കവന്‍ട്രി സെന്റ് ജൂഡ് മലങ്കര കാത്തലിക് മിഷനില്‍ അഭിവന്ദ്യ സ്‌തേഫാനോസ് മെത്രാപ്പോലീത്തായ്ക്ക് സ്വീകരണം

മലങ്കര കത്തോലിക്കാ സഭ തിരുവല്ല അതിരൂപതാ സഹായ മെത്രാന്‍ അഭിവന്ദ്യ മാര്‍ സ്‌തേഫാനോസ് മെത്രാപ്പോലീത്തായ്ക്ക് കവന്‍ട്രി മലങ്കര കാത്തലിക് മിഷനില്‍ ഒക്ടോബര്‍ രണ്ടിന് ഞായറാഴ്ച മൂന്ന് മണിക്ക് സ്വീകരണം നല്കുന്നു.

കവന്‍ട്രി സെന്റ് ജൂഡ് മലങ്കര കാത്തലിക് മിഷനില്‍ അഭിവന്ദ്യ സ്‌തേഫാനോസ് മെത്രാപ്പോലീത്തായ്ക്ക് സ്വീകരണം

അലക്‌സ് വര്‍ഗീസ്

കവന്‍ട്രി: മലങ്കര കത്തോലിക്കാ സഭ തിരുവല്ല അതിരൂപതാ സഹായ മെത്രാന്‍ അഭിവന്ദ്യ മാര്‍  സ്‌തേഫാനോസ്  മെത്രാപ്പോലീത്തായ്ക്ക് കവന്‍ട്രി മലങ്കര കാത്തലിക് മിഷനില്‍ ഒക്ടോബര്‍ രണ്ടിന് ഞായറാഴ്ച മൂന്ന് മണിക്ക് സ്വീകരണം നല്കുന്നു. തുടര്‍ന്ന് വി.ജോണ്‍ ഫിഷര്‍ ദേവാലയത്തില്‍  അര്‍പ്പിക്കുന്ന വി.കുര്‍ബ്ബാനയ്ക്ക് അഭിവന്ദ്യ  പിതാവ് മുഖ്യകാര്‍മ്മികത്വം വഹിക്കും. മിഷന്‍ സെന്റര്‍ ചാപ്ലയിന്‍ ഫാ.തോമസ്  മടുക്കംമൂട്ടില്‍ സഹകാര്‍മികനായിരിക്കും. കവന്‍ട്രിയിലെ വി.ജോണ്‍ ഫിഷര്‍ ദേവാലയത്തില്‍ വച്ചാണ് തിരുകര്‍മ്മങ്ങള്‍ നടക്കുന്നത്. തിരുകര്‍മ്മങ്ങളില്‍ സംബന്ധിച്ച് ദൈവാനുഗ്രഹം പ്രാപിക്കുന്നതിന് ഏവരെയും ക്ഷണിച്ച് കൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:-
ജിജി : 07460887206
മാത്യു : 07838767226

ദേവാലയത്തിന്റെ വിലാസം :-
St. John Fisher Church,
Coventry, CV2 3DL.

Story by