ഇടതു സര്‍ക്കാരിന് ഗുണ്ടാ സംഘങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട്: മുഖ്യമന്ത്രി

സംസ്ഥാനത്തെ ഗുണ്ടാ ആക്രമണങ്ങള്‍ സംബന്ധിച്ച് നിയമസഭയില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിനുള്ള നോട്ടീസിനാണ് മുഖ്യമന്ത്രി മറുപടിയുമായി രംഗത്തെത്തിയത്.

ഇടതു സര്‍ക്കാരിന് ഗുണ്ടാ സംഘങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട്: മുഖ്യമന്ത്രി

ഇടതു സര്‍ക്കാരിന് ഗുണ്ടാ സംഘങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണുള്ളതെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുണ്ടാ ആക്രമണങ്ങള്‍ക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്ന കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ഗുണ്ടാ ആക്രമണങ്ങള്‍ സംബന്ധിച്ച് നിയമസഭയില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിനുള്ള നോട്ടീസിനാണ് മുഖ്യമന്ത്രി മറുപടിയുമായി രംഗത്തെത്തിയത്. പിടി തോമസ് എംഎല്‍എയാണ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയത്.

സംസ്ഥാനത്ത് പോലീസ് നിഷ്‌ക്രിയമാണെന്നും അതിനാല്‍ ദിനംപ്രതി അക്രമങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും പിടി തോമസ് അടിയന്തിര പ്രമേയ നോട്ടീസില്‍ സൂചിപ്പിച്ചു.

Read More >>