ബോഡി സ്പ്രേയിൽ പാചക വാതകം! കുട്ടികൾക്ക് ജേക്കബ് വടക്കഞ്ചേരിയുടെ 'ശാസ്ത്ര ബോധനം'

ബോഡി സ്‌പ്രേയിൽ 'കുക്കിംഗ് ഗ്യാസ്' ഉണ്ടെന്ന് തെളിയിക്കാനായി കുട്ടികൾക്ക് മുന്നിൽ വച്ച് അപകടകരമായി കത്തിക്കുന്നുണ്ട് വടക്കഞ്ചേരി. വലിയ ഒരു തീപ്പിടുത്തത്തിലേക്ക് നീങ്ങാവുന്ന അപകടകരമായ ഒരു പ്രവർത്തിയാണ് വടക്കഞ്ചേരി കാണിക്കുന്നത്. രണ്ടു തവണയായി 'ഫയർ ഷോ' നടത്തുമ്പോഴും മുൻവരിയിൽ ഇരിക്കുന്ന കുട്ടി ഭയന്ന് പിന്നോട്ട് മാറുന്നതും വടക്കഞ്ചേരിയുടെ അഭ്യാസത്തിന് കൈതട്ടുകപോലും ചെയ്യാതെ ഭയന്നിരിക്കുന്നതും വീഡിയോയിൽ കാണാം.

ബോഡി സ്പ്രേയിൽ പാചക വാതകം! കുട്ടികൾക്ക് ജേക്കബ് വടക്കഞ്ചേരിയുടെ

മഴത്തുള്ളിയുടെ വേഗതയെക്കുറിച്ചൊക്കെ മതപണ്ഡിതർ 'ശാസ്ത്രീയമായി' ക്‌ളാസ് എടുക്കുന്ന കാലമാണ് ഇത്. മതവിശ്വാസികൾ മാത്രം ഇരിക്കുന്ന ഒരു സദസ്സിൽ വച്ചാണ് ഇത്തരം പ്രസംഗങ്ങൾ നടക്കുന്നത്. എന്നാൽ ശാസ്ത്രം പഠിക്കാനായി കുട്ടികൾ എത്തുന്ന സ്‌കൂളിൽ ചെന്ന് 'ശാസ്ത്രം' പഠിപ്പിക്കുന്ന 'വ്യാജ ഡോക്ടർ' ജോസഫ് വടക്കഞ്ചേരിയുടെ  വീഡിയോ കാണുക.

ബോഡി സ്പ്രേ എന്തുകൊണ്ടാണ് കത്തുന്നത് എന്ന ചോദ്യത്തിന് കുട്ടികൾ ആൽക്കഹോൾ എന്ന് മറുപടി നൽകുന്നുണ്ട്. ശാസ്ത്രബോധവും അറിവുമുള്ള കുട്ടികളെ വടക്കഞ്ചേരി വഴിതെറ്റിക്കുന്നതാണ് പിന്നീട് കാണുന്നത്. ബോഡി സ്‌പ്രേയിൽ ആൽക്കഹോൾ മാത്രമല്ല, എൽപിജി കുക്കിംഗ് ഗ്യാസ് ഉണ്ടെന്നാണ് വടക്കഞ്ചേരി പറയുന്നത്. സയനസൈറ്റിസ് മുതൽ കാൻസർ വരെ സകല രോഗങ്ങളും വരുത്താൻ ബോഡി സ്പ്രേ ധാരാളമാണത്രെ! രാവിലെ മുതൽ വൈകീട്ട് വരെ കുട്ടികളെ ഉപവാസം ഇരുത്തിയാണ് വടക്കഞ്ചേരിയുടെ 'ശാസ്ത്ര ക്ലാസ്' എന്നും സംഭാഷണത്തിൽ വ്യക്തമാണ്.


https://www.youtube.com/watch?v=ocuCQBVTZwc

ബോഡി സ്‌പ്രേയിൽ 'കുക്കിംഗ് ഗ്യാസ്' ഉണ്ടെന്ന് തെളിയിക്കാനായി കുട്ടികൾക്ക് മുന്നിൽ വച്ച് അപകടകരമായി കത്തിക്കുന്നുണ്ട് വടക്കഞ്ചേരി. വലിയ ഒരു തീപ്പിടുത്തത്തിലേക്ക് നീങ്ങാവുന്ന അപകടകരമായ ഒരു പ്രവർത്തിയാണ് വടക്കഞ്ചേരി കാണിക്കുന്നത്. രണ്ടു തവണയായി 'ഫയർ ഷോ' നടത്തുമ്പോഴും മുൻവരിയിൽ ഇരിക്കുന്ന കുട്ടി ഭയന്ന് പിന്നോട്ട് മാറുന്നതും വടക്കഞ്ചേരിയുടെ അഭ്യാസത്തിന് കൈതട്ടുകപോലും ചെയ്യാതെ ഭയന്നിരിക്കുന്നതും വീഡിയോയിൽ കാണാം.

സ്‌കൂൾ കുട്ടികൾക്കായി സെമിനാറുകളും മറ്റും സംഘടിപ്പിക്കുന്നത് അവരുടെ അറിവ് വർധിപ്പിക്കാൻ വേണ്ടിയാണ്. അതിന് ഉതകുന്ന വിദഗ്ധരെ കണ്ടെത്തി കുട്ടികൾക്ക് മുന്നിൽ എത്തിക്കുക എന്നത് സ്‌കൂൾ അധികൃതരുടെയും അധ്യാപകരുടെയും ചുമതലയുമാണ്. മലപ്പുറം ജില്ലയിലെ കോക്കൂർ ടെക്നിക്കൽ ഹൈസ്‌കൂളിൽ നടന്ന സെമിനാർ എന്ന തലക്കെട്ടോടെ ജോസഫ് വടക്കഞ്ചേരി തന്നെ 2012ൽ യുട്യൂബിൽ അപ്‌ലോഡ് ചെയ്ത മുഴുനീള വീഡിയോയുടെ ഭാഗമാണ് ഇത്.

അബദ്ധജടിലമായ 'ശാസ്ത്രാവബോധം' നൽകുന്ന വടക്കഞ്ചേരി ഷോയുടെ അവസാനം വടക്കഞ്ചേരിക്കും അയാളുടെ സ്ഥാപനത്തിന്റെ ഉത്പന്നങ്ങൾക്കും പരസ്യം നൽകുന്ന നിലയിൽ സ്‌കൂൾ അദ്ധ്യാപകൻ തന്നെ പ്രസംഗിക്കുന്നതും കാണാം.

നേരത്തെ വിവാദമായ ചില പ്രസംഗങ്ങൾക്ക് ആഭ്യന്തരവകുപ്പ് യുഎപിഎ ചുമത്തുമോ ഇല്ലയോ എന്ന തർക്കങ്ങൾ അവിടെ നിൽക്കട്ടെ. ഈ 'വടക്കഞ്ചേരി ശാസ്ത്രാവബോധത്തിനും' അതിന് ഇടം നൽകിയ സ്‌കൂൾ അധികൃതർ, അധ്യാപകർ എന്നിവർക്കെതിരെയും നടപടിയെടുക്കാൻ വിദ്യാഭ്യാസവകുപ്പിന് ധൈര്യമുണ്ടാകുമോ? കുട്ടികളെ പട്ടിണിക്കിട്ട്, തീകൊണ്ടു പീഡിപ്പിച്ച വടക്കാഞ്ചേരിക്കെതിരെ കേസെടുക്കാൻ ബാലാവകാശക്കമ്മീഷൻ, ചൈൽഡ് ലൈൻ എന്നിവ തയ്യാറാകുമോ?

Read More >>