പെരിയാറിലേക്ക് സിഎംആര്‍എല്‍ ഒഴുക്കിവിട്ടത് വേഗത്തില്‍ കട്ടിപിടിക്കുന്ന രാസമാലിന്യം; പെരിയാര്‍ മലിനീകരിക്കുന്നത് സിഎംആര്‍ ആണെന്ന് മലിനീകരണ നിയന്ത്രണബോര്‍ഡ് എഞ്ചിനീയറുടെ വിശദീകരണക്കു

പെരിയാറിലേക്ക് സിഎംആര്‍എല്‍ കമ്പനി തുടര്‍ച്ചയായി ഒഴുക്കിവിട്ടത് വേഗത്തില്‍ കട്ടിപിടിക്കുന്ന രാസമാലിന്യം. അയണ്‍ അടങ്ങിയ 'സെമോക്‌സ്' എന്ന രാസവസ്തുവാണ് മാലിന്യത്തിലുള്ളതെന്ന് സാംപിള്‍ പരിശോധനയില്‍ കണ്ടെത്തി.

പെരിയാറിലേക്ക് സിഎംആര്‍എല്‍ ഒഴുക്കിവിട്ടത് വേഗത്തില്‍ കട്ടിപിടിക്കുന്ന രാസമാലിന്യം; പെരിയാര്‍ മലിനീകരിക്കുന്നത് സിഎംആര്‍ ആണെന്ന് മലിനീകരണ നിയന്ത്രണബോര്‍ഡ് എഞ്ചിനീയറുടെ വിശദീകരണക്കു

കൊച്ചി: പെരിയാറിലേക്ക് സിഎംആര്‍എല്‍ കമ്പനി തുടര്‍ച്ചയായി ഒഴുക്കിവിട്ടത് വേഗത്തില്‍ കട്ടിപിടിക്കുന്ന രാസമാലിന്യം. അയണ്‍ അടങ്ങിയ 'സെമോക്‌സ്' എന്ന രാസവസ്തുവാണ് മാലിന്യത്തിലുള്ളതെന്ന് സാംപിള്‍ പരിശോധനയില്‍ കണ്ടെത്തി. രാസമാലിന്യം ഫില്‍റ്റര്‍ പേപ്പറിലൂടെ കടത്തിവിട്ടപ്പോള്‍ തവിട്ടു നിറമാകുകയായിരുന്നു. മഴവെള്ളം ഒഴുക്കി കളയുന്നതിനുള്ള പൈപ്പിലൂടെയാണ് സിഎംആര്‍എല്‍ നീലനിറം കലര്‍ന്ന രാസമാലിന്യം തുടര്‍ച്ചയായി പെരിയാറിലേക്ക് ഒഴുക്കിവിട്ടത്. ഏലൂര്‍ സര്‍വ്വയലന്‍സിലെ എന്‍വിറോണ്‍മെന്റല്‍ എഞ്ചിനീയര്‍ ത്രിദീപ് കുമാര്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അന്വേഷണകമ്മീഷനു നല്‍കിയ വിശദീകരണക്കുറിപ്പിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.


LETTER

സെപ്റ്റംബര്‍ 23ന് രാത്രി പരിസ്ഥിതി പ്രവര്‍ത്തകര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സര്‍വ്വയലന്‍സ് സെല്ലിലെ രണ്ട് ഉദ്യോഗസ്ഥര്‍ ഇടയാറിലെ സിഎംആര്‍എല്‍ കമ്പനിയുടെ സമീപത്തെത്തി പരിശോധന നടത്തിയത്. തൊട്ടടുത്ത ദിവസങ്ങളില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍, മെമ്പര്‍, സെക്രട്ടറി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരോട് ത്രിദീപ് കുമാര്‍ ഇക്കാര്യം നേരിട്ടും അല്ലാതെയും വിശദീകരിച്ചതാണ്.

ഗുരുതര വീഴ്ചയാണ് കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നറിഞ്ഞിട്ടും ഇതുവരെയായിട്ടും പെരിയാര്‍ മലിനീകരണത്തിന്റെ പേരില്‍ ഏറെ പഴി കേള്‍ക്കുന്ന മലിനീകരണ നിയന്ത്രണബോര്‍ഡ് തുടര്‍നടപടി സ്വീകരിച്ചിട്ടില്ല. പകരം കമ്പനിക്കെതിരെ നോട്ടീസ് നല്‍കിയ നടപടി പരിശോധിക്കാന്‍ ബോര്‍ഡ് ചെയര്‍മാന്‍ കെ സജീവന്‍ അന്വേഷണ കമ്മീഷനെ നിയോഗിക്കുകയായിരുന്നു. ഈ കമ്മീഷന് മുന്നിലാണ് എന്‍വിറോണ്‍മെന്റല്‍ എഞ്ചിനീയറായ ത്രിദീപ്കുമാര്‍ വിശദീകരണം നല്‍കിയത്.

സിഎംആര്‍എല്ലിന്റെ മാലിന്യസംസ്‌ക്കരണത്തിനുള്ള പ്ലാന്റ് , സംഭരണശേഷി തുടങ്ങിയവയെക്കുറിച്ച് പരിശോധന നടത്തണമെന്ന് എന്‍വിറോണ്‍മെന്റല്‍ എഞ്ചിനീയര്‍ ആവശ്യപ്പെട്ടിട്ടും ബോര്‍ഡ് സമ്മതം മൂളിയിട്ടില്ല. പെരിയാര്‍ തുടര്‍ച്ചയായി കിലോമീറ്ററുകളോളം നിറം മാറിയൊഴുകുന്നതിന്റെ കാരണം കണ്ടെത്താന്‍ മലിനീകരണ നിയന്ത്രണബോര്‍ഡിന് കഴിഞ്ഞിരുന്നില്ല. പെരിയാര്‍ തീരത്തെ കമ്പനികളില്‍ പരിശോധന നടത്തി സെപ്റ്റംബര്‍ 29നകം പുഴ മലിനീകരണത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നു. ഈ മാസം 18 മുതല്‍ ഹരിത ട്രൈബ്യൂണല്‍ ഏലൂരിലെത്തി പെരിയാറിലെ മലിനീകരണം പരിശോധിക്കുന്നുണ്ട്.

NGT

മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണ്ടെത്തലുകള്‍ തെറ്റാണെന്നാണ് കമ്പനി നല്‍കുന്ന വിശദീകരണം. മാനദണ്ഡങ്ങള്‍ പാലിച്ചാണ് മാലിന്യസംസ്‌ക്കരണവും കമ്പനിയുടെ പ്രവര്‍ത്തനവുമെന്ന് മലിനീകരണ നിയന്ത്രണബോര്‍ഡ് നല്‍കിയ നോട്ടീസിന് മറുപടിയായി കമ്പനി പറയുന്നു. കമ്പനിക്ക് നോട്ടീസ് നല്‍കിയ ഏലൂര്‍ സര്‍വ്വയലന്‍സിലെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്. കമ്പനിക്ക് നോട്ടീസ് നല്‍കിയതിനെതിരെ ട്രേഡ് യൂണിയനുകളുടെ സംയുക്തസമിതിയായ സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ ഓഫ് ട്രേഡ് യൂണിയനും നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള പ്രസംഗമാണ് നേതാക്കള്‍ നടത്തിയതെന്നും ആക്ഷേപമുണ്ട്.

Read More >>