ഹിജാബ് ധരിച്ചതിന് പുറത്താക്കപ്പെട്ട യുവതിയെ ജോലിയില്‍ തിരിച്ചെടുക്കാന്‍ കോടതി ഉത്തരവ്

ബേര്‍ണിലെ ഒരു ഡ്രൈക്ലീനിംഗ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ആബിദയെന്ന സെര്‍ബ് യുവതിയേ ഹിജാബ് ധരിച്ചതിന്റെ പേരില്‍ ജോലിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു.

ഹിജാബ് ധരിച്ചതിന് പുറത്താക്കപ്പെട്ട യുവതിയെ ജോലിയില്‍ തിരിച്ചെടുക്കാന്‍ കോടതി ഉത്തരവ്

ജനീവ: ഹിജാബ് ധരിച്ചതിന് ജോലിയില്‍ നിന്ന് പുറത്താക്കപ്പെട്ട യുവതിയെ തിരിച്ചെടുക്കാന്‍ സ്വിസ് കോടതിയുടെ വിധി.

ബേര്‍ണിലെ ഒരു ഡ്രൈക്ലീനിംഗ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ആബിദയെന്ന സെര്‍ബ് യുവതിയേ ഹിജാബ് ധരിച്ചതിന്റെ പേരില്‍ ജോലിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. ആറ് വര്‍ഷമായി ഈ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ആബിദ സമീപ കാലത്ത് ഹിജാബ് ധരിക്കാന്‍ തുടങ്ങിയതോടെയാണ് കമ്പനിയുടെ നടപടിയുണ്ടായത്. യുവതിയുടെ ആവിഷ്‌കാര സ്വാതന്ത്രം ലംഘിക്കുന്ന നടപടിയാണ് കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് നിരീക്ഷിച്ച കോടതി ഹിജാബ് ധരിക്കുന്നത് ജോലിയെ ബാധിക്കില്ലെങ്കില്‍ ആ കാരണം കൊണ്ട് മാത്രം യുവതിയെ ജോലിയില്‍ നിന്ന് പിരിച്ച് വിടാന്‍ സാധിക്കില്ലെന്നും വ്യക്തമാക്കി.


കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ആബിദയെ ജോലിയില്‍ നിന്ന് പുറത്താക്കിയത്. ഹിജാബ് ധരിച്ചത് സ്ഥാപനത്തിലെ ശുചിത്വനിയമങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ചായിരുന്നു നടപടി. ആബിദ ഹിജാബ് ഇടയ്ക്കിടെ കഴുകാമെന്നും, ഡിസ്‌പോസിബിളായ ഹിജാബുകള്‍ ഉപയോഗിക്കാമെന്നുമെല്ലാം പറഞ്ഞെങ്കിലും അതൊന്നും സ്ഥാപന ഉടമ അംഗീകരിച്ചില്ല.

ആബിദ ഹിജാബ് ധരിക്കുന്നത് ജോലി സാഹചര്യത്തെയോ, ചുമതലകളെയോ ബാധിക്കില്ലെന്ന് നിരീക്ഷിച്ച കോടതി  പുറത്താക്കിയ കാലത്തെ ശമ്പളവും യുവതിക്ക് നല്‍കണമെന്ന് കമ്പനിയോട്നിര്‍ദേശിച്ചു.Read More >>