എണ്ണ വിലയിടിവ് മദ്ധ്യ പൂർവേഷ്യൻ രാജ്യങ്ങളെ പാപ്പരാക്കുമെന്ന് ഐഎംഎഫ്

എണ്ണ കയറ്റുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങൾ എല്ലാം വിലയിടിവുമായി പൊരുത്തപ്പെട്ട് നീങ്ങണമെന്നും ഐഎംഎഫ് മുന്നറിയിപ്പ് നൽകി. വൻ എണ്ണ ശേഖരമുള്ള കുവൈറ്റ്, ഖത്തർ, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ പോലും എണ്ണ കയറ്റുമതിയെ മാത്രം ആശ്രയിക്കുന്നത് ഗുണം ചെയ്യില്ലെന്നും ഐഎംഎഫ് മുന്നറിയപ്പ് നൽകുന്നു.

എണ്ണ വിലയിടിവ് മദ്ധ്യ പൂർവേഷ്യൻ രാജ്യങ്ങളെ പാപ്പരാക്കുമെന്ന് ഐഎംഎഫ്

എണ്ണവിലയിടിവ് അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഇറാഖ്, സൗദിഅറേബ്യ, ലിബിയ തുടങ്ങിയ മദ്ധ്യ പൂർവേഷ്യൻ രാജ്യങ്ങളെ പാപ്പരാക്കുമെന്ന് ഐഎംഎഫ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ കുവൈറ്റ്, യുഎഇ, ഖത്തർ എന്നീ രാജ്യങ്ങൾ എണ്ണയുത്പാദത്തെ മാത്രം ആശ്രയിക്കുന്നത് നിർത്തിയിരുന്നു. സാമ്പത്തിക രംഗത്ത് വൈവിധ്യം കൊണ്ടു വന്നില്ലെങ്കിൽ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രതിസന്ധി അതി രൂക്ഷമായിരിക്കും.  ഇറാഖ്,ഇറാൻ, ലിബിയ, ഒമാൻ,അൾജീരിയ,സൗദി അറേബ്യ,ബഹ്റിൻ,യെമൻ എന്നീ രാജ്യങ്ങളുടെ ധനക്കമ്മി ഇതാണ് സൂചിപ്പിക്കുന്നത്.


ആഭ്യന്തര കലാപം രൂക്ഷമായ ലിബിയ,യമൻ,ഇറാൻ എന്നീ രാജ്യങ്ങളെ ദുർബല രാജ്യങ്ങളുടെ പട്ടികയിലാണ് ഐഎംഎഫ് ഉൾപ്പെടുത്തിയിട്ടുള്ളത്. എണ്ണ ഉത്പാദത്തെ മാത്രം ആശ്രയിക്കാത്തതിനാൽ ലിബിയയേയും യമനേയും അപേക്ഷിച്ച് ഇറാനെ സാമ്പത്തിക പ്രതിസന്ധി ഗുരുതരമായി ബാധിക്കില്ല. ആഭ്യന്തര പ്രശ്നങ്ങൾ ഈ രാജ്യങ്ങളിലെ ആഭ്യന്തര ഉത്പാദനത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. മാത്രമല്ല പണപ്പെരുപ്പത്തിനും കാരണമായിരുന്നു.

imf

എണ്ണ കയറ്റുമതിയെ ആശ്രയിച്ച് മുന്നോട്ട് പോകുന്ന രാജ്യങ്ങൾ എല്ലാം തന്നെ വിലയിടിവുമായി പൊരുത്തപ്പെട്ട് നീങ്ങാൻ ശ്രമിക്കണമെന്നും ഐഎംഎഫ് മുന്നറിയിപ്പ് നൽകി. വൻ എണ്ണ ശേഖരമുള്ള  കുവൈറ്റ്,ഖത്തർ,യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ പോലും എണ്ണ കയറ്റുമതിയെ മാത്രം ആശ്രയിക്കുന്നത് ഗുണം ചെയ്യില്ലെന്നും ഐഎംഎഫ് മുന്നറിയിപ്പ് നൽകുന്നു.

ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യമായ സൗദി അറേബ്യ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള മാർഗങ്ങൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. ബോണ്ട് വിറ്റഴിക്കൽ വഴി നാലു ബില്യൺ ഡോളറാണ് സൗദി സ്വരൂപിച്ചത്. എണ്ണ വില ബാരലിന് 106 ഡോളറായി ഉയർത്തിയാൽ മാത്രമേ സൗദിക്ക് പ്രതിസന്ധി തരണം ചെയ്യാൻ കഴിയൂ.