ചേരമാൻ പെരുമാളിന്റെ മക്കാ യാത്ര

ബൗദ്ധ-ജൈന-ശൈവ-വൈഷ്ണവ സന്യാസിമാരിൽ ആകൃഷ്ടരായി മതം മാറുന്ന രാജാക്കന്മാരുടെ കഥകൾ തമിഴകത്ത് സുലഭമാണ്. ആ നിലക്ക് ചേരമാൻ പെരുമാളിന്റെ മതംമാറ്റത്തിലും അതിശയോക്തിയില്ല.

ജൂതപുരോഹിതന്മാരുടെ ചോദ്യങ്ങളെ അതിജീവിക്കാനാണ് നബി ചന്ദ്രനെ പിളർത്തിക്കാണിച്ചതെന്നാണ് ഐതിഹ്യം. അതിവിടെ ചേരമാൻ പെരുമാളിനും അനുഭവപ്പെട്ടുവെന്നാണ് കഥ. തുടർന്നാണത്രെ പെരുമാൾ മക്കത്തു പോയതും ഇസ്ലാം മതം സ്വീകരിച്ചതും.

അക്കാലത്ത് തമിഴകത്തെ രാജാക്കന്മാർ പുതുതായി വരുന്ന മതത്തിൽ ചേരുന്നത് അസ്വാഭാവികമായിരുന്നില്ല. ബൗദ്ധ-ജൈന-ശൈവ-വൈഷ്ണവ സന്യാസിമാരിൽ ആകൃഷ്ടരായി മതം മാറുന്ന രാജാക്കന്മാരുടെ കഥകൾ തമിഴകത്ത് സുലഭമാണ്. ആ നിലക്ക് ചേരമാൻ പെരുമാളിന്റെ മതംമാറ്റത്തിലും അതിശയോക്തിയില്ല.


ചന്ദ്രനെ പിളർത്തുന്ന കാഴ്ചയുടെ പുണ്യത്തിൽ കേരളമാകെ സഞ്ചരിച്ച് തിരുവനന്തപുരത്തെ പെരുമാൾതുറയിൽ നിന്ന് മതം മാറ്റത്തിന് തീരുമാനിച്ചുവെന്നാണ് ചേരമാൻ പെരുമാളിന്റെ ഒരു കഥ. തുടർന്ന് രാജ്യം സാമന്തന്മാരായ രാജാക്കൾക്കും നാടുവാഴികൾക്കും പതിച്ചുനൽകി. മക്കത്തുപോയി പ്രവാചകനെ കണ്ട് താജുദ്ദീനെന്ന പേര് സ്വീകരിച്ചു. മടക്കയാത്രയിൽ സലാലയിൽ വച്ച് മരിച്ചുവെന്ന് കരുതപ്പെടുന്നു.

പെരുമാൾ ഏൽപ്പിച്ച പ്രകാരമാണ് മാലിക് ദിനാർ കൊടുങ്ങല്ലൂരിലെത്തി ഇസ്ലാമിക പ്രചാരണത്തിന് തുടക്കംകുറിച്ചതെന്ന് കരുതപ്പെടുന്നു. മാലിക് ദിനാറിന്റെ നേതൃത്വത്തിൽ പത്തോളം പള്ളികൾ തെക്കൻ കൊല്ലത്തും മലബാർ തീരങ്ങളിലും സ്ഥാപിക്കപ്പെട്ടു. അതിൽ ആദ്യത്തെതാണ് കൊടുങ്ങല്ലൂർ. അവസാനത്തേത് കാസർഗോഡും. രണ്ടാമത്തേതാണ് കോഴിക്കോട് ചാലിയത്തേത്. കേരളീയ വാസ്തുവിദ്യാശൈലിയിൽ പണിതവയായിരുന്നു ഇവയൊക്കെയും. മിക്കതും ഇന്ന് കോൺക്രീറ്റ് കൂടുകളായി നശിപ്പിക്കപ്പെട്ടു.

മാലിക് ദിനാറിന്റെ സംഘത്തിൽപ്പെട്ടവരുടെ കബറിടങ്ങൾ കൊടുങ്ങല്ലൂർ പള്ളി മുതൽ കാസർഗോഡ് തളങ്കര വരെയുള്ള സ്ഥലങ്ങളിൽ കാണാം.

Read More >>