ജിഗ്നേഷ് മേവാനിയുടെ നേതൃത്വത്തില്‍ 'ചലോ തിരുവനന്തപുരം' പ്രഖ്യാപനം: പൂര്‍ണ്ണരൂപവും ചിത്രങ്ങളും

കേരളത്തിലെ ഭൂസമരം 'ചലോതിരുവനന്തപുരം' എന്ന പുതിയ പോരാട്ടത്തിലേയ്ക്ക് കടക്കുകയാണ്; ജാതിക്കോളനി വേണ്ട, എന്ന മുദ്രാവാക്യമുയര്‍ത്തി കേരളമെമ്പാടുമുള്ള കോളനികളിലേയ്ക്ക് പടരുന്ന സമരം 2017 ജനുവരി 26ന് 'ചലോ തിരുവനന്തപുരം' നടത്തും- മേവാനിയുടെ നേതൃത്വത്തില്‍. പ്രഖ്യാപനത്തിന്റെ പൂര്‍ണ്ണരൂപവും ഭൂമി- പാര്‍പ്പിടം- അധികാരം- തുല്യനീതി എന്ന മുദ്രാവാക്യമുയര്‍ത്തി തൃശൂരില്‍ രണ്ടു ദിവസം നടന്ന ഭൂഅധികാര കണ്‍വെന്‍ഷന്റെ ചിത്രങ്ങളും.

ജിഗ്നേഷ് മേവാനിയുടെ നേതൃത്വത്തില്‍

ജാതിക്കോളനികള്‍ ഇല്ലായ്മ ചെയ്യുക,സര്‍ക്കാര്‍ കൈവശം വയ്ക്കുന്ന അഞ്ച് ലക്ഷം ഏക്കര്‍ കൃഷിഭൂമി ഭൂരഹിതര്‍ക്ക് പതിച്ചുനല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്2016 ഒക്ടോബര്‍ 15, 16 തിയതികളില്ര്‍ തൃശൂരില്‍ ഉനസമര നായകന്‍ ജിഗ്‌നേഷ് മേവാനിയുടെ നേതൃത്വത്തില്‍ നടന്നഭൂ അവകാശ പ്രഖ്യാപന കണ്‍വെന്‍ഷന്‍ കേരളസമൂഹത്തിനു മുന്നില്‍ ചര്‍ച്ചയ്ക്ക് സമര്‍പ്പിച്ച ചലോ തിരുവനന്തപുരം പ്രഖ്യാപനത്തിന്റെ പൂര്‍ണ്ണ രൂപം:

[caption id="attachment_50919" align="aligncenter" width="680"]chalo-tvm

തൃശൂരില്‍ നടന്ന ഭൂഅധികാര കണ്‍വെന്‍ഷനില്‍ ചലോ തിരുവനന്തപുരം പ്രഖ്യാപനം ഉയര്‍ത്തിപ്പിടിച്ച് നടന്ന പ്രതിജ്ഞ- ചിത്രങ്ങള്‍: ഷഫീഖ് താമരശേരി[/caption]

ഗുജറാത്തിലും ഇന്ത്യയുടെ പല മേഖലകളിലും സംഘപരിവാര്‍ ശക്തികള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും എതിരെ 'ചലോ ഉന',  'ചലോ ഉടുപ്പി' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് ആദിവാസികള്‍, ദളിതര്‍, പിന്നോക്കക്കാര്‍, മതന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍, ട്രാന്‍സ്ജണ്ടറുകള്‍, മറ്റ് ജനാധിപത്യ ശക്തികള്‍ തുടങ്ങിയവര്‍ ശക്തമായ മുന്നേറ്റങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇപ്പോള്‍ കേരളത്തില്‍ ആദിവാസികള്‍, ദളിതര്‍, പിന്നോക്കക്കാര്‍, മതന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍, മറ്റ് പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ 'ചലോ തിരുവനന്തപുരം' എന്ന മുദ്രാവാക്യമുയര്‍ത്തി ജാതിനശീകരണം, കോളനികളിലും ചേരികളിലും തളച്ചിടപ്പെട്ട ദളിത് ജീവിതത്തിന് അറുതിവരുത്തുക, സമഗ്ര ഭൂവിതരണം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രക്ഷോഭം ആരംഭിച്ചിരിക്കുകയാണ്.

[caption id="attachment_50847" align="aligncenter" width="542"]1 (1) സണ്ണി എം. കപിക്കാട്, ജിഗ്നേഷ് മേവാനി, എം. ഗീതാനന്ദന്‍ എന്നിവര്‍ ഭൂഅധികാരപ്രഖ്യാപന റാലിയില്‍[/caption]

കേരളവികസനത്തിന്റെ വികൃതമുഖം

ഏറെ പുരോഗമനപരമെന്ന് ഖ്യാതി നേടിയ കേരള മോഡല്‍ വികസനത്തിന് വികൃതമായ മറ്റൊരു മുഖമുണ്ടെന്നത് ലജ്ജാകരമാണ്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ വികസനകാര്യങ്ങളില്‍ കേരള മോഡല്‍ വികസനം ഖ്യാതി നേടിയിട്ടുണ്ടെങ്കിലും ഭൂരഹിതരായ ദളിതര്‍, ആദിവാസികള്‍, എസ്റ്റേറ്റ് തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍, നഗരങ്ങളിലെ ചേരിനിവാസികള്‍, ലക്ഷോപലക്ഷം വരുന്ന ഭവനരഹിതര്‍ എന്നിവരെ അത് കേരളത്തിലുടനീളം സൃഷ്ടിച്ചിട്ടുണ്ട്. 'ദൈവത്തിന്റെ സ്വന്തം' നാട്ടിലെ ഈ അധോലോകം അധിനിവേശ (പാശ്ചാത്യ) ജാതിബോധത്തിന്റെ ശക്തമായ സ്വാധീനം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ ശക്തികളുടെ പ്രവര്‍ത്തനങ്ങളുടെ ബാക്കിപത്രമാണ്. ഇത് ജാതിവ്യവസ്ഥയുടെയും തൊഴില്‍വിഭജനത്തിന്റേയും സ്ഥാപനവത്കരണവും വിപുലീകരണവുമല്ലാതെ മറ്റൊന്നുമല്ല.

ഭൂമിയും നിയമനിർമ്മാണങ്ങളും

ജന്മിത്തവും പാട്ടക്കുടിയായ്മ വ്യവസ്ഥയും അവസാനിപ്പിക്കാന്‍ ഡസണ്‍ കണക്കിന് നിയമനിര്‍മ്മാണം 1960 മുതല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതൃത്വങ്ങളുടെ മുന്‍കൈയില്‍ നടന്നിട്ടുണ്ട്. കൃഷിഭൂമി കര്‍ഷകന് എന്ന ആവശ്യമുന്നയിച്ചുകൊണ്ട്, നിയമനിര്‍മ്മാണത്തെ പിന്തുണച്ചുകൊണ്ട് സുദീര്‍ഘമായ ജനകീയ പ്രക്ഷോഭങ്ങളും കേരളത്തില്‍ നടന്നിട്ടുണ്ട്. എന്നാല്‍ പ്രകൃതി-വനഭൂമിയിലുള്ള ആദിവാസികളുടെ അവകാശം; ദളിതര്‍-തോട്ടംതൊഴിലാളികള്‍-കര്‍ഷകതൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍ തുടങ്ങിയ പാരമ്പര്യ സമൂഹങ്ങളുടെ പ്രകൃതി, വനഭൂമി, സമുദ്രം, തണ്ണീര്‍ത്തടങ്ങള്‍ മറ്റ് പ്രകൃതിവിഭവങ്ങള്‍ എന്നിവയിലുള്ള അവകാശങ്ങള്‍ എന്നിവയെ സംബന്ധിക്കുന്ന ഒരു നിയമനിര്‍മ്മാണവും നടത്തുന്നതില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും ദയനീയമായി പരാജയപ്പെട്ടു എന്നതാണ് യാഥാര്‍ത്ഥ്യം.

നമ്മുടെ പ്രകൃതിവിഭവങ്ങള്‍, പശ്ചിമഘട്ട മലനിരകള്‍, വനങ്ങള്‍, ജലസ്രോതസ്സുകള്‍ മറ്റ് വിഭവങ്ങള്‍ തുടങ്ങിയവ അധിനിവേശശക്തികളും വൈദേശിക കോര്‍പ്പറേറ്റുകളായ ഹാരിസണ്‍ ക്രോസ് ഫീല്‍ഡ് തുടങ്ങിയ കമ്പനികളും ടാറ്റയെപ്പോലുള്ള കുത്തകകളും മറ്റ് ഭൂവുടമകളും കൊള്ളയടിക്കുന്നതിനെ പ്രതിരോധിക്കാന്‍ അവര്‍ മറന്നുപോയി. ജന്മിത്തം അവസാനിപ്പിക്കുന്നതിന് വേണ്ടി ഭൂമി കൈവശം വയ്ക്കുന്നതിനുള്ള പരിധി നിശ്ചയിക്കുന്നതിനും പാട്ടക്കുടിയായ്മ അവസാനിപ്പിക്കുന്നതിനും ചില നിയമനിര്‍മ്മാണങ്ങള്‍ അവര്‍ നടത്തിയെങ്കിലും; ജന്മിത്തത്തിന്റെയും ജാതിമേധാവികള്‍ക്ക് മേധാവിത്വമുള്ള ഭൂവുടമ സംവിധാനത്തിന്റെ ഭാഗമായി കെട്ടിയിടപ്പെട്ടവരായ ദളിതര്‍, ആദിവാസികള്‍ മറ്റ് കര്‍ഷക തൊഴിലാളികള്‍ എന്നിവരെ മണ്ണില്‍ പണിയെടുക്കുന്നവര്‍ എന്ന് പരിഗണിച്ചിട്ടില്ല.

[caption id="attachment_50854" align="alignleft" width="425"]3 (1) ഭൂഅധികാരപ്രഖ്യാപന റാലി[/caption]

കുടികിടപ്പുകാര്‍ എന്ന ഗണം

ഈ വിഭാഗക്കാരെ 'കുടികിടപ്പുകാര്‍' എന്ന് പ്രത്യേക ഗണമായി മാറ്റുകയും അവര്‍ക്ക് മൂന്ന് സെന്റ്, അഞ്ച് സെന്റ്, പത്ത് സെന്റ് തുടങ്ങിയ ക്രമത്തില്‍ തുണ്ട് ഭൂമി നല്‍കാനുള്ള നിയമനിര്‍മ്മാണം നടത്തുകയും ചെയ്തു. 1970ന് ശേഷം വനഭൂമി, സ്വകാര്യവനങ്ങള്‍, മറ്റ് ഭീമമായ അളവിലുള്ള ഭൂമികള്‍ എന്നിവ വന്‍കിടക്കാര്‍ക്ക് കൈവശം വയ്ക്കാനുള്ള നിയമപരമായ സൗകര്യവും ഇതോടൊപ്പം ചെയ്തുകൊടുത്തു. ഇടനാടന്‍ പ്രദേശങ്ങളിലെ ഭൂമിയുടെ തുണ്ടുവത്കരണം , പശ്ചിമഘട്ട മേഖലയിലും പരിസരങ്ങളിലും വനഭൂമി വന്‍തോതില്‍ എസ്റ്റേറ്റുകളാക്കി മാറ്റാന്‍ തോട്ടമുടമകള്‍ക്കും ഭൂജന്മിമാര്‍ക്കും അനുമതി നല്‍കിയ നടപടി; ഉയര്‍ന്ന ജാതിക്കാര്‍ക്കും മധ്യമജാതിക്കാര്‍ക്കും കൃഷിഭൂമിയില്‍ സ്ഥിരാവകാശം നല്‍കിയ നടപടി; ഭരണകൂടത്തിന്റെ പ്രകൃതിവിരുദ്ധമായ വികസന പദ്ധതികള്‍ തുടങ്ങിയ നടപടികളെല്ലാം മേല്‍പ്പറഞ്ഞ കോളനിവത്കരണത്തെ വിപുലീകരിച്ചുകൊണ്ടിരുന്നു. പ്രകൃതിവിഭവങ്ങളെ നേരിട്ട് ആശ്രയിച്ചു ജീവിച്ചുവന്നിരുന്ന ആദിവാസികള്‍, ദളിതര്‍ മറ്റ് പരമ്പരാഗത സമുദായങ്ങള്‍ എന്നിവരാണ് ഈ കോളനിവത്കരണത്തിന് വിധേയമായത് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ജിഷയെപ്പോലുള്ള പെണ്‍കുട്ടികള്‍ ഈ കോളനിജീവതത്താല്‍ ക്രൂരമായി ഇരകളാക്കപ്പെട്ടവരാണ്. ഭരണഘടന അനുവദിക്കുന്ന മൗലീകാവകാശങ്ങള്‍, മനുഷ്യാവകാശങ്ങള്‍, മറ്റ് സാമൂഹിക സുരക്ഷാപദ്ധതികള്‍ എന്നിവയെല്ലാം ഈ കോളനിജീവിതത്തില്‍ അകപ്പെട്ടവര്‍ക്ക് നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുന്
നു. കേരളത്തിന്റെ മറുവശമുള്ള ഈ ഇരുണ്ട യാഥാര്‍ത്ഥ്യം മറച്ചുവയ്ക്കാനാണ് കേരള മോഡലിന്റെ മഹത്വം നിരന്തരം രാഷ്ട്രീയപാര്‍ട്ടികള്‍ കൊട്ടിഘോഷിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ട് ദശകത്തിലധികമായി ദളിതര്‍, ആദിവാസികള്‍, മറ്റ് പാര്‍ശ്വവത്കരിപ്പെട്ടവര്‍ തുടങ്ങിയവര്‍ ജീവിക്കാനുള്ള അവകാശം പ്രകൃതിയിലും മണ്ണിലുമുള്ള തങ്ങളുടെ ജന്മാവകാശം തുടങ്ങിയവ ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്.

മറച്ചു വെച്ച ഭൂമി

കേരളത്തിലെ ഭരണകൂട സംവിധാനങ്ങള്‍, കോര്‍പ്പറേറ്റുകള്‍, മറ്റ് എസ്റ്റേറ്റ് ഉടമകള്‍ എന്നിവര്‍ പത്ത് ലക്ഷം ഏക്കറിലധികം ഭൂമി കൈവശം വച്ചുവരികയാണെന്ന യാഥാര്‍ത്ഥ്യം മാറിമാറി അധികാരത്തില്‍ വന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ മറച്ചുവച്ചിരിക്കുകയാണ്. ഹാരിസണ്‍, ടാറ്റ മറ്റ് എസ്റ്റേറ്റ് ഉടമകള്‍ എന്നിവര്‍ നിയമവിരുദ്ധമായും വ്യാജരേഖകള്‍ ചമച്ചുമാണ് അഞ്ച് ലക്ഷം എക്കറിലധികം ഭൂമി വര്‍ഷങ്ങളായി ഉപയോഗിച്ചുവന്നിരുന്നതെന്ന ചില ഔദ്യോഗിക കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ ജനാധിപത്യ കേരളത്തിന് തന്നെ അപമാനമാണ്. രാജമാണിക്യം കമ്മീഷന്‍ റിപ്പോര്‍ട്ടനുസരിച്ച് മേല്‍പ്പറഞ്ഞ അഞ്ച് ലക്ഷം ഏക്കര്‍ ഭൂമി ഉടനടി ഏറ്റെടുക്കുകയും പാവപ്പെട്ടവര്‍ക്ക് നല്‍കുകയും ചെയ്യേണ്ടതാണെന്ന് വ്യക്തമമാക്കിയിട്ടുണ്ട്.

[caption id="attachment_50877" align="alignright" width="431"]ഭൂഅധികാര കണ്‍വെന്‍ഷനില്‍ ചലോതിരുവനന്തപുരം പ്രഖ്യാപന വേദിയില്‍ സണ്ണി എം. കപിക്കാട് പ്രസംഗിക്കുന്നു
ഭൂഅധികാര കണ്‍വെന്‍ഷനില്‍ ചലോതിരുവനന്തപുരം പ്രഖ്യാപന വേദിയില്‍ സണ്ണി എം. കപിക്കാട് പ്രസംഗിക്കുന്നു[/caption]

കഴിഞ്ഞ രണ്ട് ദശകമായി കേരളത്തിലെ ദളിതര്‍, ആദിവാസികള്‍, മറ്റ് ഭൂരഹിതരായ ജനവിഭാഗങ്ങള്‍ എന്നിവര്‍ കൃഷിഭൂമിക്ക് വേണ്ടി അഹിംസാത്മകമായ സമരം തുടര്‍ന്നുവരികയാണ്. പട്ടിണി മാറ്റാനും കൃഷിഭൂമി ലഭിക്കാനും കോളനികളില്‍ നിന്ന് മോചനം കിട്ടാനും എണ്ണമറ്റ സമരങ്ങള്‍ കേരളത്തില്‍ നടന്നിട്ടുണ്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ 50,000ല്‍ അധികം ഭൂരഹിതര്‍ പലവിധ സമരങ്ങളില്‍ പങ്കാളികളായതായി കണക്കാക്കപ്പെടുന്നു; ആയിരക്കണക്കിന് ഭൂരഹിതര്‍ അറസ്റ്റുചെയ്യപ്പെടുകയും ജയിലിലടക്കപ്പെടുകയും ചെയ്യപ്പെട്ടിരുന്നു; നിരവധിപേര്‍ ക്രൂരമായ അതിക്രമത്തിന് ഇരയാവുകയും വെടിവയ്പ്പില്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്; നൂറുകണക്കിന് കുട്ടികള്‍ ജയിലിലടയ്ക്കപ്പെട്ടിട്ടുണ്ട്; ആയിരക്കണക്കിന് സ്ത്രീകള്‍ ജയിലിലടയ്ക്കപ്പെട്ടിട്ടുണ്ട്; സത്യാഗ്രഹം, അഭയാര്‍ത്ഥിക്യാമ്പുകള്‍, ഭൂമി പിടിച്ചെടുക്കല്‍ സമരങ്ങള്‍, ആത്മാഹൂതി ശ്രമങ്ങള്‍, നില്‍പ്പ് സമരങ്ങള്‍ തുടങ്ങിയ നിരവധി സഹനസമര രൂപങ്ങള്‍ ജനങ്ങള്‍ നടത്തിയിട്ടുണ്ട്. നിരവധി പാക്കേജുകളും പുനരധിവാസ പദ്ധതികളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആദിവാസി, ദളിത് വിഭാഗങ്ങളുമായി നിരവധി കരാറുകളിലും ഉടമ്പടികളിലും സര്‍ക്കാര്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

മുത്തങ്ങ, ചെങ്ങറ, അരിപ്പ ഭൂസമരങ്ങള്‍


മുത്തങ്ങ, ചെങ്ങറ, അരിപ്പ ഭൂസമരങ്ങള്‍ മേല്‍പ്പറഞ്ഞ സമരചരിത്രത്തിലെ നാഴികക്കല്ലുകളാണ്. എല്ലാ സമരങ്ങളും ഒറ്റ ആവശ്യത്തില്‍ വന്ന് മുട്ടിനിന്നു. ദളിതര്‍, ആദിവാസികള്‍, എസ്റ്റേറ്റ് തൊഴിലാളികള്‍, ഫാം തൊഴിലാളികള്‍, സ്ത്രീകള്‍, ന്യൂനപക്ഷങ്ങള്‍ എന്നിവര്‍ക്ക് ഭൂമിയിലുള്ള അവകാശം, വനാവകാശം എന്നതാണ് ഒരു ആവശ്യം. ഈ എല്ലാ സമരങ്ങളും ജാതിവ്യവസ്ഥയുടെ അടിസ്ഥാനത്തിലുള്ള തൊഴില്‍ വിഭജനവും ജാതിവ്യവസ്ഥയും അവസാനിപ്പിക്കാനുള്ള സമരങ്ങളായിരുന്നു. കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ വഴി സ്ഥാപിച്ചെടുത്തിട്ടുള്ള ജാതിവ്യവസ്ഥയുടെ അടിവേരില്‍ ആഘാതമേല്‍പ്പിക്കുന്ന സമരങ്ങളായിരുന്നു ഇവയെല്ലാം. 'പശുവിന്റെ വാല്‍ നിങ്ങളെടുത്തുകൊള്ളൂ. ഞങ്ങളുടെ ഭൂമി ഞങ്ങള്‍ക്ക് തിരിച്ചുതരൂ' എന്ന് ഉനയില്‍ പൊട്ടിപ്പുറപ്പെട്ട മുദ്രാവാക്യത്തിന്റെ അന്തഃസത്തയുമായി ഈ സമരങ്ങളെല്ലാം യോജിച്ചുപോരുന്നുണ്ട്.

7

ഇടത്-വലത് രാഷ്ട്രീയ പാര്‍ട്ടികള്‍ ഇപ്പോഴും ജാതിവ്യവസ്ഥയുടെ തടവറയിലാണ്. ഇവര്‍ ഇപ്പോഴും ജാതി ബോധത്തിന്റെയും കൊളോണിയല്‍ ചിന്തകളുടെയും സ്വാധീനമുള്ള രാഷ്ട്രീയ പദ്ധതികളിലൂടെയാണ് മുന്നോട്ടുപോകുന്നത്. കേരളത്തില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന ഭൂസമരങ്ങളുടെ അര്‍ത്ഥതലങ്ങള്‍ അവര്‍ക്കിപ്പോഴും തിരിച്ചറിയാന്‍ കഴിഞ്ഞില്ല എന്നത് ഖേദകരമാണ്. കേരളത്തിലെ ഭൂവുടമസ്ഥതയില്‍ മൗലികമായ ഒരു അഴിച്ചുപണി അനിവാര്യമാണെന്ന് തിരിച്ചറിയാന്‍ കഴിയാത്തതും ഖേദകരമാണ്. ദളിതര്‍, ആദിവാസികള്‍, തോട്ടം തൊഴിലാളികള്‍, ഫാം തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍, സ്ത്രീകള്‍, ന്യൂനപക്ഷങ്ങള്‍ എന്നിവര്‍ക്കുവേണ്ടി നാല് ലക്ഷം വീടുകള്‍ നിര്‍മ്മിക്കാനുള്ള സമഗ്ര പാര്‍പ്പിട പദ്ധതിയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആദിവാസികളും മത്സ്യത്തൊഴിലാളികളും ഫ്‌ളാറ്റ് സമുച്ചയങ്ങളില്‍ താമസിക്കണമെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇത് യു.ഡി.എഫ് സര്‍ക്കാരിന്റെ 'ഭൂമി കേരളം' പദ്ധതിയില്‍ നിന്നും ഒട്ടും ഭിന്നമല്ല. പ്രസ്തുത പദ്ധതിയനുസരിച്ച് രണ്ട് ലക്ഷം പേര്‍ക്കാണ് പാര്‍പ്പിട പദ്ധതി നിര്‍ദ്ദേശിച്ചിരുന്നത്. ഭൂരഹിതരുടെ പ്രശ്‌നം പരിഹരിക്കാന്‍ ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമിയില്‍ നിന്നും 500 ഏക്കര്‍ ഭൂമി മാത്രം മാറ്റിവയ്ക്കാനുള്ള തട്ടിപ്പ് പദ്ധതിയാണിത്. നിലവിലുള്ള അരലക്ഷത്തോളം കോളനികളേയും ചേരികളേയും വിപുലീകരിക്കുകയാണ് ഈ പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. ഇത് ജാതിവ്യവസ്ഥയെ ശാശ്വതസത്യമായി സ്ഥാപിക്കുന്നതിന്റെ ഭാഗമാണ്.

[caption id="attachment_50861" align="alignleft" width="434"]_MG_5784
ഭൂഅധികാര കണ്‍വെന്‍ഷനിലെ ദളിത്- അംബദേകറൈസ്റ്റ് നേതൃസംഗമം[/caption]

ഇടതും വലതുമായ രാഷ്ട്രീയ മുന്നണികള്‍

കേരളത്തിലെ കോളിനികളും ചേരികളും ജാതിവ്യവസ്ഥയെ സ്ഥിരമായി നിലനിര്‍ത്തുന്നു. ആധുനിക ജനാധിപത്യ സംവിധാനം പ്രധാനം ചെയ്യുന്ന എല്ലാ വിഭവാധികാരത്തില്‍ നിന്നും ഈ ജാതിക്കോളനികള്‍ മുറിച്ചുമാറ്റപ്പെടുന്നു. കൃഷിഭൂമി, വനം/പ്രകൃതിസമ്പത്ത്, കടല്‍-ജലസ്രോതസ്സുകള്‍ തുടങ്ങിയ പ്രകൃതിവിഭവങ്ങളില്‍ നിന്നും കോളനി/ചേരി നിവാസികളെ മുറിച്ചുമാറ്റുന്നു എന്നുമാത്രമല്ല വൈവിദ്ധ്യമാര്‍ന്ന ഉപജീവന സാദ്ധ്യതകള്‍, തൊഴില്‍ സാദ്ധ്യതകള്‍, സാംസ്‌കാരിക വിഭവങ്ങള്‍, സാമൂഹിക സുരക്ഷ എന്നിവയില്‍ നിന്നും ഇവര്‍ അറത്തുമാറ്റപ്പെടുന്നു. ഈ സാമൂഹികക്രമം ഇടതും വലതുമായ രാഷ്ട്രീയ മുന്നണികള്‍ നിരന്തരം നിലനിര്‍ത്താന്‍ വെമ്പല്‍ കാട്ടുന്നു. ജാതി-മത-വര്‍ഗ്ഗീയ ശക്തികളുടെ സ്വാധീനത്താല്‍   രാഷ്ട്രീയ പാര്‍ട്ടികള്‍ ദളിത്-ആദിവാസി-പാര്‍ശ്വവത്കൃത വിഭാഗങ്ങളുടെ പൊതുവിദ്യാഭ്യാസം, എയ്ഡഡ് വിദ്യഭ്യാസം തുടങ്ങിയ മേഖലയിലേക്കുള്ള പ്രവേശനം പ്രതിരോധിച്ചുവരുന്നു. ഗവണ്‍മെന്റ് പ്ലീഡര്‍മാരെ നിയമിക്കുന്നതിനായി തയ്യാറാക്കി സര്‍ക്കാരിന് അഡ്വക്കേറ്റ് ജനറല്‍ സമര്‍പ്പിച്ച പാനലിലുള്ള 44 ദളിത്-ആദിവാസി വിഭാഗക്കാരില്‍ നിന്നും 40 പേരെ സര്‍ക്കാര്‍ ഒഴിവാക്കിയതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബഡ്ജറ്റ് വിഹിതം മാറ്റിവയ്ക്കുന്ന എസ്.സി.പി/ടി.എസ്.പി പദ്ധതിയനുസരിച്ചുള്ള ഫണ്ട് ദളിത്-ആദിവാസി വിഭാഗങ്ങളിലേക്ക് എത്തുന്നത് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പ്രതിരോധിക്കുന്നതായി കാണുന്നു. ദളിത്-ആദിവാസി-സ്ത്രീവിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള സവിശേഷമായ പൗരാവകാശ നിയമങ്ങളും നടപ്പാക്കപ്പെടുന്നില്ല. ക്രൂരമായി കൊലചെയ്യപ്പെട്ട ജിഷ, സൗമ്യ എന്നുവരുടെ കുടുംബങ്ങള്‍ക്ക് നീതി നല്‍കുന്നതിലും പരാജയപ്പെട്ടു. ദളിത് ജീവിതസാഹചര്യം തുടര്‍ന്നും നിലനിര്‍ത്തുന്നതില്‍ അവര്‍ ശ്രദ്ധാലുക്കളാണ്.

[caption id="attachment_50871" align="aligncenter" width="650"]ഭൂഅധികാര കണ്‍വെന്‍ഷനില്‍ കലാകക്ഷിയിലെ കലാകാരന്മാര്‍ ഭൂഅധികാര കണ്‍വെന്‍ഷനില്‍ കലാകക്ഷിയിലെ കലാകാരന്മാര്‍[/caption]

2017 ജനുവരി 26ന് 'ചലോ തിരുവനന്തപുരം'

'ചലോ ഉന' പ്രസ്ഥാനത്തില്‍ നമ്മള്‍ ഭൂമിക്കും അന്തസ്സിനും വേണ്ടിയുള്ള മുദ്രാവാക്യമുയര്‍ത്തി. 'ചലോ ഉടുപ്പി' പ്രസ്ഥാനത്തില്‍ സംഘപരിവാറിന്റെ സംഘടിത അക്രമത്തിനെതിരെ ജനകീയ മുന്നേറ്റം നടത്തി. 'ചലോ തിരുവനന്തപുരം' പ്രസ്ഥാനത്തില്‍ നാം ദളിതര്‍, ആദിവാസികള്‍, ഭൂരഹിതരായ തോട്ടം തൊഴിലാളികള്‍, കര്‍ഷക തൊഴിലാളികള്‍, ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍ എന്നിവര്‍ക്കെല്ലാം അന്തസ്സായി ജീവിക്കാനുള്ള അഞ്ചേക്കര്‍ ഭൂമി ആവശ്യപ്പെടുന്നു. കേരളത്തെ മനുഷ്യത്വരഹിതമായ കോളനികളില്‍ നിന്നും ചേരികളില്‍ നിന്നും മോചിപ്പിക്കാനും ജാതിക്കോളനികള്‍ക്ക് അറുതിവരുത്താനും നാം 'ചലോ തിരുവനന്തപുരം' പ്രസ്ഥാനത്തിലൂടെ ആവശ്യപ്പെടുന്നു. ജീവിക്കാനുള്ള കൃഷിഭൂമിയും അന്തസ്സുള്ള തൊഴിലുമാണ് 'ചലോ തിരുവനന്തപുരത്തി'ലൂടെ നാം ആവശ്യപ്പെടുന്നത്. വിദ്യാഭ്യാസം, സേവനം തുടങ്ങിയ മേഖലകള്‍ ഉള്‍പ്പെടെ സമഗ്രമേഖലയിലും നാം സാമൂഹികനീതി എന്ന ആവശ്യം 'ചലോ തിരുവനന്തപുരം' പ്രസ്ഥാനത്തിലൂടെ ഉന്നയിക്കുന്നു.

[caption id="attachment_50886" align="alignleft" width="300"]ഭൂഅധികാര കണ്‍വെന്‍ഷനില്‍ ചെങ്ങറ സമര നേതാവ് സെലീന പ്രക്കാനം ഭൂഅധികാര കണ്‍വെന്‍ഷനില്‍ ചെങ്ങറ സമര നേതാവ് സെലീന പ്രക്കാനം[/caption]

മുത്തങ്ങ, ചെങ്ങറ, അരിപ്പ തുടങ്ങിയ സമരങ്ങളുടെ സുദീര്‍ഘമായ ഒരു സമരചരിത്രം കേരളത്തിലുണ്ട്. കേരളത്തിലേയും ഇന്ത്യയിലേയും മര്‍ദ്ദിത ജനവിഭാഗങ്ങള്‍ക്ക് വേണ്ടി
2017 ജനുവരി 26ന് 'ചലോ തിരുവനന്തപുരം' പ്രസ്ഥാനത്തിന് തുടക്കം കുറിക്കുമെന്ന് നാമിന്ന് പ്രഖ്യാപിക്കുന്നു. മുത്തങ്ങ-ചെങ്ങറ-അരിപ്പ തുടങ്ങിയ സമരങ്ങളുടെ സംഗമവേദിയില്‍ നമ്മള്‍ ഈ സമര പ്രഖ്യാപനം നടത്തുന്നതാണ്.
തുടര്‍ന്ന് ഭൂമിക്കുവേണ്ടിയുള്ള ലോങ്ങ് മാര്‍ച്ച്/പദയാത്രയും കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നടത്തുന്നതാണ്. 2017 ജനുവരി അന്ത്യത്തില്‍ ആരംഭിക്കുന്ന പദയാത്ര കേരളത്തിലെ ഭൂരഹിതരായ കോളനിവാസികളേയും ചേരിനിവാസികളേയും ഉണര്‍ത്തിക്കൊണ്ട് വമ്പിച്ച മുന്നേറ്റമായി നമുക്ക് മാറ്റാം.

Read More >>