അവധിയെടുത്ത് അധ്യാപനത്തിന് പോയത് ഗുരുതര തെറ്റ്; ജേക്കബ് തോമസിനെതിരെ സിബിഐയുടെ സത്യവാങ്മൂലം

കെടിഡിഎഫ്സി മാനേജിങ് ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് അവധിയെടുത്ത് അധ്യാപനത്തിന് പോയത് ഗുരുതരമായ വീഴ്ചയാണെന്നാണ് സിബിഐയുടെ സത്യവാങ്മൂലം.

അവധിയെടുത്ത് അധ്യാപനത്തിന് പോയത് ഗുരുതര തെറ്റ്; ജേക്കബ് തോമസിനെതിരെ സിബിഐയുടെ സത്യവാങ്മൂലം


തിരുവനന്തപുരം: കേരള വിജിലന്‍സ് മേധാവി ജേക്കബ് തോമസിനെതിരെ സിബിഐയുടെ സത്യവാങ്മൂലം.

കെടിഡിഎഫ്സി മാനേജിങ് ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് അവധിയെടുത്ത് അധ്യാപനത്തിന് പോയത് ഗുരുതരമായ വീഴ്ചയാണെന്നാണ് സിബിഐയുടെ സത്യവാങ്മൂലം. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച സിബിഐ, കോടതി ആവശ്യപ്പെട്ടാല്‍ അന്വേഷണം നടത്താന്‍ തയ്യാറാണെന്നും വ്യക്തമാക്കി.

ഔദ്യോഗിക സേവനത്തിനിടെ അവധിയില്‍ പ്രവേശിച്ചു കൊല്ലം ടികെഎം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ അധ്യാപകനായി ജോലി ചെയ്തിരുന്നു എന്നതാണ് സിബിഐ ജേക്കബ് തോമസിനെതിരെ ഉന്നയിക്കുന്ന ആരോപണം.

തുറമുഖ ഡയറക്ടറായിരിക്കെ വിവിധ ഓഫീസുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചതില്‍ ക്രമക്കേടുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ജേക്കബ് തോമസിനെതിരെ വകുപ്പുതല നടപടിക്ക് ധനകാര്യ പരിശോധനാ വിഭാഗം ശുപാര്‍ശ ചെയ്തത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ 52 ലക്ഷം രൂപയുടെ ക്രമക്കേില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നു. 14 തുറമുഖ ഓഫീസുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചെങ്കിലും ഒന്നോ രണ്ടോയിടങ്ങില്‍ മാത്രമാണ് ഇവ പ്രവര്‍ത്തിക്കുന്നത്.

അനര്‍ട്ടിന്റെ സാങ്കേതിക ഉപദേശം തേടാതെ ജേക്കബ് തോമസ് പദ്ധതി നടപ്പാക്കിയതാണ് ഇത്രയും വലിയ നഷ്ടം സംഭവിക്കാന്‍ കാരണമെന്നും  ധനകാര്യ പരിശോധന വിഭാഗത്തിന്റെ റിപ്പോര്‍ട്ട് പറയുന്നു.
Read More >>