കോടതികളിലെ മാധ്യമവിലക്കില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍; അഡ്വക്കേറ്റ് ജനറല്‍ ചീഫ് ജസ്റ്റീസിനെ കാണും

പ്രശ്‌നപരിഹാരത്തിന് ചീഫ് ജസ്റ്റിസിന്റെ സാന്നിദ്ധ്യത്തില്‍ മാധ്യമ പ്രവര്‍ത്തകരുടേയും അഭിഭാഷക സംഘടനാ പ്രതിനിധികളുടേയും യോഗത്തിലുണ്ടാക്കിയ ധാരണ പ്രകാരം കോടതിയിലെത്തിയ മാധ്യമ പ്രവര്‍ത്തരെ കഴിഞ്ഞ ദിവസം വീണ്ടും തടഞ്ഞതോടെയാണ് പ്രശ്‌നം വീണ്ടും വഷളായത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടേയും സര്‍ക്കാറിന്റെയും നിലപാട് വിമര്‍ശനത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് പുതിയ നീക്കം.

കോടതികളിലെ മാധ്യമവിലക്കില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍; അഡ്വക്കേറ്റ് ജനറല്‍ ചീഫ് ജസ്റ്റീസിനെ കാണും

കൊച്ചി: കോടതികളിലെ മാധ്യമവിലക്ക് പരിഹരിക്കാന്‍ അഡ്വക്കേറ്റ് ജനറല്‍ നാളെ ഹൈക്കോടതി ചീഫ് ജസ്റ്റീസുമായി കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശത്തെതുടര്‍ന്നാണ് കൂടിക്കാഴ്ച. പ്രശ്‌നപരിഹാരത്തിന് വേണ്ടതെല്ലാം ചെയ്യാന്‍ മുഖ്യമന്ത്രി എ ജി സി പി സുധാകരപ്രസാദിനോട് നിര്‍ദ്ദേശിച്ചു.

കോടതികളില്‍ സൗഹൃദത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും അന്തരീക്ഷം ഉണ്ടാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെതുടര്‍ന്ന് എജി ഹൈക്കോടതി ചീഫ് ജസ്റ്റീസുമായി ഫോണില്‍ സംസാരിച്ചിരുന്നു. കോടതികളില്‍ മാധ്യമപ്രവര്‍ത്തകരെ തടയുന്ന അഭിഭാഷകരുടെ നിലപാട് ശരിയല്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ സിപി സുധാകരപ്രസാദ് പറഞ്ഞു. പ്രശ്‌നം നീട്ടിക്കൊണ്ടുപോകാനാകില്ലെന്നും ഒറ്റപ്പെട്ട അഭിഭാഷകരാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും എജി പറഞ്ഞു. കോടതികളിലെ മാധ്യമ വിലക്കിന് ഇനിയും പരിഹാരമാകാത്തത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് നിയമ മന്ത്രി എ.കെ ബാലന്‍ പറഞ്ഞു.


കഴിഞ്ഞ രണ്ടരമാസമായി സംസ്ഥാനത്തെ കോടതികളില്‍ മാധ്യമ വിലക്കു തുടരുകയാണ്. പ്രശ്‌ന പരിഹാരത്തിനായി കമ്മിറ്റിയെ നിയോഗിച്ചെങ്കിലും പരിഹാരമുണ്ടായില്ല. പ്രശ്‌നപരിഹാരത്തിന് ചീഫ് ജസ്റ്റിസിന്റെ സാന്നിദ്ധ്യത്തില്‍ മാധ്യമ പ്രവര്‍ത്തകരുടേയും അഭിഭാഷക സംഘടനാ പ്രതിനിധികളുടേയും യോഗത്തിലുണ്ടാക്കിയ ധാരണ പ്രകാരം കോടതിയിലെത്തിയ മാധ്യമ പ്രവര്‍ത്തരെ കഴിഞ്ഞ ദിവസം വീണ്ടും തടഞ്ഞതോടെയാണ് പ്രശ്‌നം വീണ്ടും വഷളായത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടേയും സര്‍ക്കാറിന്റെയും നിലപാട് വിമര്‍ശനത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് പുതിയ നീക്കം.

Read More >>