ഫുട്‌ബോൾ ഇതിഹാസം കാർലോസ് ആൽബർട്ടോ ടോറസ് അന്തരിച്ചു

ബ്രസീലിയൻ ചാനലായ സ്പോര്‍ട്സ് ടിവിയിൽ കമന്റേറ്ററായിരിക്കെ കടുത്ത ഹൃദയാഘാതം മൂലമാണ് അന്ത്യം.

ഫുട്‌ബോൾ ഇതിഹാസം കാർലോസ് ആൽബർട്ടോ ടോറസ് അന്തരിച്ചു

റിയോ ഡി ജനീറോ: ബ്രസീൽ ഫുട്‌ബോൾ ഇതിഹാസം കാർലോസ് ആൽബർട്ടോ ടോറസ് അന്തരിച്ചു. 72 വയസായിരുന്നു. ബ്രസീലിയൻ ചാനലായ സ്പോര്‍ട്സ് ടിവിയിൽ കമന്റേറ്ററായിരിക്കെ കടുത്ത ഹൃദയാഘാതം മൂലമാണ് അന്ത്യം.

ബ്രസീലിന് വേണ്ടി 53 കളികളിൽ പ്രത്യക്ഷപ്പെട്ട ഈ റൈറ്റ് ബാക്ക് എട്ടു ഗോളുകളും നേടിയിട്ടുണ്ട്. 1970-ൽ മെക്‌സിക്കോയിൽ നടന്ന ലോകകപ്പ് കിരീടം ചൂടിയ ടീമിൽ അംഗമായിരുന്നു. ഫുട്‌ബോൾ ഇതിഹാസം പെലെയുടെ സമകാലികൻ കൂടിയാണ് കാർലോസ് ആൽബെർട്ടോ ടോറസ്.

1964 മുതൽ 1977 വരെയുള്ള കാലഘട്ടത്തിന് ശേഷം കളിയിൽ നിന്നും വിരമിച്ച അദ്ദേഹം പരിശീലക വേഷവും അണിഞ്ഞു. നൈജീരിയ, ഒമാൻ ടീമുകളുടെ അസിസ്റ്റന്റ് മാനേജരായും വിവിധ ക്ലബ്ബുകളുടെ മാനേജരായും കാർലോസ് പ്രവർത്തിച്ചിട്ടുണ്ട്.

Read More >>