വാന്‍ഗോഗിന്റെ ആകാശത്ത് പിന്നെയും നക്ഷത്രങ്ങള്‍...

വാന്‍ഗോഗിന്റെ പ്രശസ്തമായ സ്റ്റാറിനൈറ്റ് എന്ന പെയിന്റിങ്ങിന്റെ പ്രചോദനത്തില്‍ നടന്ന ആഗോള സൈബര്‍ ചിത്രരചനയില്‍ പങ്കെടുത്ത മലയാളി ബ്ലസീന രജീഷ് എഴുതുന്നു

വാന്‍ഗോഗിന്റെ ആകാശത്ത് പിന്നെയും നക്ഷത്രങ്ങള്‍...

ബ്ലസീന രജീഷ്

രാത്രി പകലിനെക്കാള്‍ ജീവസുറ്റതും വര്‍ണഭരിതവുമാണെന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട്-വിന്‍സന്റ് വാന്‍ഗോഗ്

ലോക പ്രശസ്ത ഡച്ച് ചിത്രകാരന്‍ വാന്‍ഗോഗിന്റെ 1889ല്‍ പുറത്തിറങ്ങിയ പെയിന്റിംഗാണ് '
സ്റ്റാറി നൈറ്റ്‌'. ഈ പെയിന്റിംഗിന്റെ മാസ്മരിക ഭംഗിയില്‍ ലയിച്ച ലോകമെമ്പാടുമുള്ള കലാപ്രേമികള്‍ മുകളില്‍ പറഞ്ഞ വാന്‍ഗോഗിന്റെ അഭിപ്രായത്തോട് പൂര്‍ണമായ യോജിപ്പാണ് പ്രകടിപ്പിച്ചത്. മരണത്തിന് ഒരു വര്‍ഷം മുമ്പ് സെയിന്റ് റെമിയിലെ ഒരു ശരണാലയത്തില്‍ താമസിക്കുമ്പോഴാണ് അദ്ദേഹം ഈ ലോകപ്രശസ്ത ചിത്രം വരച്ചത്. വാന്‍ഗോഗിന്റെ ജനലിലൂടെയുള്ള ആകാശക്കാഴ്ചകളാണ് സ്റ്റാറി നൈറ്റ് എന്ന പേരില്‍ പെയിന്റിംഗാക്കിയതെന്നാണ് കരുതപ്പെടുന്നത്.

[caption id="attachment_54759" align="alignright" width="184"]blessina ബ്ലസീന രജീഷ്[/caption]

ബഹ്‌റിനിലെ കലാസ്വാദകര്‍ വാന്‍ഗോഗിനോടുള്ള ബഹുമാന സൂചകമായി 'ദി സ്റ്റാറി നൈറ്റ്' എന്ന പേരില്‍ ഈയിടെ ഓണ്‍ലൈന്‍ പെയിന്റിംഗ് മത്സരം സംഘടിപ്പിച്ചിരുന്നു. ഈ ഓണ്‍ലൈന്‍ മത്സരത്തില്‍ ബഹ്‌റൈനില്‍ നിന്നുള്ള പെയിന്റര്‍മാര്‍ക്ക് പുറമേ ലോകത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള കലാകാരന്‍മാര്‍ പങ്കെടുത്തു. 'സ്റ്റാറി നൈറ്റ്' എന്ന തീം അടിസ്ഥാനമാക്കി തങ്ങളുടെ ജന്മനാടോ നഗരമോ രാജ്യമോ വിഷയമാക്കിയാണ് ഈ കലാകാരന്‍മാര്‍ പെയിന്റിംഗുകള്‍ വരച്ചത്.

കെട്ടിപ്പിണഞ്ഞ മേഘങ്ങളും തിളങ്ങുന്ന നക്ഷത്രങ്ങളും പ്രഭാപൂരിതമായ ചന്ദ്രനും ഒരു ഫ്രെയിമില്‍ വരുന്ന അപൂര്‍വ ആകാശക്കാഴ്ചയാണ് വാന്‍ഗോഗിന്റെ 'സ്റ്റാറി നൈറ്റി'നെ ലോകപ്രശസ്തമാക്കിയത്. മത്സരത്തില്‍ പങ്കെടുത്ത 87 പെയിന്റര്‍മാരും തങ്ങളുടെ വ്യത്യസ്തമായ ജീവിതപരിസരത്തുനിന്നുള്ള ആകാശക്കാഴ്ചകളുടെ രാത്രിദൃശ്യം പെയിന്റിംഗുകളാക്കി മത്സരത്തെ സമാനതകളില്ലാത്ത അനുഭവമാക്കി മാറ്റി.

വാന്‍ഗോഗെന്ന പ്രതിഭയുടെ മാസ്റ്റര്‍ പീസുകളിലൊന്നായ 'സ്റ്റാറി നൈറ്റ്' പകര്‍ത്തിവരയ്ക്കുകയായിരുന്നില്ല മത്സരത്തിന്റെ ലക്ഷ്യം. മറിച്ച് അദ്ദേഹത്തോടുള്ള ആദരസൂചകമായി സമാനമായ ആകാശക്കാഴ്ചകള്‍ക്ക് ചിത്രരൂപം നല്‍കുകയായിരുന്നു കലാകാരന്‍മാര്‍ ചെയ്തത്. ധാര്‍മികത നഷ്ടമാകുന്ന ലോകത്ത് ജീവിക്കുന്ന ജനങ്ങളുടെ മനസിനെ ഇത്തരം സംരംഭങ്ങള്‍ സ്വാധീനിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.

സര്‍ വിന്‍സെന്റ് വാന്‍ഗോഗിനുള്ള കലാസമര്‍പ്പണമായി ഈ മത്സരത്തില്‍ പങ്കെടുത്ത് ചിത്രങ്ങള്‍ വരച്ച പെയിന്റര്‍മാര്‍ ഈ ദീപാവലി വേളയില്‍ പരിസ്ഥിതിക്ക് മാലിന്യം വരുത്താതെയുള്ള ആഘോഷങ്ങള്‍ക്ക് കൂടിയുള്ള പ്രചോദനമാണ് നമുക്കോരോരുത്തര്‍ക്കും നല്‍കുന്നത്.

14 15 16 17 18 19 20 adutha ammu anju annie anshita asha ashra
brahmna rahul rajiv
Untitled-12 urumi uzumi

Story by