയ് വിശ്വം, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ സത്യൻ മൊകേരി, പ്രകാശ് ബാബു എന്നിവർ പ്രസംഗിച്ചു.

Read More >>