നൗഷാദിന്റെ ദുരൂഹമരണം അന്വേഷിക്കണം; മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ ട്രോൾമഴ

നൗഷാദിന്റെ ദുരൂഹ മരണം അന്വേഷിക്കണമെന്നു ആവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലെ പോസ്്റ്റുകള്‍ക്ക് കീഴെ കമന്റുകള്‍ കൂമ്പാരമാകുന്നു

നൗഷാദിന്റെ ദുരൂഹമരണം അന്വേഷിക്കണം; മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ ട്രോൾമഴ

തിരുവനന്തപുരം:  ബക്രീദ്-ഓണക്കാലത്ത് പച്ചക്കറി വില ഉയര്‍ത്തിയ കായംകുളത്തെ പച്ചക്കറി മാഫിയ്‌ക്കെതിരെ ഫേസ്ബുക്കില്‍ ആഞ്ഞടിച്ച നൗഷാദിന്റെ ദുരൂഹ മരണം അന്വേഷിക്കണമെന്നു ആവശ്യപ്പെട്ടു  മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റുകള്‍ക്ക് കീഴെ കമന്റുകള്‍ കൂമ്പാരമാകുന്നു. സാധാരണക്കാർക്കായി കച്ചവടം ചെയ്യാൻ പുറപെട്ട നൗഷാദിന്റെ കച്ചവട മാഫിയകെതിരെയുള്ള പോരാട്ടങ്ങളെ സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കരുതെന്നും എത്രയും വേഗം നടപടിയുണ്ടാവണമെന്നുമാണ് മുഖ്യമന്ത്രിയുടെ പോസ്റ്റുകള്‍ക്ക് കീഴില്‍ വരുന്ന മിക്ക കമന്റുകളിലേയും ആവശ്യം.




കായംകുളത്തെ പച്ചക്കറി മാഫിയയെ ലൈവ് വീഡിയോയിലൂടെ പൊളിച്ചടുക്കിയ നൗഷാദ് രണ്ടു ദിവസം മുന്‍പാണ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടത്. മധുരയില്‍ വെച്ചാണ് നൗഷാദിന് അപകടം സംഭവിച്ചത്. പച്ചക്കറി വില്‍പ്പനയില്‍ വില്‍പ്പനക്കാരുടെ കള്ളത്തരങ്ങള്‍ തുറന്നുകാട്ടി നൗഷാദ് ഇട്ട ഫേസ്ബുക്ക് വീഡിയോ വന്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇതിനെതുടര്‍ന്ന് മറ്റുള്ള വ്യാപാരികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്ന് പോലീസ് നൗഷാദിനെ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തിയതും വിവാദമായിരുന്നു.



കഴിഞ്ഞ മാസം 12നാണ് തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ നൗഷാദ് വാര്‍ത്തകളില്‍ നിറഞ്ഞത്. ബക്രീദ്-ഓണക്കാലത്ത് പൊതുജനത്തിന്റെ കഴുത്തുറത്ത് സാധാനങ്ങള്‍ വില്‍ക്കുന്ന വ്യാപാരികള്‍ക്കെതിരെയാണ് അദ്ദേഹം ലൈവ് വീഡിയോ ഷെയര്‍ ചെയ്തത്. കായംകുളത്തെ തന്റെ കടയില്‍ പച്ചക്കറികള്‍ വിലകുറച്ച് വിറ്റതിനെതിരെ വ്യാപാരികള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

അഞ്ച് രൂപയുടെ സാധനം 50 രൂപയ്ക്ക് വില്‍ക്കുന്നവരാണ് തനിക്കെതിരെ കേസ് കൊടുത്തിരിക്കുന്നതെന്നും എന്തുവന്നാലും തോല്‍ക്കാന്‍ മനസ്സില്ലെന്നും നൗഷാദ് അന്ന് വ്യക്തമാക്കിയിരുന്നു. ഇടനിലക്കാരില്ലാതെ ഞാന്‍ ഇവിടെയെത്തിക്കുന്ന സാധനങ്ങള്‍ തനിക്ക് ലാഭം കിട്ടുന്ന തരത്തിലാണ് വില്‍ക്കുന്നതെന്നും നൗഷാദ് വീഡിയോയില്‍ പറഞ്ഞിരുന്നു. തനിക്ക് സാധനങ്ങള്‍ വിറ്റ് വന്‍ ലാഭം ഉണ്ടാക്കേണ്ടെന്നും വിലകുറച്ച് വില്‍ക്കുമ്പോഴും എനിക്ക് ജീവിക്കാനുള്ള ലാഭം കിട്ടുന്നുണ്ടെന്നും നൗഷാദ് അന്ന് സൂചിപ്പിച്ചിരുന്നു.

Read More >>