കരിഞ്ചന്തക്കാരില്‍ നിന്നും പിടിച്ചെടുത്ത പുലിമുരുകന്‍ ടിക്കറ്റുകള്‍ തിയേറ്ററിനുള്ളില്‍ മറിച്ചുവിറ്റ് പോലീസുകാര്‍

കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷന്‍റെ കീഴിലാണ് അഭിലാഷ് തീയറ്റര്‍ സ്ഥിതി ചെയ്യുന്നത്.

കരിഞ്ചന്തക്കാരില്‍ നിന്നും പിടിച്ചെടുത്ത പുലിമുരുകന്‍ ടിക്കറ്റുകള്‍ തിയേറ്ററിനുള്ളില്‍ മറിച്ചുവിറ്റ് പോലീസുകാര്‍

കോട്ടയം: കോട്ടയം അഭിലാഷ് തീയറ്ററില്‍ പോലീസുകാര്‍ ഡ്യൂട്ടിക്കിടയില്‍ ടിക്കറ്റ് വിൽക്കുന്ന രംഗങ്ങൾ പുറത്ത്. മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രം പുലിമുരുകന്റെ ടിക്കറ്റുകള്‍ മറിച്ച് വില്‍ക്കുന്ന വീഡിയോ ആണ് പുറത്തായത്. കള്ള ടിക്കറ്റ് വില്‍ക്കുന്നവരുടെ പക്കല്‍ നിന്നും പിടിച്ചെടുത്ത ടിക്കറ്റുകളാണ് ഈ പോലീസുകാര്‍ വീണ്ടും മറിച്ച് വിറ്റത്. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷന്‍റെ കീഴിലാണ് അഭിലാഷ് തീയറ്റര്‍ സ്ഥിതി ചെയ്യുന്നത്.


[video width="640" height="352" mp4="http://ml.naradanews.com/wp-content/uploads/2016/10/WhatsApp-Video-2016-10-12-at-10.23.50-AM.mp4"][/video]

കൂട്ടത്തോടെ ചിത്രത്തിന്റെ ടിക്കറ്റുകള്‍ വാങ്ങിയ ആളുകളെ തിരഞ്ഞുപിടിച്ച് ഭീഷണിപ്പെടുത്തി അവരില്‍ നിന്നും ആ ടിക്കറ്റുകള്‍ കരസ്ഥമാക്കിയാണ് ഇവര്‍ അത് മറിച്ചു വില്‍ക്കുന്നത്. വമ്പന്‍ ചിത്രങ്ങള്‍ ഇറങ്ങുമ്പോള്‍ തീയറ്ററുകളില്‍ ക്രമസമാധാന പാലനത്തിന് പോലീസുകാരെ നിയോഗിക്കുന്നത് പതിവാണെന്നും എന്നാല്‍ ചിത്രത്തിന്റെ ടിക്കറ്റ് വില്‍ക്കുവാന്‍ അവരെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ ഒരു ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.

Read More >>