വര്‍ഗ്ഗീയത പ്രചരിപ്പിച്ച ഡോ. ഗോപാലകൃഷ്ണനെതിരെ പരാതി

മലപ്പുറത്തെ മുസ്ലീമുകള്‍ പന്നി പെറ്റുപെരുകുന്നതുപോലെ വര്‍ദ്ധിച്ചുവരികയാണെന്ന് ഗോപാലകൃഷ്ണന്‍ യു-ട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പരമാര്‍ശിച്ചിരുന്നു. കൂടാതെ ക്രിസ്ത്യാനികളും മുസ്ലീമുകളും യുക്തിവാദികളും ഹിന്ദുക്കള്‍ക്കെതിരാണെന്നും ഗോപാലകൃഷ്ണന്‍ വീഡിയോയില്‍ പറഞ്ഞിരുന്നു.

വര്‍ഗ്ഗീയത പ്രചരിപ്പിച്ച ഡോ. ഗോപാലകൃഷ്ണനെതിരെ പരാതി

യു-ട്യൂബ് വഴി വര്‍ഗ്ഗീയത പ്രചരിപ്പിച്ച ഡോ. ഗോപാലകൃഷ്ണനെതിരെ പരാതിയുമായി അഡ്വക്കേറ്റ് ജഹാംഗീര്‍. മലപ്പുറം ജില്ലയിലെ പോത്തുപല്ല് സ്റ്റേഷനില്‍ എഫ്‌ഐആര്‍ നംബര്‍ 0375/ 2016 പ്രകാരമാണ് ഗോപാലകൃഷ്ണനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മലപ്പുറത്തുകാരെ മനുഷ്യരായി അംഗീകരിച്ചുകിട്ടാനാണ് താനിത് ചെയ്യുന്നതെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

മലപ്പുറത്തെ മുസ്ലീമുകള്‍ പന്നി പെറ്റുപെരുകുന്നതുപോലെ വര്‍ദ്ധിച്ചുവരികയാണെന്ന് ഗോപാലകൃഷ്ണന്‍ യു-ട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പരമാര്‍ശിച്ചിരുന്നു. കൂടാതെ ക്രിസ്ത്യാനികളും മുസ്ലീമുകളും യുക്തിവാദികളും ഹിന്ദുക്കള്‍ക്കെതിരാണെന്നും ഗോപാലകൃഷ്ണന്‍ വീഡിയോയില്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഷാജഹാന്‍ കേസ് നല്‍കിയിരിക്കുന്നത്.

മറ്റ് മത വിഭാഗക്കാര്‍ക്കെതിരെ പോരാടാന്‍ പ്രേരിപ്പിക്കുന്ന ഗോപാലകൃഷ്ണന്റെ പ്രസംഗം നവമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്.