ഇടുക്കി പുഷ്പഗിരിയില്‍ ബസും കാറും കൂട്ടിയിടിച്ച് അഞ്ചു മരണം

ഇടുക്കി തങ്കമണി പുഷ്പഗിരിയില്‍ വാഹനാപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു. സ്വകാര്യ ബസും ടവേരയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം.

ഇടുക്കി പുഷ്പഗിരിയില്‍ ബസും കാറും കൂട്ടിയിടിച്ച് അഞ്ചു മരണം

തൊടുപുഴ: ഇടുക്കി തങ്കമണി പുഷ്പഗിരിയില്‍ വാഹനാപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു. സ്വകാര്യ ബസും ടവേരയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പത്ത് പേര്‍ കാറില്‍ ഉണ്ടായിരുന്നതായാണ് വിവരം.

car 02മരിച്ചവര്‍ കാഞ്ഞിരപ്പളളി സ്വദേശികളാണെന്നാണ് പ്രാഥമിക നിഗമനം. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ജെയ്‌നമ്മ, അച്ചാമ്മ, ഷാജു. ഷാജുവിന്റെ ഒന്നര വയസുളള മകന്‍ ഇവാന്‍ കാര്‍ ഡ്രൈവര്‍ ടിജോ എന്നിവരാണ് മരിച്ചത്. car 03

Read More >>