ആരോഗ്യം നശിക്കാതിരിക്കണമെങ്കില്‍ ഇവ വീട്ടില്‍ നിന്നും ഒഴിവാക്കണം

കഴിയുമെങ്കില്‍ ഒഴിവാക്കാന്‍ കഴിയുന്ന ഇത്തരം സാഹചര്യങ്ങളെ ബുദ്ധിപ്പൂര്‍വ്വം കൈകാര്യം ചെയ്തു, സ്വന്തം ആരോഗ്യവും കുടുംബത്തിന്‍റെ ആരോഗ്യവും പരിപാലിക്കുന്നതാണ് ഉചിതം

ആരോഗ്യം നശിക്കാതിരിക്കണമെങ്കില്‍ ഇവ വീട്ടില്‍ നിന്നും ഒഴിവാക്കണം

മിന്നുന്നതെല്ലാം പൊന്നല്ല എന്ന പഴമൊഴി ധനത്തിന്‍റെ കാര്യത്തില്‍ മാത്രമല്ല, ആരോഗ്യത്തിന്‍റെ കാര്യത്തിലും സത്യമാണ്. ആധുനികതയുടെ പരിവേഷം നല്‍കി വീടുകളില്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഈ വസ്തുക്കള്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നു അറിയാമോ?

സുഗന്ധ മെഴുകുതിരിതിരികള്‍:

കാഴ്ചയ്ക്ക് ഭംഗിയും, റൊമാന്റിക്‌ മൂഡ്‌ സൃഷ്ടിക്കുന്ന സുഗന്ധവുമായി, ബഹുവര്‍ണ്ണ നിറങ്ങളില്‍ സെന്‍ടെഡ് കാന്‍ടില്‍സ് (Scented Candles) ഇന്ന് സര്‍വ്വസാധാരണമാണ്. പ്രിയപ്പെട്ടവര്‍ക്ക് സമ്മാനമായി നല്‍കുവാനും ഇത്തരം മെഴുകുതിരികള്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. എന്നാല്‍, ഇവ സൃസ്ഥിക്കുന്ന ആരോഗ്യപ്രശ്നത്തെക്കുറിച്ച് അധികം അറിവ് സമൂഹത്തിനില്ല എന്നുള്ളതാണ് സത്യം.


സൗത്ത് കരോളിന സര്‍വ്വകലാശാല ഇവ സംബന്ധിച്ച ഒരു പഠനം നടത്തിയിരുന്നു. പാരഫിന്‍ വാക്സ് ഉപയോഗിച്ചു നിര്‍മ്മിച്ച സുഗന്ധ മെഴുകുതിരികളും, നിറവും മണവും ചേര്‍ക്കാത്ത പ്രകൃതിദത്ത വിഭവങ്ങള്‍ ഉപയോഗിച്ചു നിര്‍മ്മിച്ച സുഗന്ധതിരികളും എരിയുമ്പോള്‍ ഉണ്ടാകുന്ന അന്തരീക്ഷവ്യതിയാനം സംബന്ധിച്ചായിരുന്നു ഈ പഠനം നടന്നത്. പാരഫിന്‍ വാക്സ് കൊണ്ടുണ്ടാക്കിയ മെഴുകുതിരികള്‍ അന്തരീക്ഷത്തിലേക്ക് മനുഷ്യശരീരത്തിന് ആവശ്യമില്ലാത്ത രാസവസ്തുക്കള്‍ പുറന്തള്ളുന്നതായി ഈ പഠനത്തില്‍ കണ്ടെത്തി. എന്നാല്‍ പ്രകൃതിദത്തമായി നിര്‍മ്മിച്ചവയില്‍ ഈ അപകടമില്ല.

എല്ലാ ദിവസങ്ങളിലും സുഗന്ധമെഴുകുതിരികള്‍ ഉപയോഗിക്കുന്ന ഒരു വീട്ടില്‍ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കള്‍ അന്തരീക്ഷത്തില്‍ അടങ്ങിയിട്ടുണ്ടാകും എന്ന് രസതന്ത്ര പ്രൊഫസര്‍ മസൂദി പറയുന്നു. ഇത് കാലക്രമേണ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കും, അലര്‍ജിയ്ക്കും, ചിലപ്പോള്‍ ക്യാന്‍സറിന് വരെ കാരണമായേക്കാം എന്നും ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

പ്ലാസ്റ്റിക്‌ സോഫ്റ്റ്‌ ഷീറ്റുകള്‍ 

sclpcl1

മേശ വിരി, ഷവര്‍ കര്‍ട്ടന്‍, പ്ലാസ്റ്റിക്‌ പാത്രങ്ങള്‍ എന്നിവ ഒരു വീട്ടില്‍ ഇന്ന് നിത്യോപയോഗ വസ്തുക്കളാണ്. പുതുതായി വാങ്ങുമ്പോള്‍, ഇവയ്ക്കെല്ലാമുള്ള രൂക്ഷമായ ഗന്ധം നമ്മുക്ക് അപരിചിതവുമല്ല. പ്ലാസ്റ്റിക്‌ മൃദുപ്പെടുത്താന്‍ ഉപയോഗിക്കുന്ന ഒരു രാസവസ്തുവിന്‍റെ ഗന്ധമാണിത്.

പോളിവിനൈല്‍ ക്ലോറൈഡ് എന്ന പ്ലാസ്റ്റിക്‌ കട്ടി കൂടിയ പോളിമറാണ്. പ്ലാസ്റ്റിസൈസര്‍സ് ചേര്‍ത്താണ് ഇവയെ മയപ്പെടുത്തുന്നത്. ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളാണ് ഇവ. തണുത്ത വെള്ളം ഉപയോഗിച്ചു ഇത്തരം പ്ലാസ്റ്റിക്‌ വസ്തുക്കള്‍ കഴുകുമ്പോള്‍, പുറത്തു പൂശിയിരിക്കുന്ന ഈ രാസവസ്തുക്കള്‍ കുറെയധികം കഴുകി പോകുന്നുണ്ട്. എങ്കിലും, ഉയര്‍ന്ന താപത്തില്‍ രാസഘടനയ്ക്ക് മാറ്റം സംഭവിക്കുകയും, ഈ പ്ലാസ്റ്റിക്‌ ഉല്‍പ്പന്നങ്ങള്‍ വിഷഹാരിയായ ഗന്ധം പുറപ്പെടുവിക്കുകയും ചെയ്യുന്നു. ഭക്ഷണം കഴിക്കാന്‍ ഇരിക്കുമ്പോള്‍, മേശപ്പുറത്ത് ചൂട് പാത്രങ്ങള്‍ വയ്ക്കുന്ന സമയത്ത് പ്ലാസ്റ്റിക്കിന്‍റെ ഗന്ധം ഉണ്ടാകുന്നത് ശ്രദ്ധിച്ചിട്ടില്ലേ? ചൂട് വെള്ളത്തില്‍ ഷവര്‍ ബാത്ത് എടുക്കുമ്പോള്‍, ഷവര്‍ കര്‍ട്ടനില്‍ ഉണ്ടാകുന്ന രാസപരിവര്‍ത്തനവും ഇത് തന്നെ. ചില പാത്രങ്ങള്‍ മൈക്രോവേവ് ഓവനിലോ, ചൂട് കറികള്‍ അതിലേക്ക് പകരുമ്പോഴോ ഉണ്ടാകുന്ന സാഹചര്യം സമാനമാണ്.

കഴിയുമെങ്കില്‍ ഒഴിവാക്കാന്‍ കഴിയുന്ന ഇത്തരം സാഹചര്യങ്ങളെ ബുദ്ധിപ്പൂര്‍വ്വം കൈകാര്യം ചെയ്തു, സ്വന്തം ആരോഗ്യവും കുടുംബത്തിന്‍റെ ആരോഗ്യവും പരിപാലിക്കുന്നതാണ് ഉചിതം.