കാക്കനാട്ടെ ചില്‍ഡ്രന്‍സ് ഹോമില്‍ കെട്ടിടത്തിന് മുകളിൽ കയറി കുട്ടികൾ ആത്മഹത്യാ ഭീഷണി മുഴക്കുന്നു

സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുളള കാക്കാനാട്ടെ പെണ്‍കുട്ടികള്‍ക്കായുളള ചില്‍ഡ്രന്‍സ് ഹോമില്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് 25 ഓളം പെണ്‍കുട്ടികള്‍ ആത്മഹത്യാ ഭീഷണി മുഴക്കുന്നു. സൗകര്യങ്ങളുടെ അപര്യാപ്ത മൂലമാണ് കുട്ടികളുടെ ആത്മഹത്യാഭീഷണിയെന്നാണ് അനുമാനം.

കാക്കനാട്ടെ ചില്‍ഡ്രന്‍സ് ഹോമില്‍  കെട്ടിടത്തിന് മുകളിൽ കയറി കുട്ടികൾ ആത്മഹത്യാ ഭീഷണി മുഴക്കുന്നു

കൊച്ചി: സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുളള കാക്കനാട്ടെ പെണ്‍കുട്ടികള്‍ക്കായുളള ചില്‍ഡ്രന്‍സ് ഹോമില്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് 25 ഓളം പെണ്‍കുട്ടികള്‍ ആത്മഹത്യാ ഭീഷണി മുഴക്കുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്ത മൂലമാണ് കുട്ടികളുടെ ആത്മഹത്യാ ഭീഷണിയെന്നാണ് അനുമാനം. രാവിലെയാണ് കുട്ടികള്‍ കെട്ടിടത്തിന് മുകളില്‍ കയറിയത്. അഗ്‌നിശമന സേനയും പോലീസും കുട്ടികളെ അനുനയിപ്പിച്ച് താഴെയിറക്കാനുള്ള ശ്രമം തുടരുകയാണ്.


എന്നാല്‍ ആത്മഹത്യാഭീഷണിയെന്നു പറയാന്‍ സാധിക്കില്ലെന്നും ചില്‍ഡ്രസ് ഹോമിലുളള സൗകര്യങ്ങളുടെ അപര്യാപ്തത മൂലം കുട്ടികള്‍ കെട്ടിടത്തിനു മുകളില്‍ കയറി പ്രതിഷേധിക്കുകയാണെന്നും  കെയര്‍ടേക്കര്‍ നാരാദാന്യൂസിനോട് പറഞ്ഞു. 75 ഓളം കുട്ടികള്‍ ഇപ്പോള്‍ ഇവിടെ താമസക്കാരായുണ്ടെങ്കിലും യാതൊരു സുരക്ഷിത്വും ഇവിടെ ഇല്ലെന്നും ചില്‍ഡ്രസ് ഹോം അധികൃതര്‍ തന്നെ പറയുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഏഴു പെണ്‍കുട്ടികള്‍ ഇവിടെ നിന്ന് ചാടി പോയിരുന്നു. ചാടിപോയവരില്‍ ഒരാളെ ഒഴിച്ച് എല്ലാവരെയും പോലീസ് പിടികൂടിയിരുന്നു. ആകെ പത്തു പേര്‍ക്ക് മാത്രമേ തമാസിക്കാനുളള സംവിധാനങ്ങളെ ഇവിടെ ഉളളുവെന്നും മുകളിലത്തെ നിലയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നതേയുളളുവെന്നു കെയര്‍ടേക്കര്‍ പറയുന്നു.

Read More >>