ഇപി ജയരാജനെതിരായ മാതൃഭൂമിയിലെ കാര്‍ട്ടൂണ്‍: സുഹൃത്തിന്റെ പോസ്റ്റിൽ ഖേദപ്രകടനവുമായി ഗോപീകൃഷ്ണന്‍; അപ്പോഴും സ്വന്തം വാള്‍ ശൂന്യം

മറ്റൊരാളുടെ പോസ്റ്റിനു കീഴില്‍ ക്ഷമാപണം നടത്തിയ ഗോപീകൃഷ്ണന്‍ തന്റെ സ്വന്തം പ്രൊഫൈലില്‍ ഇക്കാര്യത്തെപ്പറ്റി യാതൊരു സൂചനയും നല്‍കിയില്ല എന്നുള്ള കാര്യവും ശ്രദ്ധേയമാണ്. ഇക്കാര്യം ഗോപീകൃഷ്ണന്റെ ക്ഷമാപണ കമന്റിനു മറുപടിയായി പലരും സൂചിപ്പിച്ചിട്ടുമുണ്ട്. എന്നാല്‍ ഇതിനു ഗോപീകൃഷ്ണന്‍ മറുപടി നല്‍കിയിട്ടില്ല.

ഇപി ജയരാജനെതിരായ മാതൃഭൂമിയിലെ കാര്‍ട്ടൂണ്‍: സുഹൃത്തിന്റെ പോസ്റ്റിൽ ഖേദപ്രകടനവുമായി ഗോപീകൃഷ്ണന്‍; അപ്പോഴും സ്വന്തം വാള്‍ ശൂന്യം

മുന്‍മന്ത്രി ഇപി ജയരാജന്‍ വിഷയത്തില്‍ തെറ്റുപറ്റിയതായി സമ്മതിച്ച്, ഖേദം പ്രകടിപ്പിച്ച് കാര്‍ട്ടൂണിസ്റ്റ് ഗോപീകൃഷ്ണന്‍. ഇപി ജയരാജന്‍ ഉള്‍പ്പെട്ട തേക്കുവിവാദത്തില്‍ മാതൃഭൂമി ദിനപത്രത്തില്‍ വന്ന കാര്‍ട്ടൂണിനെതിരെ പ്രതിഷേധമുയര്‍ന്ന അവസരത്തിലാണ് ഖേദപ്രകടനവുമായി ഗോപീകൃഷ്ണന്‍ രംഗത്തെത്തിയത്. വിവാദത്തില്‍ ഉള്‍പ്പെട്ട ക്ഷേത്രം ജയരാജന്റെ കുടുംബവകയാണെന്ന പരാമര്‍ശമാണ് വിവാദത്തിന് വഴിവെച്ചത്. ഇതിന്റെ പേരിലുയര്‍ന്ന വിമര്‍ശനങ്ങള്‍ക്കാണ് ഗോപീകൃഷ്ണന്‍ ക്ഷമചോദിച്ചതും.


എന്നാല്‍ മറ്റൊരാളുടെ പോസ്റ്റിനു കീഴില്‍ ക്ഷമാപണം നടത്തിയ ഗോപീകൃഷ്ണന്‍ തന്റെ സ്വന്തം പ്രൊഫൈലില്‍ ഇക്കാര്യത്തെപ്പറ്റി യാതൊരു സൂചനയും നല്‍കിയില്ല എന്നുള്ള കാര്യവും ശ്രദ്ധേയമാണ്. ഇക്കാര്യം ഗോപീകൃഷ്ണന്റെ ക്ഷമാപണ കമന്റിനു മറുപടിയായി പലരും സൂചിപ്പിച്ചിട്ടുമുണ്ട്. എന്നാല്‍ ഇതിനു ഗോപീകൃഷ്ണന്‍ മറുപടി നല്‍കിയിട്ടില്ല.

കാര്‍ട്ടൂണിസ്റ്റും ആക്റ്റിവിസ്റ്റുമായ വിഗ്‌നേഷ് ഗംഗന്റെ പേസ്റ്റിനു താഴെയാണ് ഗോപീകൃഷ്ണന്‍ ഖേദപ്രകടനവുമായി വന്നത്. ഗോപീകൃഷ്ണനൊപ്പം കാര്‍ട്ടൂണിസ്റ്റ് രജീന്ദ്രകുമാറിനെയും പരാമര്‍ശിച്ചായിരുന്നു വിഗ്‌നേഷ് ഗംഗന്‍ ഫേസ്ബുക്കിലൂടെ വിമര്‍ശനമുന്നയിച്ചത്.
''നിങ്ങള്‍ രണ്ടു പേരും സോഷ്യല്‍ മീഡിയയില്‍ ആക്ടീവ് ആയിരുന്നിട്ടും , ഇന്നലെ വൈകുന്നേരത്തോടെ തന്നെ വ്യക്തമായ കാര്യം - ഈ.പി ജയരാജന്റെ കുടുംബക്ഷേത്രം അല്ല അത് എന്നത്- കാര്‍ടൂണില്‍ തെറ്റായി കൊടുത്തിരിക്കുന്നതില്‍ പ്രതിഷേധിക്കുന്നു.. ഒരു തിരുത്തും പ്രതീക്ഷിക്കുന്നു. ഇനി നിങ്ങള്‍ക്ക് തെറ്റിയാലും കാര്‍ടൂണുകള്‍ കടന്നു പോയ മാതൃഭൂമി ഡെസ്‌കുകള്‍ക്ക് ഒന്നും സത്യം അറിയില്ലായിരുന്നു എന്നും വിശ്വസിക്കാം അല്ലെ?''

- എന്നായിരുന്നു വിഗ്‌നേഷിന്റെ പോസ്റ്റ്.


Gopi Cartoon

ഇതിനുമറുപടിയായാണ് ഖേദപ്രകടനവുമായി ഗോപീകൃഷ്ണന്‍ രംഗത്തെത്തിയത്.
''ക്ഷമ ചോദിക്കുന്നു .വിഘ്നേഷ് വരയ്ക്കുന്ന ആളായതുകൊണ്ട് മനസ്സിലാകും. പണ്ടൊക്കെ പത്രത്തില്‍ വരുന്ന വാര്‍ത്ത നോക്കിയാണ് വരയ്ക്കുക .ഇപ്പോള്‍ ഓണ്‍ലൈന്‍ പത്രങ്ങളില്‍ വരുന്ന വാര്‍ത്ത നോക്കിയും .കുടുംബ ക്ഷേത്രം എന്നാണ് അതില്‍ കണ്ടത്. അങ്ങനെ അല്ലെങ്കില്‍ വാര്‍ത്തയിലെ പോലെ കൊടുത്താല്‍ മതിയായിരുന്നു .വിട്ടു പോയതാകും .അതൊരു അഴിമതി ആണെന്ന് കാര്‍ട്ടൂണില്‍ പറഞ്ഞിട്ടില്ല''

- എന്നായിരുന്നു ഗോപീകൃഷ്ണന്റെ മറുപടി.


Read More >>