പോലീസ് ‍അത്‌ലറ്റിക് മീറ്റിലെ പാചകക്കാരെ കൊണ്ടു ശുചീകരണ ജോലിയും ചെയ്യിപ്പിച്ചതായി പരാതി; ഡിസിയുടെ നടപടി വിവാദത്തിൽ

കോഴിക്കോട്, മലപ്പുറം, തൃശൂര്‍, കണ്ണൂര്‍, കാസര്‍ക്കോട്, പാലക്കാട് എ ആര്‍ ക്യാമ്പ് മെസ്സുകളിലെ 14 പാചകക്കാരെയാണ് അത്‌ലറ്റിക് മീറ്റിനെത്തുന്നവര്‍ക്ക് ഭക്ഷണം തയ്യാറാക്കാന്‍ നിയോഗിച്ചിരുന്നത്.

പോലീസ് ‍അത്‌ലറ്റിക് മീറ്റിലെ പാചകക്കാരെ കൊണ്ടു ശുചീകരണ ജോലിയും ചെയ്യിപ്പിച്ചതായി പരാതി; ഡിസിയുടെ നടപടി വിവാദത്തിൽ

‌കോഴിക്കോട്: സംസ്ഥാന പൊലീസ് അത്‌ലറ്റ് മീറ്റിലെ  പാചകക്കാരെക്കൊണ്ട് ശുചീകരണ പ്രവര്‍ത്തനങ്ങൾ ചെയ്യിപ്പിച്ച ആംഡ് റിസര്‍വ് ഡപ്യൂട്ടി കമാണ്ടന്റ് രാധാകൃഷ്ണന്റെ നടപടി വിവാദമായി.മീറ്റിനെത്തുന്നവർക്ക് ഭക്ഷണം തയ്യാറാക്കുന്നതിന് പുറമെ ശുചീകരണ ജോലികൾ കൂടി ഭീഷണിപ്പെടുത്തി ചെയ്യിച്ചു എന്നാണ് ആരോപണം.

ഈ മാസം 20,21, 22 തിയതികളിലായി  കോഴിക്കോട് മെഡിക്കല്‍ കോളജ് ഗ്രൗണ്ടിലാണ് സംസ്ഥാന പൊലീസ് അത്‌ലറ്റിക് മീറ്റ് നടന്നത്. കോഴിക്കോട്, മലപ്പുറം, തൃശൂര്‍, കണ്ണൂര്‍, കാസര്‍ക്കോട്, പാലക്കാട് എ ആര്‍ ക്യാമ്പ് മെസ്സുകളിലെ 14 പാചകക്കാരെയാണ് അത്‌ലറ്റിക് മീറ്റിനെത്തുന്നവര്‍ക്ക് ഭക്ഷണം തയ്യാറാക്കാന്‍ നിയോഗിച്ചിരുന്നത്. ദിവസവും മൂന്നു നേരം 300 പേര്‍ക്കാണ് ഭക്ഷണം പാകം ചെയ്തിരുന്നത്. അവസാനദിവസമായ ഇന്നലെ 1500 പേര്‍ക്കാണ് ഭക്ഷണം തയ്യാറാക്കിയത്.  മാലൂര്‍ക്കുന്ന് എആര്‍ ക്യാമ്പില്‍ നിന്നാണ് ഭക്ഷണം പാകം ചെയ്ത് മെഡിക്കല്‍ കോളജ് ഗ്രൗണ്ടിലെത്തിച്ചിരുന്നത്.


athlet waste 2

ഗ്രൗണ്ടിന് പരിസരത്ത് തള്ളിയ അവശിഷ്ടങ്ങളും പേപ്പര്‍ പ്ലേറ്റും ഡിസ്‌പോസബിള്‍ ഗ്ലാസുകളും നീക്കം ചെയ്ത ശേഷം പോയാല്‍ മതിയെന്ന് ഡിസി പാചകക്കാര്‍ക്ക് നിര്‍ദേശം നല്‍കി. എന്നാൽ ഈ നിർദ്ദേശം പാചകക്കാർ തള്ളി. തുടർന്ന് ഭീഷണിപ്പെടുത്തി ഗ്രൗണ്ട്  വൃത്തിയാക്കാൽ ജോലി കൂടി ചെയ്യിച്ചു എന്ന് പാചകക്കാരന്‍ 'നാരദാ ന്യൂസി'നോട് പറഞ്ഞു.  ഗ്രൗണ്ട് വൃത്തിയാക്കാതെ ആരേയും പുറത്തു പോകാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നും പാചകക്കാരൻ പറഞ്ഞു. മീറ്റിന്റെ അവസാന ദിനമായ ഇന്നലെ  ഭക്ഷണം തയ്യാറാക്കി രാത്രി ഏഴരയോടെ പാചകക്കാര്‍ പോകാനൊരുങ്ങിയപ്പോഴാണ് ശുചീകരണ ജോലി കൂടി ചെയ്യാൻ നിർദ്ദേശം ലഭിച്ചത്

ശുചീകരണപ്രവര്‍ത്തനങ്ങള്‍ സാധാരണനിലയില്‍ പാചകക്കാര്‍ ചെയ്യാറില്ല. പാചകശാലയിലെ പാത്രങ്ങളും മറ്റുമാണ് ഇവര്‍ വൃത്തിയാക്കേണ്ടത്. എന്നാല്‍ ആളുകള്‍ ഭക്ഷണം കഴിച്ച സ്ഥലം ശുചീകരിക്കണമെന്ന ഡിസിയുടെ നിലപാടിനെതിരെ പരാതി നല്‍കുമെന്ന് ഇവര്‍ പറഞ്ഞു. സംസ്ഥാന പൊലീസ് അത്‌ലറ്റിക്  മീറ്റിന് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പോലും പ്രത്യേക സമിതിയും ഫണ്ടും ഉണ്ടെന്നിരിക്കെയാണ് ഉന്നത ഉദ്യോഗസ്ഥൻ ആ ഉത്തരവാദിത്വം കൂടി പാചകക്കാരുടെ ചുമലില്‍ തള്ളിയത്.

Read More >>